Thursday, November 23, 2023

ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ

 ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ

യാത്ര ചോദിപ്പു ഞാൻ മിത്രജനങ്ങളെ
യാത്രചോദിപ്പു ഞാൻ നിങ്ങളോടായ്
യാതനാപൂർണ്ണമീ ജീവിതത്തിൽ നിന്നും
യാത്രയാകുന്നു ഞാൻ ഏകനായി
മന്നിൽ പിറന്നനാൾ തൊട്ടെന്റെ കാവലായ്
എന്നെ നടത്തിയ തമ്പുരാനെ
നിന്നുടെ പാദസായൂജ്യം നുകരുവാൻ
ഇന്നിതാ ഞാൻ വിടവാങ്ങിടുന്നു.
സാന്ദ്രസംഗീതം മുഴക്കിയുഷസ്സിലായ്
എന്നെയുണർത്തുന്ന പക്ഷികളെ
യാത്രചോദിപ്പു ഞാൻ നിങ്ങളെനിക്കന്ത്യ
യാത്രമൊഴിയുന്നു പാടിടേണം
രാവും പകലുമായി കാലചക്രത്തിന്റെ
തേരിൽ വസിക്കുന്ന കർമ്മസാഷി
ആയുസ്സുമാരോഗ്യവുമെനിക്കേകിയ
ആദിത്യനെ വിട നൽകിയാലും
എത്ര നിശീഥിനിയാമങ്ങളിലെനി
ക്കെത്രയും സ്വാന്തനമായുദിച്ചു
പാലൊളിചന്ദ്രികനന്ദിയൊതുന്നു ഞാൻ
പോയിടട്ടെ വിട നൽകിടുവിൻ
ചന്ദനശീതളലോപനമായെന്നും
വന്നു തലോടുമെൻ തെന്നലെ ഞാൻ
മന്നിനോടിന്നു വിട പറഞ്ഞീടവേ
ഒന്നു തലോടിയയച്ചീടുമോ?
ഉണ്ണികിടാങ്ങളെ പോയിടുന്നേ ഞാനും
കണ്ണിൽപെടാത്തൊരു വാനിടത്തിൽ
കണ്ണായിരമുള്ളതാരകമായങ്ങ്
വിണ്ണിൽ ഞാൻ കാവലായ് നിൽകുമെന്നും
എന്റെ വഴിത്താരയിൽ ദുഃഖസുഖങ്ങളെ
പങ്കിട്ടു ജിവിച്ചൊരുറ്റവരെ
യാത്രയാകുന്നിതാ നിങ്ങൾക്ക് നന്മകൾ
നേർന്ന് ഞാൻ യാത്ര പറഞ്ഞിടുന്നു.
കുറ്റം പലത് ഞാൻ ചെയ്തുവെന്നാകിലും
തെറ്റുകളെല്ലാം ക്ഷമിച്ചുകൊണ്ട്
ഉറ്റവരെപ്പോലെ എന്നെ സ്നേഹിക്കുന്ന
നല്ലവരെ വിട നൽകീടുക
എന്റെ സ്വപനങ്ങളിൽ ചാരുത ചാർത്തിയ
മോഹങ്ങളെ വിനൽകീടുക
ഐഹികദുഃഖനിവർത്തിവരുത്തി ഞാൻ
ദൈവലോകത്തു പോയീടട്ടെ
ബന്ധവും സ്വന്തവും വിട്ടെറിഞ്ഞിന്നു ഞാൻ
ബന്ധുരഗേഗത്തിൽ പോയിടുന്നു
ബന്ധനമാകുമീ സ്വന്തബന്ധങ്ങളിൽ
ബന്ധിച്ചിടാതെ ഞാൻ പോയിടുന്നു
കണ്ണിൻമണിപോലെയെന്നെ വളർത്തിയ
മണ്ണേ ഈ ദേഹമങ്ങേറ്റു വാങ്ങു
പൊന്നിൻമണിമയ സിംഹാസനമുള്ള
വിണ്ണിലേക്കിന്നു ഞാൻ പോയിടട്ടേ

Tuesday, September 13, 2022

നെരുദ - റാണിയെന്നു പേരിടുന്നു നിനക്കു ഞാൻ

നെരുദ - റാണിയെന്നു പേരിടുന്നു നിനക്കു ഞാൻ

റാണിയെന്നു പേരിടുന്നു നിനക്കു ഞാൻ.
നിന്നെക്കാൾ കിളരമുള്ളവരുണ്ട്‌,
നിന്നെക്കാൾ നിർമ്മലകളുണ്ട്‌,
നിന്നെക്കാൾ അഴകുള്ളവരുമുണ്ട്‌.
നീയാണു പക്ഷേ റാണി.
നീ തെരുവിലൂടെ നടക്കുമ്പോൾ
ആരും നിന്നെയറിയുന്നില്ല.
ആരും കാണുന്നില്ല
നിന്റെ ചില്ലുകിരീടം,
ആരും കാണുന്നില്ല
നീ ചവിട്ടിനടക്കുന്ന
ചെമ്പൊന്നിൻ പരവതാനി,
ഇല്ലാത്തൊരു പരവതാനി.

നീ പ്രത്യക്ഷയാവുമ്പോൾ
എന്റെയുടലിൽ കലമ്പൽ കൂട്ടുന്നു പുഴകൾ,
മാനം കുലുക്കുന്നു മണികൾ,
ഒരു സങ്കീർത്തനം
ലോകം നിറയ്ക്കുകയും ചെയ്യുന്നു.

നീയും ഞാനും ,
എന്റെ പ്രിയേ, നീയും ഞാനും മാത്രമേ
അതു കേൾക്കുന്നുമുള്ളു.

Sunday, June 12, 2022

നന്ദിത-ജന്മദിനം

നന്ദിത-ജന്മദിനം
നന്ദിത( ജനനം; 1969 മെയ് 21- മരണം: 1999 ജനുവരി 17)​
 

അന്ന് ഇളം നീല വരകളൂള്ള വെളുത്ത കടലാസില്‍
നിന്റെ ചിന്തകള്‍ പോറിവരച്ച്
എനിക്ക് നീ ജന്മദിന സമ്മാനം തന്നു
തീയായിരുന്നു നിന്റെ തൂലിക തുമ്പില്‍
എന്നെ ഉരുക്കുവാന്‍ പോന്നവ
അന്ന് തെളിച്ചമുള്ള പകലും
നിലാവുള്ള രാത്രിയുമായിരുന്നു
ഇന്ന് സൂര്യന്‍ കെട്ടുപോവുകയും
നക്ഷത്രങ്ങള്‍ മങ്ങിപോവുകയും ചെയ്യുന്നു
കൂട്ടുകാരൊരുക്കിയ പൂച്ചെണ്ടുകള്‍ക്കും
അനിയന്റെ ആശംസകള്‍ക്കും
അമ്മ വിളമ്പിയ പാല്‍!പായസത്തിനുമിടക്ക്
ഞാന്‍ തിരഞ്ഞത്
നിന്റെ തൂലികയ്ക്കുവേണ്ടിയായിരുന്നു
നീ വലിച്ചെറിഞ്ഞ നിന്റെ തൂലിക
ഒടുവില്‍ പഴയ പുസ്തക കെട്ടുകള്‍ക്കിടയ്ക്കു നിന്ന്
ഞാനാ തൂലിക കണ്ടെടുത്തപ്പോള്‍
അതിന്റെ തുമ്പിലെ അഗ്‌നി കെട്ടുപോയിരുന്നു(1992)

Friday, November 12, 2021

റൂമി- അഭിനിവേശം

റൂമി- അഭിനിവേശം


സന്തോഷത്തിന്റെ ഒരു നിമിഷം,
അഭിനിവേശം പഴയ മരുന്നിനെ പുതിയതാക്കുന്നു,
അഭിനിവേശം ക്ഷീണത്തിന്റെ ശിഖരത്തെ ഇല്ലാതാക്കുന്നു.
അഭിനിവേശം പുതുക്കുന്ന അമൃതമാണ്:
അഭിനിവേശം പുതുക്കുന്ന അമൃതമാണ്:
എങ്ങനെ ക്ഷീണം ഉണ്ടാകും
അഭിനിവേശം ഉണ്ടാകുമ്പോൾ?
ഓ, ക്ഷീണം മൂലം നെടുവീർപ്പിടരുത്:
അഭിനിവേശം തേടുക,
അഭിനിവേശം തേടുക, അഭിനിവേശം തേടുക!

Sunday, November 7, 2021

റൂമി- സ്നേഹമാണ് ജീവജലം

റൂമി- സ്നേഹമാണ് ജീവജലം


സന്തോഷത്തിന്റെ ഒരു നിമിഷം,
ഞാനും നീയും വരാന്തയിൽ ഇരിക്കുന്നു,
പ്രത്യക്ഷത്തിൽ രണ്ട്, ,
എന്നാൽ ആത്മാവിൽ ഞാനും നീയും ഒന്ന്. ,
ഒഴുകുന്ന ജീവിന്റെ ജലം നമ്മൾ അനുഭവിക്കുന്നു, ,
പൂന്തോട്ടത്തിന്റെ ഭംഗിയോടെ ഞാനും നീയും,
പക്ഷികൾ പാടുന്നു. ,
നക്ഷത്രങ്ങൾ നമ്മെ നിരീക്ഷിക്കും,
ഞങ്ങൾ അവരെ കാണിക്കും,
എന്താണ് അത് നേർത്ത ചന്ദ്രക്കലയാകുന്നത്. ,
നിസ്വാർത്ഥരായ നിങ്ങളും ഞാനും ഒരുമിച്ചായിരിക്കും, ,
നിഷ്ക്രിയ ഊഹക്കച്ചവടങ്ങളോട് നിസ്സംഗത ,
പുലർത്തുന്നു, നിങ്ങളും ഞാനും. ,
സ്വർഗത്തിലെ തത്തകൾ പഞ്ചസാര പൊട്ടിക്കും,
ഒരുമിച്ച് നമ്മൾ ചിരിക്കുമ്പോൾ ,
നീയും ഞാനും ഭൂമിയിൽ ഓരേ രൂപത്തിൽ,

റൂമി - ഇതുപോലെ

റൂമി- ഇതുപോലെ
നമ്മുടെ ലൈംഗികാഭിലാഷത്തിന്റെ പൂർണമായ സംതൃപ്തി
എങ്ങനെയുണ്ടാകുമെന്ന് ആരെങ്കിലും നിങ്ങളോട് ചോദിച്ചാൽ ,
നിങ്ങളുടെ മുഖം ഉയർത്തി പറയുക ഇതു പോലെ

രാത്രിയിലെ ആകാശത്തിന്റെ ഭംഗിയെക്കുറിച്ച് ആരെങ്കിലും
പരാമർശിക്കുമ്പോൾ, മേൽക്കൂരയിൽ
കയറി നൃത്തം ചെയ്ത് ഇങ്ങനെ പറയുക.
ഇതു പോലെ

ആത്മാവ്"എന്താണെന്നോ "ദൈവത്തിന്റെ സുഗന്ധം"
എന്താണെന്നോ ആർക്കെങ്കിലും അറിയണമെങ്കിൽ ,
അവന്റെ അല്ലെങ്കിൽ അവളുടെ നേരെ നിങ്ങളുടെ തല ചായ്ക്കുക.
നിങ്ങളുടെ മുഖം അവിടെ അടുത്ത് വയ്ക്കുക.
ഇതു പോലെ

മേഘങ്ങൾ ചന്ദ്രനെ ക്രമേണ മറയ്ക്കുന്നതിനെക്കുറിച്ചുള്ള
പഴയ കാവ്യാത്മക ചിത്രം ആരെങ്കിലും ഉദ്ധരിക്കുമ്പോൾ ,
നിങ്ങളുടെ വസ്ത്രത്തിന്റെ ചരടുകൾ പതുക്കെ അഴിക്കുക
ഇതു പോലെ

യേശു എങ്ങനെയാണ് മരിച്ചവരെ ഉയിർപ്പിച്ചതെന്ന് ആരെങ്കിലും
അത്ഭുതപ്പെട്ടാൽ, അത്ഭുതം വിശദീകരിക്കാൻ ശ്രമിക്കരുത്.
എന്റെ ചുണ്ടിൽ ചുംബിക്കുക.
ഇതുപോലെ. ഇതുപോലെ.

