Sunday, July 8, 2018

എ. അയ്യപ്പൻ – അമ്പ്

എ. അയ്യപ്പൻ – അമ്പ്
ഇത് എ.അയ്യപ്പന്റെ അവസാന കവിതയാണ്. ചെന്നയിൽ ആശാൻ പുരസ്ക്കാരം സ്വീകരിക്കാൻ പോകുന്ന വേളയിൽ അവതരിപ്പിക്കാൻ ഷർട്ടിന്റെ കൈമടക്കിൽ സൂക്ഷിച്ചിരുന്നതാണി കവിത.

അമ്പ് ഏതു നിമിഷവും
മുതുകിൽ തറയ്ക്കാം
പ്രാണനും കൊണ്ട് ഓടുകയാണ്
വേടന്റെ കൂര കഴിഞ്ഞ് റാന്തൽ വിളക്കുകൾ ചുറ്റും
എന്റെ രുചിയോർത്ത്
അഞ്ചെട്ടു പേർ
കൊതിയോടെ
ഒരു മരവും മറ തന്നില്ല
ഒരു പാറയുടെ വാതിൽ തുറന്ന്
ഒരു ഗർജ്ജനം സ്വീകരിച്ചു
അവന്റെ വായ്‌ക്ക് ഞാനിരയായി”…

No comments:

Post a Comment

ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ

  ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ യാത്ര ചോദിപ്പു ഞാൻ മിത്രജനങ്ങളെ യാത്രചോദിപ്പു ഞാൻ നിങ്ങളോടായ് യാതനാപൂർണ്ണമീ ജീവിതത്തിൽ നിന്നും യാത്രയ...