Showing posts with label എ. അയ്യപ്പൻ – അമ്പ്. Show all posts
Showing posts with label എ. അയ്യപ്പൻ – അമ്പ്. Show all posts

Sunday, July 8, 2018

എ. അയ്യപ്പൻ – അമ്പ്

എ. അയ്യപ്പൻ – അമ്പ്
ഇത് എ.അയ്യപ്പന്റെ അവസാന കവിതയാണ്. ചെന്നയിൽ ആശാൻ പുരസ്ക്കാരം സ്വീകരിക്കാൻ പോകുന്ന വേളയിൽ അവതരിപ്പിക്കാൻ ഷർട്ടിന്റെ കൈമടക്കിൽ സൂക്ഷിച്ചിരുന്നതാണി കവിത.

അമ്പ് ഏതു നിമിഷവും
മുതുകിൽ തറയ്ക്കാം
പ്രാണനും കൊണ്ട് ഓടുകയാണ്
വേടന്റെ കൂര കഴിഞ്ഞ് റാന്തൽ വിളക്കുകൾ ചുറ്റും
എന്റെ രുചിയോർത്ത്
അഞ്ചെട്ടു പേർ
കൊതിയോടെ
ഒരു മരവും മറ തന്നില്ല
ഒരു പാറയുടെ വാതിൽ തുറന്ന്
ഒരു ഗർജ്ജനം സ്വീകരിച്ചു
അവന്റെ വായ്‌ക്ക് ഞാനിരയായി”…

എ.അയ്യപ്പൻ- നിയോഗം

എ.അയ്യപ്പൻ-നിയോഗം

തുരുത്തായിരുന്നു നീ
എനിക്കെന്നും
തുണയെന്നോതിയോള്‍
നിന്നെ കടല്‍ വിഴുങ്ങിയ കാലം
സന്ധ്യ
ഫണമുടഞ്ഞ നാള്‍
തിരയായ്‌ കബന്ധം തുടിച്ച നാള്‍
കടലില്‍ നീ പോയ നാള്‍
മുന പൊട്ടിയ വാഗ്ദാനത്താല്‍
കറ പുരണ്ടവന്‍ ഞാനേ…………

മുരുകൻ കാട്ടാക്കട - രേണുക

മുരുകൻ കാട്ടാക്കട - രേണുക രേണുകേ നീ രാഗ രേണു കിനാവിന്റെ നീല കടമ്പിന്‍ പരാഗ രേണു.. പിരിയുംബൊഴേതോ നനഞ്ഞ കൊമ്പില്‍ നിന്നു നില തെറ്റി വീണ...