"സ്നേഹത്തിനുവേണ്ടി മരിക്കുക" എന്നതിന്റെ അർത്ഥമെന്താണെന്ന്
ആരെങ്കിലും ചോദിക്കുമ്പോൾ , ഇവിടെ ചൂണ്ടിക്കാണിക്കുക

. എനിക്ക് എത്ര ഉയരമുണ്ടെന്ന് ആരെങ്കിലും ചോദിച്ചാൽ,
നെറ്റി ചുളിച്ച്, നെറ്റിയിലെ ചുളിവുകൾക്കിടയിലുള്ള
ഇടം വിരലുകൾ കൊണ്ട് അളക്കുക
ഈ ഉയരം.

ആത്മാവ് ചിലപ്പോൾ ശരീരം വിട്ട് മടങ്ങുന്നു.
ആരെങ്കിലും അത് വിശ്വസിക്കാത്തപ്പോൾ,
എന്റെ വീട്ടിലേക്ക് മടങ്ങുക.
ഇതുപോലെ.

പ്രണയികൾ വിലപിക്കുമ്പോൾ
അവർ നമ്മുടെ കഥ പറയുകയാണ്.
ഇതുപോലെ.

ആത്മാക്കൾ വസിക്കുന്ന ആകാശമാണ് ഞാൻ.
കാറ്റ് ഒരു രഹസ്യം പറയുമ്പോൾ
, ഈ ആഴമേറിയ നീലയിലേക്ക് നോക്കൂ
.ഇതുപോലെ.

എന്താണ് ചെയ്യേണ്ടതെന്ന് ആരെങ്കിലും ചോദിച്ചാൽ
, അവന്റെ കൈയിൽ മെഴുകുതിരി കത്തിക്കുക.
ഇതുപോലെ.

ജോസഫിന്റെ സുഗന്ധം യാക്കോബിന് എങ്ങനെ വന്നു?
ഹുഹു

എങ്ങനെയാണ് ജേക്കബിന്റെ കാഴ്ച തിരിച്ചു വന്നത്?
ഹുഹു

ഒരു ചെറിയ കാറ്റ് കണ്ണുകൾ വൃത്തിയാക്കുന്നു.
ഇതുപോലെ.

തബ്രീസിൽ നിന്ന് ഷംസ് തിരികെ വരുമ്പോൾ,
ഞങ്ങളെ അമ്പരപ്പിക്കാൻ അവൻ വാതിലിന്റെ
അരികിൽ തല വെക്കും
ഇതുപോലെ.

പരിഭാഷ (കടപ്പാട് ഗൂഗിൾ ട്രാൻസ്ലേഷൻ)

Saturday, August 14, 2021

പുഷ്കിൻ - എന്റെ എല്ലാ ആഗ്രഹങ്ങളും ഞാൻ മറികടിന്നിരിക്കുന്നു (I HAVE OUTLIVED MY EVERY WISH)

പുഷ്കിൻ - എന്റെ എല്ലാ ആഗ്രഹങ്ങളും ഞാൻ മറികടിന്നിരിക്കുന്നു
(I HAVE OUTLIVED MY EVERY WISH)
എന്റെ എല്ലാ ആഗ്രഹങ്ങളും ഞാൻ മറികടിന്നിരിക്കുന്നു.
ഓരോ പ്രിയപ്പെട്ട സ്വപ്നങ്ങളും പരുക്ഷമായി തകർക്കപ്പെട്ടിരിക്കുന്നു.
കഷ്ടതകളും, പരാതികളുമല്ലാതെ മറ്റൊന്നും അവശേഷിക്കുന്നില്ല.
ഒഴിഞ്ഞ ഹൃദയത്തിന്റെ ഏക പൈതൃകം.
അസൂയ നിറഞ്ഞ വിധിയുടെ കൊടുങ്കാറ്റിൽ നശിയ്ക്കപ്പെട്ട
ജീവിതവൃക്ഷം വേഗത്തിൽ മങ്ങിയിരിക്കുന്നു.
ഞാൻ ദുഖത്തിലും ഏകാന്തതയിലും ജീവിക്കുന്നു.
പ്രതീക്ഷയോടെ കാത്തിരിക്കുക അവസാനം വന്നേക്കാം.
അവസാനത്തെ മറന്നുപോയ ഇല പോലെ
നഗ്നമായ മരക്കൊമ്പിൽ അത് വിറയ്ക്കുന്നു.
നനഞ്ഞ മഞ്ഞ് വളരെ വേഗം പടർന്ന് പിടിയ്ക്കുന്നു
ശൈത്യകാല കൊടുങ്കാറ്റിന്റെ അലർച്ച കേൾക്കുന്നു.
കടപ്പാട് ഗൂഗിൾ ട്രാനസ്ലേഷൻ

Tuesday, August 10, 2021

പുഷ്കിൻ - ഗായകൻ

പുഷ്കിൻ - ഗായകൻ
നീ കേട്ടുവോ,
രാത്രിയിൽ കാടുകൾക്കുമപ്പുറം
പ്രണയത്തെയും ശോകത്തെയും
കുറിച്ചു പാടുന്നവനെ?
പുലർവെളിച്ചം കാത്തു പാടങ്ങൾ
മൗനം പൂണ്ടു കിടക്കുമ്പോൾ
ഒരു പുല്ലാങ്കുഴലിന്റെ
സരളവും തരളവുമായ ഗാനം-
നീയതു കേട്ടുവോ?

നീ കണ്ടുവോ,
കാടിരുളുന്ന രാത്രിയിൽ
പ്രണയത്തെയും ശോകത്തെയും
കുറിച്ചു പാടുന്നവനെ?
അവന്റെ കണ്ണീരു നീ കണ്ടുവോ,
അവന്റെ പുഞ്ചിരി നീ കണ്ടുവോ,
നിത്യശോകം സ്ഫുരിക്കുന്ന
ശാന്തമായൊരു നോട്ടം-
നീയതു കണ്ടുവോ?
നീ നിശ്വസിച്ചുവോ,
ഒരു സൗമ്യവിലാപം പോലെ
പ്രണയത്തെയും ശോകത്തെയും
കുറിച്ചവൻ പാടുമ്പോൾ?
കാടുകളിലേകനായവനലയുന്നതു
കാണുമ്പോൾ,
ഒരുനാളുമാനന്ദമറിയാത്ത കണ്ണുകൾ
നിന്റെ മേൽ വീഴുമ്പോൾ-
നീ നിശ്വസിച്ചുവോ?

Saturday, May 29, 2021

മാധവിക്കുട്ടി - വിശുദ്ധ പശു

മാധവിക്കുട്ടി - വിശുദ്ധ പശു(കഥ)




ഒരു ദിവസം ഒരു കുട്ടി റോഡിന്റെ വശത്തുള്ള കുപ്പത്തൊട്ടിയിൽ നിന്നും പഴത്തൊലി
പെറുക്കി തിന്നുമ്പോൾ ഒരു പശു അവന്റെയടുക്കൽ വന്ന്
ഒരു പഴത്തൊലിയിൽ കടിച്ചുവലിച്ചു.
അവൻ പശുവിനെ തള്ളിനീക്കി ,
പശു ഉറക്കെ കരഞ്ഞുകൊണ്ട് റോഡിൽകൂടി ഓടി.
സന്ന്യാസിമാർ ഉടൻ പ്രത്യക്ഷപ്പെട്ടു.
വിശുദ്ധ മൃഗമായ പശുവിനെ നീയാണോ ഉപദ്രവിച്ചത് ?
അവർ കുട്ടിയോട് ചോദിച്ചു.
ഞാൻ തിന്നിരുന്ന പഴത്തോൽ പശു തട്ടിപ്പറിച്ചു.
അതുകൊണ്ട് അതിനെ ഞാൻ ഓടിച്ചതാണ് ,കുട്ടി പറഞ്ഞു.
നിന്റെ മതമേതാണ് ? സന്ന്യാസിമാർ ചോദിച്ചു.
മതം ? അത് എന്താണ് കുട്ടി ചോദിച്ചു ?
നീ ഹിന്ദുവാണോ ? നീ മുസ്ലീമാണ് ? നീ ക്രിസ്ത്യാനിയാണോ ?
നീ അമ്പലത്തിൽ പോകാറുണ്ടോ ?
പള്ളിയിൽ പോകാറുണ്ടോ ?
ഞാൻ എങ്ങോട്ടും പോകാറില്ല
കുട്ടി പറഞ്ഞു.
അപ്പോൾ നീ പ്രർത്ഥനയിൽ വിശ്വസിക്കുന്നില്ലെ ? അവർ ചോദിച്ചു
ഞാൻ എങ്ങോട്ടും പോകാറില്ല കുട്ടി പറഞ്ഞു.
എനിക്ക് കുപ്പായമില്ല .ട്രൗസറിന്റെ പിറകുഴശം കീറിയിരിക്കുന്നു.
സന്ന്യാസിമാർ അന്യോനം സ്വകാര്യം പറഞ്ഞു.
നിങ്ങൾ പശുവിന്റെ ഉടമസ്ഥരാണോ ?കുട്ടി ചോദിച്ചു.
സന്ന്യാസിമാർകുട്ടിയുടെ കഴുത്ത് ഞെരിച്ച് അവനെ കൊന്ന് .
ആ കുപ്പത്തൊട്ടിയിലിട്ടു.
സന്ന്യാസിമാർ ഓം സമശ്ശിവായ,
അങ്ങയുടെ തീരുമാനം വാഴത്തപ്പെടട്ടെ
(മാധവിക്കുട്ട)

