Showing posts with label നന്ദിത - എന്റെ വൃന്ദാവനം. Show all posts
Showing posts with label നന്ദിത - എന്റെ വൃന്ദാവനം. Show all posts

Sunday, July 29, 2018

നന്ദിത - എന്റെ വൃന്ദാവനം

നന്ദിത - എന്റെ വൃന്ദാവനം

ഇന്ന്
ഓർമ്മകളിൽ നിന്നെ തിരയുകയാണ്
അതിന്റെ ഒരു കോണിലിരുന്ന
ഞാൻ നിന്നെ മറക്കാൻശ്രമിക്കുകയും

എനിക്കും നിനക്കുമിടയിൽ
അനന്തമായ അകലം

എങ്കിലും നനുത്ത വിരലുകൾ കൊണ്ട്
നീയെന്റെ ഉള്ള് തൊട്ടുണർത്തുമ്പോൾ
നിന്റെ അദൃശ്യമായ സാമീപ്യം
ഞാനറിയുന്നു

ഇപ്പോൾ ഞാൻ അറിയുന്നു
നിന്നെ മറക്കുകയെന്നാൽ മൃതിയാണെന്ന്
ഞാൻ നീ മാത്രമാണെന്ന്

Wednesday, July 18, 2018

നന്ദിത - എന്റെ വൃന്ദാവനം

നന്ദിത - എന്റെ വൃന്ദാവനം

ഇന്ന്
ഓര്‍മകളില്‍നിന്നെ തിരയുകയാണ്
അതിന്റെ ഒരു കോണിലിരുന്ന്
ഞാന്‍നിന്നെ മറക്കാന്‍ശ്രമിക്കുകയും
ഹൃദയവും മനസ്സും രണ്ടാണന്നോ ?
നിലാവ് വിഴുങ്ങിതീര്‍ക്കുന്ന കാര്‍മേഘങ്ങള്‍
നനഞ്ഞ പ്രഭാതങ്ങള്‍
വരണ്ട സായാഹ്നങ്ങള്‍
ഇവ മാത്രമാണ്
ഇന്നെന്റെ ജീവന്‍പകുത്തെടുക്കുന്നത്
എനിക്കും നിനക്കുമിടയില്‍
അന്തമായ അകലം
എങ്കിലും
നനുത്ത വിരലുകള്‍കൊണ്ടു
നീയെന്റെയുള്ള് തൊട്ടുണര്‍ത്തുമ്പോള്‍
നിന്റെ അദൃശ്യമായ സാമീപ്യം
ഞാന്‍അറിഞ്ഞിരുന്നു

മുരുകൻ കാട്ടാക്കട - രേണുക

മുരുകൻ കാട്ടാക്കട - രേണുക രേണുകേ നീ രാഗ രേണു കിനാവിന്റെ നീല കടമ്പിന്‍ പരാഗ രേണു.. പിരിയുംബൊഴേതോ നനഞ്ഞ കൊമ്പില്‍ നിന്നു നില തെറ്റി വീണ...