Monday, May 17, 2021

നന്ദിത കെ. എസ് - ഡിസംബർ

നന്ദിത കെ. എസ് - ഡിസംബർ
മഞ്ഞ് പെയ്യാത്ത ഡിസംബർ.
തണുത്തുറയാത്ത നെയ്യ്
നിറതിരി പടർന്ന് കത്തുന്ന നിലവിളക്ക്
തുളസിത്തറയിൽ ഉഷ്ണം പെറ്റ് പെരുകുന്നു
എന്റെ തളിർവാകയ്ക്ക് നീറുന്നു
രക്തസിന്ദൂരം ചാർത്തി നിറഞ്ഞ് പൂക്കാൻ.
ഞാനവളോട് പറഞ്ഞില്ല.
ഡിസംബറിന്റെ ഉഷ്ണം അവളെ അലട്ടുന്നുണ്ടാവും
നിറഞ്ഞ മാറിടം പാൽച്ചുരത്തുന്നുണ്ടാവും
പക്ഷേ.
എനിക്ക് ക്രൂരയായേ പറ്റു
കാലത്തിലൂടെ പിറകോട്ട് പോകാൻ
ഞാനവളോടെ എങ്ങനെ പറയും
(1992)
(1992)

Friday, November 20, 2020

മാറ്റചന്ത - റൂമി

മാറ്റച്ചന്ത - റൂമി

ഇതുപോലൊരു മാറ്റച്ചന്ത 
മറ്റെവിടെ കണ്ടെത്തും?
ഒരു പനിനീര്പ്പൂതവിനു
പകരമായി നിനക്കൊരു
പനിനീര്പ്പൂകന്തോട്ടം വാങ്ങാം.
ഒരു ധാന്യമണിയ്ക്കു പകരമായ്
ഒരു വയലാകെയും!
ഒരു ദുര്ബെല നിശ്വാസം
ദിവ്യമായ കാറ്റിനു പകരം വയ്ക്കാം.

മണ്ണില്‍ അലിഞ്ഞു ചേരുമെന്നും
കാറ്റില്‍ ലയിച്ചു പോകുമെന്നും
നീ ഭയന്നിരുന്നു.
നിന്റെ ജലകണങ്ങള്‍ മണ്ണില്‍ വീണ്
സമുദ്രത്തിലൊഴുകിയെത്തട്ടെ.
അവിടെ നിന്നാണവ
രൂപം കൊണ്ടത്‌.
രൂപത്തില്‍ മാറ്റം വന്നാലെന്ത്
സാരാംശത്തില്‍ മാറ്റമില്ല,
അതിപ്പോഴും ജലം തന്നെ.

ഈ കീഴടങ്ങല്‍ പശ്ചാത്താപമല്ല,

സ്വയം ആദരിക്കലാണ്.
സമുദ്രം നിന്നരികിലേയ്ക്കൊരു
പ്രണയിനിയായി വന്നാല്‍
ഒട്ടും സമയം കളയരുത്,
അവളെ പരിണയിക്കുക.
നീട്ടിവയ്ക്കാതിരിക്കുക.
ജീവിതത്തിലിതിനേക്കാള്‍
നല്ലൊരു സമ്മാനമില്ല.
എത്ര തേടിയാലും ഇനിയൊരിക്കല്‍
കണ്ടെത്തണമെന്നില്ല.
അപ്രതീക്ഷിതമായി
ഒരു വിശിഷ്ട ശലഭം
നിന്റെ തോളില്‍ വന്നിരിയ്ക്കുന്നു,
അത് നിനക്ക് സ്വന്തം.

Wednesday, October 28, 2020

പ്രാവുകള്‍ - മാധവിക്കു

പ്രാവുകള്‍ - മാധവിക്കുട്ടി


പ്രാവുകള്‍
ഒരു അപരാഹ്നക്കിനാവിന്റെ
ചവിട്ടുപടികളില്‍
നിശ്ശബ്ദരായി
അമ്പലപ്രാവുകള്‍ ഇരിക്കുന്നു.
ഉച്ചവെയിലില്‍
കരിഞ്ഞ കൊക്കുകളില്‍
പൊടിവന്നു വീഴുന്നു.
ജ്വരബാധിതമായ നിരത്തുകളില്‍
പൊടി വന്നു വീഴുന്നു.
സൂര്യന്‍ വീര്‍ത്തു വലുതാകുന്നു.
പഴുപ്പെത്തിയ
ഒരു മധുരക്കനിപോലെ
എന്റെ സായാഹ്നസ്വപ്‌നത്തില്‍
നെടുങ്ങനെ
വെള്ളിരേഖകള്‍ പായിക്കുന്നു.

Saturday, October 10, 2020

 

2020 -21  അദ്ധ്യയന വർഷത്തെസ്നേഹപൂർവ്വം സ്കോളർഷിപ്പിനുള്ള അപേക്ഷ 31/10/2020 വരെ പഠിക്കുന്ന സ്കൂൾ വഴി ഓൺലൊനായി സമർപ്പിക്കാവുന്നതാണ്.
യോഗ്യതാ മാനദണ്ഡം
അച്ഛനെയോ അമ്മയെയോ അല്ലെങ്കിൽ രണ്ടുപേരും നഷ്ടപ്പെട്ട കുട്ടികൾ.ഒന്നാം ക്ലാസ് മുതൽ ഡിഗ്രി ക്ലാസുകൾ വരെ പഠിക്കുന്ന കുട്ടികൾ.20000/-രൂപയിൽ താഴെ വാർഷിക വരുമാനമുള്ള ഗ്രമപ്രദേശങ്ങളിൽ താമസ്സിക്കുന്ന എ.പി.എൽ വിഭാഗത്തിലെ കുട്ടികൾ( (തദ്ദേശ സ്വയംഭരണ / ഗ്രാമപഞ്ചായത്ത്) നഗര പ്രദേശങ്ങളിൽ 22,375 (കോർപ്പറേഷൻ / മുനിസിപ്പാലിറ്റി)
വിശിദവിവരങ്ങൾക്ക്  താഴെ ക്ലിക്ക് ചെയ്യുക<br>

Saturday, May 16, 2020

S.N.C.P.M.H.S.MUKHATHALA

  ശ്രീ.എൻ.ചെല്ലപ്പൻ പിള്ള മെമ്മോറിയൽ ഹൈസ്കൂളിലെ 2020-21 അദ്ധ്യയന വർഷത്തേക്കുള്ള അഡ്മിഷനുകൾ 18/05/2020 മുതൽ ആരംഭിക്കുന്നു

Saturday, March 28, 2020

നിസാർ ഖബ്ബാനി - ബൽഖീസ്

ബൽഖീസ് - നിസാർ ഖബ്ബാനി(1923-1998)
(കവിയുടെ പ്രിയതമയുടെ പേരാണ്‌ ‘ബൽഖീസ്’. 1969-ലാണ്‌ ഈ ഇറാഖീ കഥാകാരിയെ ഖബ്ബാനി വിവാഹം കഴിക്കുന്നത്. 1982 ഡിസംബർ 15-നു ബെയ്റൂത്തിലെ ഇറാഖീ എംബസിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ അവർ കൊല്ലപ്പെട്ടു. തന്റെ പ്രാണ പ്രേയസിയുടെ മരണത്തിനുത്തരവാദി അറബു സമൂഹം മൊത്തവുമാണെന്ന് നിസാർ ഖബ്ബാനി കുറ്റപ്പെടുത്തുന്നു)..


നിങ്ങൾക്കു നന്ദി!!
എന്റെ പ്രിയതമ കൊല്ലപ്പെട്ടിരിക്കുന്നു;
ആ രക്ത സാക്ഷിയുടെ കുഴിമാടത്തിനുമുകളിൽ വച്ച്
ഇനി നിങ്ങൾക്ക് മദ്യപിക്കാം.
എന്റെ കവിതയും കൊല്ലപ്പെട്ടിരിക്കുന്നു.
കവിതയെ കശാപ്പു ചെയ്യുന്ന ഒരു ജനത
നമ്മളല്ലാതെ ലോകത്ത് മറ്റാരാണുള്ളത്?

ബൽഖീസ്,
ബാബിലോണിയൻ ചരിത്രത്തിലെ
ഏറ്റവും ഭംഗിയുള്ളരാജകുമാരിയായിരുന്നു അവൾ.
ഇറാഖിന്റെ മണ്ണിലെ ഏറ്റവുംഉയരമുള്ള
ഈത്തപ്പനയായിരുന്നു അവൾ.
അവൾ നടന്നു പോകുമ്പോൾ
മയിലുകളും മാനുകളും അവളെഅനുഗമിക്കും.

ബൽഖീസ്,
എന്റെ നോവ്,
വിരൽസ്പർശനത്തിൽ നീറുന്ന കാവ്യം,
നിന്റെ കാർകൂന്തലുകൾക്കു ശേഷം
ഇനിയൊരു കതിരും തലപൊക്കുകയില്ല.

ഹരിതാഭമായ നീനവാ താഴ്വാരങ്ങളേ,
യൂപ്രട്ടീസിന്റെ തിരമാലകളേ,
വസന്ത കാലത്തിൽ
അവളുടെ കാലുകളിൽ
ഏറ്റവും മനോഹരമായ ചിലങ്കകൾ
നിങ്ങൾ അണിയിക്കൂ..

ബൽഖീസ്,
അവർ നിന്നെ കൊന്നു
ഏത് അറേബ്യൻ സമുദായത്തിനാണ്‌
ബുൽബുലുകളുടെ സംഗീതത്തെ
കുരുതി കൊടുക്കാൻ കഴിയുക?

(കരാറുകൾ പാലിക്കുന്ന)സമൗഅലെവിടെ
(ധീരനായ) മുഹൽഹിലെവിടെ?
(സുന്ദരനായ) ഗതാരീഫ്ഗോത്രക്കാരനെവിടെ?

ഇവിടെയോ ...?
പരസ്പരം കൊന്നുതിന്നുന്ന ഗോത്രങ്ങൾ!!
കുറുക്കന്മാരെ കൊല്ലുന്ന കുറുക്കന്മാർ!!
എട്ടുകാലികളെ കൊല്ലുന്നഎട്ടുകാലികൾ!!

ആയിരം നക്ഷത്രങ്ങൾകുടികെട്ടിപ്പാർക്കുന്ന
നിന്റെ കണ്ണുകൾ സാക്ഷി,
ചന്ദ്രികേ,
വിചിത്രന്മാരായ അറബികളെക്കുറിച്ച്
എന്നെ പറയാനനുവധിക്കൂ..
അറേബ്യൻ സാഹസികത എന്നത്നുണയല്ലേ?
അല്ലെങ്കിൽ ചരിത്രം തന്നെ കളവുപറയുകയല്ലേ?

ബല്ഖീസ്,
നീ എന്നെ ഉപേക്ഷിച്ചു പോകരുത്
നീ ഇല്ലെങ്കിൽ തീരങ്ങളിൽസൂര്യനുദിക്കില്ല.

പരമാർത്ഥം ഞാൻ പറയാം;
കള്ളൻ പോരാളിയുടെവേഷമണിഞ്ഞിരിക്കുകയാണ്‌.
പരമ്പരാഗതനായ നാടുവാഴി
ഇടനിലക്കാരനായിമാറിയിരിക്കുകയാണ്‌.

എന്നെ പറയാനനുവധിക്കൂ..
കേട്ടു കേൾവി ഏറ്റവും വലിയവിഡ്ഢിത്തമാണ്‌
നമ്മളും ഒരു ഗോത്ര സമൂഹമാണ്‌
ചണ്ടിക്കൂനകൾക്കുംപൂന്തോട്ടങ്ങൾക്കുമിടയിൽ നിന്ന്
മനുഷ്യനെ എങ്ങനെയാണ്‌വേർതിരിച്ചറിയുക?

ബല്ഖീസ്,
രക്ത സാക്ഷിയേ,
വിശുദ്ധമായ കാവ്യമേ,
സബഅ് ഗോത്രം* അവരുടെരാജകുമാരിയെ
അന്വേഷിക്കുകയാണ്‌.

സുമേറിയൻ സംസ്കാരത്തിന്റെ
എല്ലാ അന്തസ്സും എടുത്തണിഞ്ഞ
മഹാ രാഞ്ജിയേ
പ്രജകൾക്കായി അങ്ങുന്ന് അഭിവാദ്യംഅർപ്പിച്ചാലും.

ബൽഖീസ്,
എന്റെ സുന്ദരിയായ പൈങ്കിളിയേ,
എന്റെ അമൂല്യമായ പ്രതീകമേ,
മഗ്ദലന മറിയത്തിന്റെകവിൾത്തടത്തിൽ
ഉതിർന്നു വീണ കണ്ണുനീരേ,
അഅ്ളമിയയുടെ** തീരത്തു നിന്ന് നിന്നെഎടുത്തു കൊണ്ടു വന്നത്
നിന്നോടു ചെയ്ത കടുപ്പമായിപ്പോയെന്ന്
നീ കരുതിപ്പോയോ?.

ബെയ്റൂത്ത് -- ഓരോ ദിവസവും
ഞങ്ങളിലൊരാളെ കൊല്ലുന്നുണ്ട്.
ഞങ്ങളുടെ ഫ്ലാറ്റിലെ പൂട്ടിലും,
ഞങ്ങളുടെ മുറിയിലെ പൂവിലും,
പത്രക്കടലാസുകൾക്കിടയിലും,
അക്ഷരമാലകളിലും,
മരണം പതിയിരിക്കുന്നു.

ബല്ഖീസ് ഒരിക്കൽ കൂടി
ഞങ്ങൾ അജ്ഞാത കാലത്തിലേക്ക്
തിരിച്ചു പോവുകയാണ്‌.
ഞങ്ങൾ കാടൻ സംസ്കാരത്തിലേക്ക്,
അധപതനത്തിലേക്ക്, വൃത്തികേടിലേക്ക്,
അഞ്ജതയിലേക്ക്,
ബാർബേറിയൻ കാലഘട്ടത്തിലേക്ക്
കൂപ്പുകുത്തുകയാണ്‌.

Monday, January 6, 2020

വി.മധുസൂദനൻ നായർ - ഇരുളിൻ മഹാനിദ്രയിൽ


ഇരുളിന്‍ മഹാ നിദ്രയില്‍ നിന്നുണര്‍ത്തി നീ
നിറമുള്ള ജീവിത പീലി തന്നൂ
എന്‍ ചിറകിനാകാശവും നീ തന്നു നിന്നാത്മ
ശിഖരത്തിലൊരു കൂടു തന്നൂ
ആത്മ ശിഖരത്തിലൊരു കൂടു തന്നൂ

ഒരു കുഞ്ഞു പൂവിലും കുളിര്‍ കാറ്റിലും
നിന്നെ നീയായ്‌ മണക്കുന്നതെങ്ങു വേറെ
ജീവനുരുകുമ്പോളൊരു തുള്ളി
ഉറയാതെ നീ തന്നെ
നിറയുന്ന പുഴയെങ്ങു വേറെ
കനവിന്റെയിതളായി നിന്നെ പറത്തി നീ
വിരിയിച്ചൊരാകാശമെങ്ങു വേറെ

ഒരു കുഞ്ഞു രാപാടി കരയുമ്പോഴും
നേര്‍ത്തൊരരുവി തന്‍ താരാട്ടു തളരുമ്പോഴും
കനിവിലൊരു കല്ലു കനി മധുരമാകുമ്പോഴും
കാലമിടറുമ്പോഴും
നിന്റെ ഹൃദയത്തില്‍ ഞാനെന്റെ
ഹൃദയം കൊരുത്തിരിക്കുന്നു
നിന്നിലഭയം തിരഞ്ഞു പോകുന്നു

അടരുവാന്‍ വയ്യ
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍
നിന്നെനിക്കേതു സ്വര്‍ഗം വിളിച്ചാലും
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണു
പൊലിയുന്നതാണെന്റെ സ്വര്‍ഗം
നിന്നിലടിയുന്നതെ നിത്യ സത്യം

എ.അയ്യപ്പൻ - സായം സൂര്യൻ

എ.അയ്യപ്പൻ - സായം സൂര്യൻ
അവളുടെ ജാലകത്തിലൂടെ
അസ്തമിക്കുന്ന സൂര്യനെ കാണാം.
ഇവിടെയിരുന്നാൽ
സെമിത്തേരി കാണാം.
അവളുടെ കണ്ണിലും മനസ്സിലും
അസ്തമിക്കുന്ന സൂര്യൻ.
സൂര്യന് അവളുടെ പൊട്ടിന്റെ നിറം.
സെമിത്തേരിയിൽ
കാറ്റും
ഇലകളും
പൂക്കളും.
മരിച്ചവരുടെ നാമത്തിലും കാലത്തിലും
മഞ്ഞുവീഴുന്നു.
ശാന്തി എന്ന കുരിശ്
അഞ്ചു മുറിവുകൾ അനുഭവിക്കുന്നു.
സന്ധ്യ കഴിഞ്ഞ്
രണ്ട് നക്ഷത്രങ്ങൾ ഉദിക്കുന്നു.
അവളുടെ മൂർധാവിൽ
ഒരു ചുംബനം
. എന്റെ കൈവെള്ളയിൽ
ഒരശ്രുബിന്ദു.

Saturday, December 28, 2019

മാധവിക്കുട്ടി - ഒരു ദേവദാസിയോട്

മാധവിക്കുട്ടി - ഒരു ദേവദാസിയോട്


അങ്ങനെയങ്ങനെ ഒരു കാലം വന്നുചേരും,
അന്നെല്ലാ മുഖങ്ങളുമൊരുപോലിരിക്കും,
എല്ലാ മനുഷ്യർക്കുമൊരേ സ്വരമായിരിക്കും,
മലകളും മരങ്ങളും തടാകങ്ങളും
ഒരേ മുദ്ര വഹിക്കുന്നതായി കാണപ്പെടും,
അന്നാണു കൂട്ടുകാരെ കടന്നുപോകുമ്പോഴും
നിങ്ങളവരെ തിരിച്ചറിയാതിരിക്കുക,
അന്നാണവരുടെ ചോദ്യങ്ങൾ കേട്ടിട്ടും
നിങ്ങൾക്കതെന്താണെന്നു മനസ്സിലാകാതിരിക്കുക,
അന്നാണു നിങ്ങൾക്കു തൃഷ്ണകൾ നശിക്കുകയും
ഒരു നഷ്ടബോധം തോന്നിത്തുടങ്ങുകയും ചെയ്യുക.
അങ്ങനെ നിങ്ങൾ അമ്പലപ്പടവുകളിലിരിക്കുന്നു,
പ്രണയത്യക്തയായൊരു ദേവദാസിയെപ്പോലെ,
നിശ്ശബ്ദയായി, തന്റെ വിധിയെക്കുറിച്ചു ബോധവതിയായി

Monday, December 2, 2019

ഗദ്ദർ - എങ്ങനെ പോരാടണം എന്ന് നിങ്ങൾ മറന്നോ

ഗദ്ദർ - എങ്ങനെ പോരാടണം എന്ന് നിങ്ങൾ മറന്നോ
“എങ്ങനെ പോരാടണമെന്ന്
നിങ്ങള്‍ മറന്നോ?
എന്തിന് പോരാടണമെന്ന്
നിങ്ങള്‍ മറന്നോ?
ആര്‍ക്കുവേണ്ടി പോരാടണമെന്ന്
നിങ്ങള്‍ മറന്നോ?
അതോ, പോരാട്ടമെന്ന
വാക്കുപോലും നിങ്ങള്‍ മറന്നോ?
എങ്കിലറിയുക, നിങ്ങള്‍ വെറും
അടിമകള്‍ മാത്രമാണെന്ന്.”

‘വഴിതെറ്റിയ വിപ്ളവ മാര്‍ഗങ്ങള്‍ക്ക് ക്ഷോഭത്തിനന്റെ തിരുത്ത്’

Tuesday, November 26, 2019

നന്ദിത-ജന്മദിനം

നന്ദിത-ജന്മദിനം
നന്ദിത( ജനനം; 1969 മെയ് 21- മരണം: 1999 ജനുവരി 17)​
 

അന്ന് ഇളം നീല വരകളൂള്ള വെളുത്ത കടലാസില്‍
നിന്റെ ചിന്തകള്‍ പോറിവരച്ച്
എനിക്ക് നീ ജന്മദിന സമ്മാനം തന്നു
തീയായിരുന്നു നിന്റെ തൂലിക തുമ്പില്‍
എന്നെ ഉരുക്കുവാന്‍ പോന്നവ
അന്ന് തെളിച്ചമുള്ള പകലും
നിലാവുള്ള രാത്രിയുമായിരുന്നു
ഇന്ന് സൂര്യന്‍ കെട്ടുപോവുകയും
നക്ഷത്രങ്ങള്‍ മങ്ങിപോവുകയും ചെയ്യുന്നു
കൂട്ടുകാരൊരുക്കിയ പൂച്ചെണ്ടുകള്‍ക്കും
അനിയന്റെ ആശംസകള്‍ക്കും
അമ്മ വിളമ്പിയ പാല്‍!പായസത്തിനുമിടക്ക്
ഞാന്‍ തിരഞ്ഞത്
നിന്റെ തൂലികയ്ക്കുവേണ്ടിയായിരുന്നു
നീ വലിച്ചെറിഞ്ഞ നിന്റെ തൂലിക
ഒടുവില്‍ പഴയ പുസ്തക കെട്ടുകള്‍ക്കിടയ്ക്കു നിന്ന്
ഞാനാ തൂലിക കണ്ടെടുത്തപ്പോള്‍
അതിന്റെ തുമ്പിലെ അഗ്‌നി കെട്ടുപോയിരുന്നു(1992)

Saturday, November 16, 2019

നന്ദിത - സ്വപ്നം

നന്ദിത -സ്വപ്നം
എന്നെ കാണാതെ
ഉറക്കത്തിൽ എന്നെ
പേര് ചൊല്ലി വിളിച്ച
എന്റെ സ്വപ്നമേ
എന്റെ മുഖത്ത് തറച്ച നിന്റെ കണ്ണുകൾ
അവ ആണ്ടിറങ്ങിയത് എന്റെ ഹൃദയത്തിലേക്കാണ്
ആഴമേറിയ രണ്ട് ഗർത്തങ്ങൾ സൃഷ്ടിച്ച്

Thursday, November 14, 2019

നെരൂദ – നീ എന്നെ സ്നേഹിക്കുന്നുവെങ്കിൽ

നെരൂദ – നീ എന്നെ സ്നേഹിക്കുന്നുവെങ്കിൽ

നീ എന്നെ സ്നേഹിക്കുന്നപവെങ്കിൽ
എന്നെ ഒറ്റയ്ക്ക് വിടു
ഞാനില്ലാതെ കഴിയാൻ പഠിക്കു.
ഞാൻ കണ്ണടയ്ക്കാൻ പോകുകയാണ്
നീ എന്നെ സ്നേഹിക്കുന്നുവെങ്കിൽ
എനിക്ക് അഞ്ച് കാര്യങ്ങൾ മതി.
അഞ്ച് പ്രീയപ്പെട്ട വേരുകൾ
അവസാനമില്ലാത്ത സ്നേഹം
കാണത്തൊരു ശരത്ക്കാലം
പിന്നെയൊരു ഹേമന്തം
എനിക്ക് പ്രീയപ്പെട്ട മഴ
വന്യമായ തണുപ്പിൽ അഗ്നിയുടെ
മൃതു സ്പർശനം
മറ്റൊന്ന് സുന്ദരമായ ഗ്രീഷ്മം
അവസാനത്തേത് നിന്റെ കണ്ണുകൾ

Tuesday, November 12, 2019

പവിത്രന്‍ തീക്കുന്നി - മൗനം

പവിത്രന്‍ തീക്കുനി - മൗനം

നിന്റെ മൗനം
കറുത്തവാവ്
കടിച്ചുകൊന്ന
നിലാവിന്റെ
ഒടുവിലെത്തെ
പിടച്ചിലായി,
എന്നെ വന്ന് തൊടുമ്പോൾ
മിഴികളിൽ
ഉൾക്കടലുകളെ
നട്ടുവളർത്താൻ,
പാകമായ ഭ്രാന്തിലേക്ക്
പ്രണയമെന്നെ
മൊഴിമാറ്റിക്കൊണ്ടിരിക്കുന്നു.
ജന്മാന്തരങ്ങളിൽ പോലും
എനിക്കും നിനക്കും
വായിച്ചെടുക്കാനാവാത്ത
ഭാഷയിൽ......

Sunday, November 10, 2019

അയ്യപ്പൻ – ഒരെത്തിനോട്ടം

അയ്യപ്പൻ – ഒരെത്തിനോട്ടം

ചങ്ങാതി തലവച്ചപാളത്തിലൂടെ
ഞാന്‍ തീര്ത്ഥാ ടനത്തിനുപോയി
യമുന നിറയെ കണ്ണുനീര്‍
ഗംഗാജലത്തിനു ശവത്തിന്റെ രുചി
ഹിമാലയത്തില്‍
രക്തം ഘനീഭവിച്ച
മഞ്ഞുകട്ടകള്‍”.

Friday, November 8, 2019

നെരൂദ – മടക്കം

നെരൂദ – മടക്കം

എന്തിനായി ഞാൻ വന്നു?
ഞാനവരോടു ചോദിച്ചു.
ആരാണു ഞാൻ, ഈ മരിച്ച നഗരത്തിൽ?
എനിക്കു കണ്ടെത്താനാവുന്നില്ല
, ഒരിക്കലെന്നെ പ്രേമിച്ചിരുന്ന
ആ ഭ്രാന്തിപ്പെണ്ണിന്റെ തെരുവോ, വീടോ.
അതേ പോലെതന്നെയുണ്ട്,
മരക്കൊമ്പുകളിൽ കാക്കകൾ,
പച്ചയും തിളപ്പുമായി കാലവർഷം,
തേഞ്ഞുപോയ തെരുവുകളിൽ
മുറുക്കിത്തുപ്പിയതും, ശ്വാസം മുട്ടുന്ന വായുവും
പക്ഷേ എവിടെ,
എവിടെയായിരുന്നു ഞാൻ,
ആരായിരുന്നു ഞാൻ?
എനിക്കു മനസ്സിലാവുന്നതു ചാരം മാത്രം.
വെറ്റിലക്കാരനെന്നെ നോക്കുന്നു
, അയാൾ തിരിച്ചറിയുന്നില്ല
എന്റെ ചെരുപ്പുകളെ,
അടുത്തിടെ ഉയിർത്തെഴുന്നേറ്റ
എന്റെ മുഖത്തെ
. അയാളുടെ മുത്തശ്ശൻ എനിക്കൊരു
സലാം തന്നുവെന്നു വരാം,
പക്ഷേ സംഭവിച്ചതെന്തെന്നാൽ
ഞാൻ യാത്രയിലായിരുന്നപ്പോൾ
അയാൾ അടിപറ്റി,
മരണത്തിന്റെ ആഴക്കിണറിലേ
ക്കയാളാണ്ടുപോയി.
ഇതുമാതിരിയൊരു കെട്ടിടത്തിലാണു
ഞാനുറങ്ങിയത്,
പതിന്നാലു മാസവും,
അതിനു നിരക്കുന്ന വർഷവും;
എന്റെ യാതനകൾ ഞാനെഴുതിക്കൂട്ടി.
കദനത്തിന്റെ രുചി ഞാനറിഞ്ഞു.
ഇന്നു ഞാൻ കടന്നുപോവുമ്പോൾ പക്ഷേ,
ആ വാതിൽ അവിടെയില്ല.
മഴ വേലയെടുത്തിരിക്കുന്നു, കണക്കിലധികം.
ഇന്നെനിയ്ക്കു തോന്നിപ്പോവുന്നു,
ഞാനൊരാളല്ല, പലരാണെന്ന്,
എങ്ങനെ പുനർജ്ജനിച്ചുവെന്നറിയാതെ
പലതവണ മരിച്ചിരിക്കുന്നു ഞാനെന്ന്,
ഓരോ തവണ വസ്ത്രം മാറുമ്പോഴും
മറ്റൊരു ജന്മമെടുക്കുകയായിരുന്നു ഞാനെന്ന്;
ഇന്നു ഞാനിവിടെ നില്ക്കുന്നു,
ഒരു ജീവിയെപ്പോലും
തിരിച്ചറിയാനാവാത്തതെന്തെന്നറിയാതെ,
ആരുമെന്നെ തിരിച്ചറിയാത്തതെന്തെന്നറിയാതെ,
സർവരുമിവിടെ പരേതാത്മാക്കളാണെന്നപോലെ,
അത്രയും മറവിയ്ക്കിടയിൽ
ഞാനൊരാളേ ജീവനോടെയുള്ളു എന്നപോലെ,
ബാക്കിയായൊരു പക്ഷിയെപ്പോലെ-
ഇനിയഥവാ, തിരിച്ചു നഗരമെന്നെ
നോക്കിയിരിക്കുന്നുവെന്നാകാം,
മരിച്ചതു ഞാനെന്നതു തിരിച്ചറിയുന്നുവെന്നാകാം.
പട്ടുകളുടെ കമ്പോളങ്ങളിലൂടെ
ഞാൻ നടന്നുപോയി,
ദുരിതം വിൽക്കുന്ന അങ്ങാടികളിലൂടെയും
. തെരുവുകൾ അവ തന്നെയെന്നു
വിശ്വസിക്കുക പ്രയാസം;
കറുത്ത കണ്ണുകൾ, ആണിമുനകൾ
പോലെ കൂർത്തവ,
എന്റെ നോട്ടങ്ങളെ നേർക്കുന്നു,
വെറുങ്ങലിച്ച വിഗ്രഹങ്ങളുമായി,
നിറം മങ്ങിയ സുവർണ്ണക്ഷേത്രത്തിനിന്നു കണ്ണുകളില്ല,
കൈകളില്ല, ഉള്ളിലഗ്നിയുമില്ല.
വിട, കാലം മലിനമാക്കിയ തെരുവുകളേ,
വിട, നഷ്ടപ്രണയമേ, വിട.
ഞാൻ മടങ്ങിപ്പോവുന്നു എന്റെ വീടിന്റെ വീഞ്ഞിലേക്ക്,
ഞാൻ മടങ്ങിപ്പോവുന്നു,
എന്നെ സ്നേഹിക്കുന്നവളുടെ സ്നേഹത്തിലേക്ക്,
ഞാനായിരുന്നതിലേക്ക്, ഞാനായതിലേക്ക്,
പുഴയിലേക്ക്, വെയിലിലേക്ക്,
ആപ്പിൾ മുഴുത്ത മണ്ണിലേക്ക്,
ചുണ്ടുകളും പേരുകളുമുള്ള
മാസങ്ങളിലേക്ക്.
ഇനി മടങ്ങിപ്പോവാതിരിക്കാനായി
ഞാൻ മടങ്ങുന്നു;
ഇനിയും സ്വയം
തെറ്റിദ്ധരിപ്പിക്കാനെനിക്കാഗ്രഹവുമില്ല.
പിന്നിലേക്കലഞ്ഞുപോവുക
അപകടകരം,
ഭൂതകാലം തടവറയാവുന്നതു പെട്ടെന്നാവാം.
(വിവർത്തനം: പരിഭാഷ, രവികുമാര്‍ വി)

Wednesday, November 6, 2019

നെരൂദ – മതം കിഴക്ക്

നെരൂദ – മതം കിഴക്ക്

സാധുമനുഷ്യന്റെ ശത്രുക്കളാണ്‌
ദൈവത്തെപ്പോലെ ദൈവങ്ങളുമെന്നു
ഞാനറിഞ്ഞതു റംഗൂണിൽ വച്ച് .
വെള്ളത്തിമിംഗലങ്ങളെപ്പോലെ
പതിഞ്ഞുകിടക്കുന്ന
വെൺകല്ലിൽപ്പടുത്ത ദൈവങ്ങൾ,
ഗോതമ്പു പോലെ
പൊന്നു പൂശിയ ദൈവങ്ങൾ,
ജന്മപാപങ്ങൾക്കു മേൽ
ചുരുട്ടയിട്ട സർപ്പദൈവങ്ങൾ,
കൊടുംകുരിശ്ശിലെ ക്രിസ്തുവിനെപ്പോലെ
പൊള്ളയായ നിത്യതയുടെ
മദിരോത്സവങ്ങൾ നോക്കി മന്ദഹസിക്കുന്ന
നഗ്നരും സുഭഗരുമായ ബുദ്ധന്മാർ
, ഒരുമ്പെട്ടു നിൽക്കയാണെല്ലാവരും-
തോക്കും ദണ്ഡനവും കൊണ്ട്‌
അവരുടെ സ്വർഗ്ഗം
നമുക്കു മേൽ ചുമത്താൻ,
നമ്മുടെ ഭക്തി വാങ്ങാൻ,
നമ്മുടെ ചോര പൊരിക്കാൻ,
സ്വന്തം ഭീരുത്വം മൂടിവയ്ക്കാൻ
മനുഷ്യൻ സൃഷ്ടിച്ച ഘോരദൈവങ്ങൾ.
അവിടെയെല്ലാം അങ്ങനെയായിരുന്നു,
സ്വർഗ്ഗം നാറുന്ന ലോകം,
(വിവര്ത്ത നം: പരിഭാഷ, രവികുമാര്‍ വി)

നെരൂദ – മണ്ണിനടിയിലൊരിടം

നെരൂദ – മണ്ണിനടിയിലൊരിടം


മണ്ണിനടിയിലൊരിടമെനിയ്ക്കൊഴിച്ചിടൂ,
ഒരു കുടിലദുർഗ്ഗം,
കണ്ണുകളില്ലാതെ, സ്പർശമില്ലാതെ,
ശൂന്യതയിലൊരു മൂകശിലയാവാൻ,
ഒരു നിഴലിന്റെ വിരലാവാൻ കൊതി തോന്നുമ്പോൾ
എനിയ്ക്കു പോയിക്കിടക്കാൻ.
എനിയ്ക്കറിയാം, നിനക്കാവില്ല, ആർക്കുമാവില്ല, ഒരു
വസ്തുവിനുമാവില്ല,
അങ്ങനെയൊരിടം, ഒരു വഴിയെനിയ്ക്കു നല്കാൻ;
ഞാനെന്തുചെയ്യാൻ പക്ഷേ,
ജീവിതത്തിന്റെ പ്രതലത്തിൽ നിരുപയോഗമാണെന്റെ
ദാരുണവികാരങ്ങളെങ്കിൽ,
മരിച്ചിട്ടല്ലാതെ, ആദിമജ്വാലയുടെ
നിദ്രാണലോഹാവസ്ഥയിലേക്കു കടന്നിട്ടല്ലാതെ,
മോഹിക്കേണ്ട ഞാനതിജീവിക്കാനെങ്കിൽ?
(വിവര്ത്ത നം: പരിഭാഷ, രവികുമാര്‍ വി)

Sunday, November 3, 2019

റൂമി - ഞാന്‍ ദ്വൈതമുപേക്ഷിച്ചവന്‍

റൂമി - ഞാന്‍ ദ്വൈതമുപേക്ഷിച്ചവന്‍

ഞാന്‍ ദ്വൈതമുപേക്ഷിച്ചവന്‍
അല്ലയോ മുസല്‍മാന്മാരെ,
ഞാനെന്തു ചെയ്യാന്‍ !
ഞാനിനിയും എന്നെ
തിരിച്ചറിഞ്ഞിട്ടില്ല.
ഞാന്‍ ക്രിസ്ത്യാനിയോ,
ജൂതനോ അല്ല.
പാഴ്സിയോ,മുസല്‍മാനോ അല്ല.
കിഴക്കുനിന്നോ,പടിഞ്ഞാറുനിന്നോ
വന്നവനല്ല ഞാന്‍ .
കരയില്‍ നിന്നോ,കടലില്‍നിന്നോ
അല്ല എന്റെ വരവ്.
ഞാന്‍ കറങ്ങുന്ന ഗോളങ്ങളില്‍ നിന്നോ,
പ്രകൃതിയുടെ ഖനികളില്‍ നിന്നോ അല്ല.
ഞാന്‍ വരുന്നത് മണ്ണില്‍ നിന്നോ, ജലത്തില്‍നിന്നോ,
തീയില്‍ നിന്നോ,കാറ്റില്‍ നിന്നോ അല്ല.
സ്വര്‍ഗ്ഗീയനോ ധൂളിയോ അല്ല
. എനിയ്ക്കു നിലനില്‍പ്പോ അസ്തിത്വമോ ഇല്ല.
ഞാന്‍ ഭാരതീയനോ.ചീനനോ.
ബള്‍ഗേറിയനോ, സ്പെയിന്‍കാരനോ അല്ല.
ഞാനീ ലോകത്തോ,പരലോകത്തോ
, സ്വര്‍ഗ്ഗത്തിലോ ,നരകത്തിലോ അല്ല.
ആദമോ,ഹവ്വയോ അല്ല.
ഏദനിലെയോ ,റിസ്വാനിലെയോ അല്ല.
സ്ഥലമില്ലായ്മയാണെന്റെ സ്ഥലം.
അടയാളമില്ലായ്മയാണെന്റെ അടയാളം
. ഞാന്‍ ദേഹിയോ,ദേഹമോ അല്ല.
എന്തെന്നാല്‍ ഞാന്‍ അവന്റെ
ആത്മാവിനു സ്വന്തം.
ഞാനെന്‍റെ ദ്വൈതമുപേക്ഷിച്ചവന്‍ .
രണ്ടുലോകങ്ങളെയും
ഒന്നായി കാണുന്നവന്‍ .
ഞാന്‍ തേടുന്നതും,കാണുന്നതും,
അറിയുന്നതും,വിളിയ്ക്കുന്നതും
ആ ഒന്നിനെ മാത്രം!
ആദ്യവും,അന്ത്യവും,അകവും,പുറവും
അവന്‍ മാത്രം!
അവനെയല്ലാതെ മറ്റൊന്നും
ഞാനറിയുന്നില്ല.
പ്രണയത്താല്‍ ഉന്മത്തനായ
എന്റെ കൈകളില്‍ നിന്ന്
രണ്ടുലോകങ്ങളും വഴുതിവീണു.
ഇപ്പോഴെനിയ്ക്ക് ചെയ്യാനുള്ളത്
മദോന്മ്ത്തനായി ആഘോഷിയ്ക്കല്‍ മാത്രം.
ഇന്ന് ഞാന്‍ നിന്നില്‍നിന്നകന്ന്
ഒരു നിമിഷം കഴിഞ്ഞാല്‍
ഞാനീ ജന്മം മുഴുവന്‍
പശ്ചാത്തപിക്കും .
നിന്നോടൊപ്പം
ഒരു നിമിഷം കഴിഞ്ഞാല്‍
ഞാനീ രണ്ടുലോകങ്ങളെയും
ചവിട്ടിമെതിച്ചാനന്ദ നൃത്തമാടും.
ഓ തബ്രീസിലെ ഷംസ്,
ഞാനീ ലോകത്ത് മദോന്മത്തനാണ് .
മാധുപാനത്തിന്റെയും,ആഘോഷത്തിന്റെയു -
മല്ലാതെ മറ്റു കഥകള്‍ എനിയ്ക്കിന്നു
/div>

റൂമി - ആന്തരിക രഹസ്യം ആന്തരിക രഹസ്യം

റൂമി - ആന്തരിക രഹസ്യം ആന്തരിക രഹസ്യം


മഴയും തണുപ്പുമുള്ളപ്പോള്‍
നീ കൂടുതല്‍ സുന്ദരിയാകുന്നു.
മഞ്ഞ് എന്നെ നിന്‍റെ അധരങ്ങളോട്
കൂടുതല്‍ അടുപ്പിയ്ക്കുന്നു.
ഇനിയും പിറക്കാനിരിക്കുന്ന
ആ ആന്തരിക രഹസ്യം ,
ആ നവ്യതയാണ് നീ
ഞാനോ നിന്നോടൊപ്പവും.
നിന്‍റെ വരവും പോക്കും
വര്‍ണ്ണനാതീതം!
നീ ക്ഷണത്തില്‍ പ്രത്യക്ഷമാകുന്നു.
ഇനി ഞാന്‍ മറ്റെങ്ങുമില്ല,
നിന്നില്‍ മാത്രം.

സുഹുര സെങ്‌ജെ - പൂക്കുന്ന സമയത്ത് ഒരു റോസ് വീഴുന്ന

സുഹുര സെങ്‌ജെ  

സുഹുര സെങ്‌ജെ - ടാൻസാനിയൻ യുവ കവിയത്രി.നിലവിൽ കൾച്ചർ ആന്റ് ഡവലപ്മെന്റ് ഈസ്റ്റ് ആഫ്രിക്കയിൽ (സിഡിഇഎ) സന്നദ്ധസേവനം നടത്തുന്നു കുട്ടിക്കാലം മുതൽ തന്നെ സാഹിത്യത്തിൽ പ്രത്യേകിച്ച് കവിതകളിൽ അവൾക്ക് വളരെ പ്രചോദനമായി. പ്രൈമറി സ്കൂളിൽ പന്ത്രണ്ടാം വയസ്സിൽ അവൾ തന്റെ ആദ്യ കവിത എഴുതി, അതിനുശേഷം, സ്വയം പ്രകടിപ്പിക്കാനും മറ്റുള്ളവരെ പ്രചോദിപ്പിക്കാനും കവിത എല്ലായ്പ്പോഴും അവളുടെ വഴിയായിരുന്നു.ജീവിതത്തിലെ മാറ്റത്തിനും വികാസത്തിനും കലയെ ഒരു ഉപകരണമായി ഉപയോഗിക്കാൻ യുവാക്കളെ പ്രേരിപ്പിക്കുക എന്നതാണ് അവളുടെ ആഗ്രഹം.
  സുഹുര സെങ്‌ജെ - പൂക്കുന്ന സമയത്ത് ഒരു റോസ് വീഴുന്ന

ഇവിടെ നിന്ന് നടത്തിയ മുന്നേറ്റങ്ങൾ
അടയാളപ്പെടുത്തുക.
നിങ്ങൾ ഓർമ്മിക്കപ്പെടണമെങ്കിൽ,
നിങ്ങളുടെ കഥ തലമുറകളായി പറയേണ്ടതാണ്
താരതമ്യപ്പെടുത്താനാവാത്തവരായിരിക്കുക,
മറക്കാനാവാത്തവിധം ചെയ്യുക,
നിങ്ങളുടെ സത്ത ഉപയോഗിച്ച്
ലോകം വിരിഞ്ഞുനിൽക്കുക.
നിങ്ങളുടെ ഹൃദയത്തിലെ സ്നേഹം
നിങ്ങളുടെ കണ്ണുകളിൽ കാണിക്കട്ടെ
നിങ്ങളുടെ ദയയുള്ള ആത്മാവ്
ചുണ്ടുകൾ പുഞ്ചിരിയാൽ നിറയ്ക്കട്ടെ
സൂര്യനെപ്പോലെ, നിങ്ങളുടെ പ്രകാശത്താൽ ഭൂമി നിറയ്ക്കുക
ആളുകളുടെ ജീവിതത്തിൽ പ്രത്യാശ തിരികെ കൊണ്ടുവരിക
കാണാതായ എല്ലാ കഷണങ്ങളും ഒരുമിച്ച് ചേർക്കുക
എല്ലാവരും കേൾക്കുന്ന പാട്ടാകൂക.
നിങ്ങൾ കാണുന്നില്ലെങ്കിലും ചരിത്രം സൃഷ്ടിക്കുക
കാരണം ഇത് എല്ലാ മാറ്റങ്ങളും
വരുത്തുന്ന ഒരു ആശയമാണ്
ഭാവിയിലേക്കുള്ള സ്വപ്നങ്ങളും
ചിന്തകളും സൃഷ്ടിക്കുന്ന ഒരു ആശയമാണിത്
ജീവൻ രക്ഷിക്കുകയും ആശ്വാസം
നൽകുകയും ചെയ്യുന്ന ഒരു ആശയമാണിത്
പുരുഷന്മാർ മരിക്കാം, പക്ഷേ
അവരുടെ ആശയങ്ങൾ എല്ലായ്പ്പോഴും നിലനിൽക്കും
ഒരു വലിയ ചിന്ത ഒരിക്കലും പരാജയപ്പെടുന്നില്ല
എന്നത് ഒരു വസ്തുതയാണ്.
നിങ്ങൾക്ക് ലോകത്തെ മാറ്റണമെങ്കിൽ,
ആദ്യം സ്വയം മാറുക
തത്വങ്ങൾക്കനുസൃതമായി ജീവിക്കുക,
നിങ്ങൾ എടുക്കുന്ന തീരുമാനങ്ങൾക്കൊപ്പം നിൽക്കുക
സാന്നിദ്ധ്യം ഭാവിയെ മുൻ‌കൂട്ടി നിശ്ചയിക്കുന്നു
ഇവിടെ നിന്ന് നടത്തിയ മുന്നേറ്റങ്ങൾ അടയാളപ്പെടുത്തുക
നിങ്ങൾ ഓർമ്മിക്കപ്പെടണമെങ്കിൽ,
നിങ്ങളുടെ കഥ തലമുറകളായി പറയേണ്ടതാണ്

താരതമ്യപ്പെടുത്താനാവാത്തവരായിരിക്കുക, മറക്കാനാവാത്തവിധം ചെയ്യുക,
പൂക്കുന്ന സമയത്ത് റോസ് വീഴുന്നതായിരിക്കുക
<

Sunday, October 27, 2019

എലിസബത്ത് ബാരറ്റ് ബ്രണിംഗ് - ഞാൻ നിന്നെ എങ്ങനെ സ്നേഹിക്കും

എലിസബത്ത് ബാരറ്റ് ബ്രണിംഗ് (1806-1861)

വിക്ടോറിയൻ കാലഘട്ടത്തിലെ ഒരു കവിയത്രിയായിരുന്നു എലിസബത്ത് ബാരറ്റ് ബ്രണി്ംഗ് (1806-1861).12 മക്കളിൽ മൂത്തവളായി കൗണ്ടി ഡർഹാമിൽ ജനിച്ചു പതിനൊന്നാം വയസ്സു മുതൽ കവിതയെഴുതിതുടങ്ങി.

എലിസബത്ത് ബാരറ്റ് ബ്രണിംഗ് - ഞാൻ നിന്നെ എങ്ങനെ സ്നേഹിക്കും




ഞാൻ നിന്നെ എങ്ങനെ സ്നേഹിക്കും?
വഴികൾ എണ്ണട്ടെ. ആഴത്തിലും വീതിയിലും
ഉയരത്തിലും ഞാൻ നിന്നെ സ്നേഹിക്കുന്നു
കാഴ്ച നഷ്ടപ്പെടുമ്പോൾ
അസ്തിത്വത്തിനും അനുയോജ്യമായ കൃപയ്ക്കും വേണ്ടി.
എന്റെ ആത്മാവിന് എത്തിച്ചേരാനാകും
എല്ലാ ദിവസവും ഞാൻ നിന്നെ സ്നേഹിക്കുന്നു
ഏറ്റവും ശാന്തമായ ആവശ്യം,
സൂര്യനും മെഴുകുതിരി വെളിച്ചവും
. മനുഷ്യർ നീതിക്കായി പരിശ്രമിക്കുന്നതുപോലെ
ഞാൻ നിന്നെ സ്വതന്ത്രമായി സ്നേഹിക്കുന്നു;
അവർ സ്തുതിയിൽ നിന്ന് തിരിയുമ്പോൾ
ഞാൻ നിന്നെ പൂർണ്ണമായും സ്നേഹിക്കുന്നു.
ഞാൻ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നു ഒരു അഭിനിവേശം
എന്റെ പഴയ സങ്കടങ്ങളിലും
എന്റെ ബാല്യകാല വിശ്വാസത്തിലും.
നഷ്ടപ്പെട്ടതായി തോന്നിയ
ഒരു സ്നേഹത്തോടെ ഞാൻ നിന്നെ സ്നേഹിക്കുന്നു
നഷ്ടപ്പെട്ട എന്റെ വിശുദ്ധന്മാരോടൊപ്പം,
ഞാൻ നിന്നെ ആശ്വാസത്തോടെ സ്നേഹിക്കുന്നു,
എന്റെ ജീവിതത്തിലുടനീളം
പുഞ്ചിരി, കണ്ണുനീർ! ദൈവം തിരഞ്ഞെടുത്താൽ
മരണശേഷം ഞാൻ നിന്നെ നന്നായി സ്നേഹിക്കും.

യൂദാ ഹ-ലെവി - സീയോൻ

യൂദാ ഹ-ലെവി (1085-1141)
യഹൂദ വൈദ്യനും കവിയും തത്ത്വചിന്തകനുമായിരുന്നു യൂദാ ഹ-ലെവി, യേശു ഹലേവി, (യൂദാ ഹ-ലെവി). 1085-ൽ സ്പെയിനിലെ ടോളിഡോയിൽ ജനിച്ച അദ്ദേഹം 1141-ൽ അന്തരിച്ചു. അദ്ദേഹത്തിന്റെ കവിതകളിൽ ഭൂരിഭാഗവും ഇസ്രായേലിനോടുള്ള അദ്ദേഹത്തിന്റെ സ്നേഹത്തെ പ്രതിഫലിപ്പിച്ചു, മാത്രമല്ല പ്രാർത്ഥനയിൽ പ്രകടിപ്പിക്കേണ്ട ഒരു ആചാരമെന്നതിലുപരി യഹൂദ സംസ്കാരത്തിന്റെ ഭാഗമായി സീയോന്റെ സ്നേഹത്തെ സജീവമാക്കി. ജീവിതാവസാനം അദ്ദേഹം അവിടെ താമസിച്ച് സ്വപ്നം സാക്ഷാത്കരിക്കാനായി വിശുദ്ധ നാട്ടിലേക്ക് പോയി. എന്നിരുന്നാലും, പാരമ്പര്യമനുസരിച്ച്, ജറുസലേമിലെ വിലാപ മതിലിൽ മുട്ടുകുത്തിയപ്പോൾ അറബ് അദ്ദേഹത്തെ കൊലപ്പെടുത്തി. ഹാ ലെവിയുടെ കവിതകൾ താരതമ്യേന ലളിതവും നേരിട്ടുള്ള ശൈലിയും ഉപയോഗിച്ചു, അത് ആധുനിക ഭാഷയുമായി വളരെ അടുത്താണ്.ആധുനിക എബ്രായ കവിതയും ഭാഷയും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു

യൂദാ ഹ-ലെവി - സീയോൻ


സീയോൻ , നിങ്ങളുടെ ബന്ദികളുടെ
വാർത്തയിൽ നിങ്ങൾ ആകാംക്ഷയിലാണ്
"സിയോൺ
ഹാലോ തിഷാലി ലെഷ്‌ലോം അസിറിച്ച്"
“സീയോനേ,
നിന്നെ ബന്ദികളാക്കിയവരെക്കുറിച്ചു ആകാംക്ഷയുണ്ട്.
നിന്റെ ആട്ടിൻകൂട്ടത്തിന്റെ ശേഷിപ്പുള്ളവർ
അവർ നിന്നോടു ചോദിക്കുന്നു
പടിഞ്ഞാറ്, കിഴക്ക്, വടക്ക്, തെക്ക്
, സമീപം, ദൂരത്ത് നിന്ന്;
എല്ലാ ഭാഗത്തുനിന്നും സമാധാനം കൊണ്ടുവരിക.
തന്റെ കണ്ണുനീർ നൽകുന്ന
ബന്ദിയുടെ ആഗ്രഹമാണ് സമാധാനം
ഹെർമോണിലെ മഞ്ഞുപോലെ,
അവർ നിന്റെ കുന്നുകളിൽ പതിക്കുന്ന
ദിവസത്തിനായി വാഞ്ഛിക്കുന്നു നിങ്ങളുടെ ദാരിദ്ര്യത്തിൽ
ഞാൻ സ്വപ്നം കാണുമ്പോഴും കരയുന്ന
ഒരു ദുഖിതനാണ് ഞാൻ
നിന്റെ തിരിച്ചുവരവിന്റെപാട്ടുകൾ
ഞാൻ തന്നേ.

യൂദാ ഹ-ലെവി - ഹൃദയം എന്റെ കിഴക്കുഭാഗത്ത്

യൂദാ ഹ-ലെവി (1085-1141)
യഹൂദ വൈദ്യനും കവിയും തത്ത്വചിന്തകനുമായിരുന്നു യൂദാ ഹ-ലെവി, യേശു ഹലേവി, (യൂദാ ഹ-ലെവി). 1085-ൽ സ്പെയിനിലെ ടോളിഡോയിൽ ജനിച്ച അദ്ദേഹം 1141-ൽ അന്തരിച്ചു. അദ്ദേഹത്തിന്റെ കവിതകളിൽ ഭൂരിഭാഗവും ഇസ്രായേലിനോടുള്ള അദ്ദേഹത്തിന്റെ സ്നേഹത്തെ പ്രതിഫലിപ്പിച്ചു, മാത്രമല്ല പ്രാർത്ഥനയിൽ പ്രകടിപ്പിക്കേണ്ട ഒരു ആചാരമെന്നതിലുപരി യഹൂദ സംസ്കാരത്തിന്റെ ഭാഗമായി സീയോന്റെ സ്നേഹത്തെ സജീവമാക്കി. ജീവിതാവസാനം അദ്ദേഹം അവിടെ താമസിച്ച് സ്വപ്നം സാക്ഷാത്കരിക്കാനായി വിശുദ്ധ നാട്ടിലേക്ക് പോയി. എന്നിരുന്നാലും, പാരമ്പര്യമനുസരിച്ച്, ജറുസലേമിലെ വിലാപ മതിലിൽ മുട്ടുകുത്തിയപ്പോൾ അറബ് അദ്ദേഹത്തെ കൊലപ്പെടുത്തി. ഹാ ലെവിയുടെ കവിതകൾ താരതമ്യേന ലളിതവും നേരിട്ടുള്ള ശൈലിയും ഉപയോഗിച്ചു, അത് ആധുനിക ഭാഷയുമായി വളരെ അടുത്താണ്.ആധുനിക എബ്രായ കവിതയും ഭാഷയും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു

യൂദാ ഹ-ലെവി - ഹൃദയം എന്റെ കിഴക്കുഭാഗത്ത്


എന്റെ ഹൃദയം കിഴക്കുഭാഗത്തു;
ഞാൻ പടിഞ്ഞാറിന്റെ അറ്റത്തു ഇരിക്കുന്നു;
ഞാൻ കഴിക്കുന്നത് എനിക്ക് എങ്ങനെ ആസ്വദിക്കാം,
അത് എന്നെ എങ്ങനെ സന്തോഷിപ്പിക്കും?
എന്റെ നേർച്ചകളും ബന്ധനങ്ങളും
ഞാൻ എങ്ങനെ സമർപ്പിക്കും?
സീയോൻ എദോമിന്റെ ചങ്ങലയ്ക്കു താഴെ കിടക്കുന്നു,
ഞാൻ അറേബ്യയുടെ ചങ്ങലയിലാണോ?
സ്പെയിനിന്റെ എല്ലാ ഔദാര്യങ്ങളും
ഉപേക്ഷിക്കുന്നത് എനിക്ക് എളുപ്പമാണ്
വിജനമായ സങ്കേതത്തിലെ
പൊടി കാണുന്നത്
എന്നെ സംബന്ധിച്ചിടത്തോളം വിലപ്പെട്ടതാണ്.

Saturday, October 12, 2019

Link

ആമി- ലെവി

ആമി ലെവി - വൈരുദ്ധ്യങ്ങൾ

ആമി ലെവി - വൈരുദ്ധ്യങ്ങൾ

(1861 to 1889)

ഇപ്പോൾ പോലും, ഇത് ശരിയാണെന്ന്
എനിക്ക് ചിന്തിക്കാൻ കഴിയില്ല,
എന്റെ സുഹൃത്തേ,
നിങ്ങൾ ഇനി ഇല്ലെന്ന്.
മിക്കവാറും ഞാൻ ഇല്ലായിരുന്നു,
തീർച്ചയായും അവ അസംബന്ധമായിരുന്നു!
നിങ്ങളെ കാണുന്നില്ല,
നിങ്ങളുടെ സ്ഥലം നഗ്നമാണ്,
നിങ്ങളുടെ ശവക്കുഴി പച്ചയായി
വളരുകയാണെന്ന് ഞാൻ പറഞ്ഞു.
മുകളിലും താഴെയും ഒന്നുമില്ലയെന്ന്
നമ്മളിരുവർക്കും അറിയാം,
നിങ്ങൾ മരിച്ചുവെന്ന് അനുമാനിക്കണം,
എന്നിട്ടും എന്റെ ചിന്ത ഈ വാക്ക്
വിവർത്തനം കടപ്പാട് ഗൂഗിൾ ട്രാൻസ്ലേഷൻ BY DS

Wednesday, October 2, 2019

നിസ്സാർ ഖബ്ബാനി - എന്റെ കാമുകൻ എന്നോടു ചോദിക്കുന്നു

നിസ്സാർ ഖബ്ബാനി - എന്റെ കാമുകൻ എന്നോടു ചോദിക്കുന്നു
 എന്റെ കാമുകൻ എന്നോട് ചോദിക്കുന്നു
"ഞാനും ആകാശവും തമ്മിലുള്ള വ്യത്യാസം എന്താണ്?"
വ്യത്യാസം, എന്റെ പ്രണയം,
നിങ്ങൾ ചിരിക്കുമ്പോൾ ,
ഞാൻ ആകാശത്തെക്കുറിച്ച് മറക്കുന്നു.
അതാണോ?
വിവർത്തനം കടപ്പാട് ഗൂഗിൾ ട്രാൻസ്ലേഷൻ BY DS

Friday, September 27, 2019

നിസ്സാർ ഖബ്ബാനി - ഒരു ലഘു കത്ത്

നിസ്സാർ ഖബ്ബാനി - ഒരു ലഘു കത്ത്
എന്റെ പ്രിയേ,
എനിക്ക് വിലയേറിയ  ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്
 ഒന്ന് ഞാൻ എവിടെ തുടങ്ങും?
നിങ്ങളിൽ ഉള്ളതെല്ലാം രാജകീയമാണ
എന്റെ വാക്കുകളെ അവയുടെ അർത്ഥത്തിലൂടെ
പട്ടുപോലെ നെയ്തെടുക്കുന്നവരെ ,
ഇവ എന്റെ പാട്ടുകളാണ്, ഇത് ഞാനാണ്.
ഈ ചെറിയ പുസ്തകത്തിൽ നമ്മളുണ്ട്
നാളെ ഞാൻ അതിന്റെ പേജുകൾ തിരികെ നൽകുമ്പോൾ
ഒരു വിളക്ക് വിലപിക്കും
ഒരു കിടക്ക പാടും
തീവ്രാഭിലാഷത്താൽ   അതിന്റെ
അക്ഷരങ്ങൾ‌ പച്ചയായി മാറും
പറക്കലിന്റെ വക്കിലാണ് അതിന്റെ അൽപ വിരാമം
എന്തുകൊണ്ടാണ് പറയരുത്: ഈ യുവാവ്
അവസാനിക്കുന്ന റോഡിലും
അരുവികളിലും എന്നെക്കുറിച്ച് സംസാരിക്കുക
ബദാം മരവും ട്യൂലിപ്പും ലോകവും
ഞാൻ പോകുന്നിടത്തെല്ലാം
എന്നെ അനുഗമിക്കുന്നുണ്ടോ ?
എന്തുകൊണ്ടാണ് ഈ ഗാനങ്ങൾ അദ്ദേഹം ആലപിച്ചത്?
ഇപ്പോൾ നക്ഷത്രമില്ല
അത് എന്റെ വാസന കൊണ്ടുള്ള സുഗന്ധമല്ല
നാളെ ആളുകൾ എന്നെ അദ്ദേഹത്തിന്റെ വാക്യത്തിൽ കാണും
ഒരു വായ വീഞ്ഞിന്റെ രുചി, മുറിച്ച മുടി മറയ്ക്കും
ആളുകൾ പറയുന്നത് അവഗണിക്കുക
എന്റെ സ്നേഹത്തിലൂടെ മാത്രമേ നിങ്ങൾ വലിയവനാകൂ
നമ്മൾ ഇല്ലായിരുന്നുവെങ്കിൽ ലോകം എന്താകുമായിരുന്നു
നിങ്ങളുടെ കണ്ണുകൾ ഇല്ലായിരുന്നുവെങ്കിൽ ലോകം എന്താകുമായിരുന്നു?
അടുത്ത കവിത
വിവർത്തനം കടപ്പാട് ഗൂഗിൾ ട്രാൻസ്ലേഷൻ BY DS

Monday, September 2, 2019

മുനി ഹാസൻ - ഒന്ന്

മുനി ഹാസൻ - ഒന്ന്
(English Name Sage Hasson)


നൈജീരിയക്കാരനായ ജനപ്രീയ സംസാരകവി യും
എഴുത്തുകാരനുമാണ്
.
ഒന്ന്
നമുക്ക് വേണ്ടത് ഒന്ന് മാത്രമാണ്
ഏക ദൈവം
ഒരു ലോകം
ഒരു ജീവിതം
ഒറ്റ സ്നേഹം
ഒരു മനുഷ്യവംശം
ഒരു വിധി
വ്യത്യസ്ത അജണ്ടകൾ നിറവേറ്റാൻ
പാടുപെടുന്ന കോടിക്കണക്കിന് ആളുകൾ
എന്നാൽ നാമെല്ലാവരും
ഒരു കൂട്ടായ വിധി പിന്തുടരുകയാണ്
നമുക്കെല്ലാവർക്കും ഒരെണ്ണം മാത്രം മതി
ഒരു സ്വപ്നം
ഒരുദിവസം
ഒരു മണിക്കൂർ
ഒരു നിമിഷം
ഒരു നിമിഷം
ഒരു നിമിഷം
ഞങ്ങൾക്ക് ഒന്നിൽ കൂടുതൽ ആവശ്യമില്ല
ഒരു കാര്യത്തിന് പേരുകേട്ടവരായിരിക്കുക
എല്ലാ ദിവസവും ഒരു കാര്യം ചെയ്യുക
അത് നിങ്ങളുടെ സ്വപ്നത്തോട് കൂടുതൽ അടുക്കുന്നു
ലോകത്തെ രക്ഷിക്കുകയെന്നത്
നിങ്ങളുടെ സ്വപ്നമാണ്
ചെയ്യു
ഒരു സമയത്ത് ഒരു പടി
ഓരോന്നും ഓരോന്നിൽ എത്തിച്ചേരുന്നു
ഒന്നായിരിക്കുക
ഒരു വ്യക്തിക്ക് ഒരു വ്യത്യാസം വരുത്തുക
നിങ്ങൾ സൃഷ്ടിക്കപ്പെട്ട ഒരാളായിരിക്കുക
കാരണം നിങ്ങൾക്ക് ആകാൻ
കഴിയുന്നത് അത്രയേയുള്ളൂ
ജീവിതത്തിന്റെ മുഴുവൻ
പരിശ്രമവും ഒന്നായിരിക്കണം
ഞാനും പിതാവും ഒന്നാണെന്ന് യേശു പറഞ്ഞു
ഐക്യം ദൈവത്തിന്റെ ഉദ്ദേശ്യം
സമഗ്രത
ദൈവത്തിന്റെ സത്ത
നിങ്ങൾക്ക് നിരവധി
ലക്ഷ്യങ്ങളുണ്ടാകാമെങ്കിലും
ഒരു സമയത്ത് ഒന്നിൽ
കൂടുതൽ പിന്തുടരരുത്
ഇത് ഏകത്വത്തെക്കുറിച്ചാണ്
ഒരു മരുന്ന്
ഒരു സ്വപ്നം
ഒരു ജീവിതം
ഒരു ഭാര്യ
ഒരു ലോകം
ഏക ദൈവം
ഒരു വിധി
ഒരു സ്നേഹം ഒന്ന്
വിവർത്തനം കടപ്പാട് ഗൂഗിൾ ട്രാൻസ്ലേഷൻ BY DS

ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ

  ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ യാത്ര ചോദിപ്പു ഞാൻ മിത്രജനങ്ങളെ യാത്രചോദിപ്പു ഞാൻ നിങ്ങളോടായ് യാതനാപൂർണ്ണമീ ജീവിതത്തിൽ നിന്നും യാത്രയ...