Showing posts with label എ.അയ്യപ്പൻ-പുഴയുടെ കാലം. Show all posts
Showing posts with label എ.അയ്യപ്പൻ-പുഴയുടെ കാലം. Show all posts

Sunday, April 22, 2018

എ.അയ്യപ്പൻ-ജയിൽ മുറ്റത്തെ പൂക്കൾ


എ.അയ്യപ്പൻ-ജയിൽ മുറ്റത്തെ പൂക്കൾ



എന്നെ ജയില്‍ വാസത്തിനു വിധിച്ചു
ജീവപരന്ത്യം വിധിയ്ക്കപ്പെട്ട
നാലുപേരായിരുന്നു സെല്ലില്‍
അരുതാത്ത കൂട്ടുകെട്ടിനും
കറവിയുടെ ലഹരി കുടിച്ചതിനും
താഴ്വരയില്‍ പോരാടുന്നവരെ
മലമുകളില്‍ നിന്നു കണ്ടതിനും
സഹജരെ നല്ലപാതയിലേയ്ക്കു
നയിച്ചതിനുമായിരുന്നു
എനിയ്ക്കു ശിക്ഷ
സെല്ലില്‍ അല്പനാളുകള്‍ മാത്രം
വാസമനുഭവിയ്ക്കേണ്ട എന്നെ
അവര്‍ അവഞ്ജയോടെ നോക്കി
ദംഷ്ട്രകളാല്‍ അലറാതെ ചിരിച്ചു
ജയില്‍ വാസമനുഭവിയ്ക്കാന്‍
വന്നിരിയ്ക്കുന്നു ഒരുത്തന്‍ എന്നായിരുന്നു
പുച്ഛഭാവത്തിന്റെ അര്ത്ഥം
സെല്ലില്‍ സുഖവാസമാക്കാമെന്ന
എന്റെ അഞ്ജതയില്‍ കറുത്തമതിലുകളും
കാക്കി കുപ്പായങ്ങളും
എന്നെ വിഡ്ഡിയായ് കണ്ടു
ഇന്ത്യയെ കണ്ടെത്തലും
അച്ഛന്‍ മകള്ക്കെ ഴുതിയ കത്തുകളും
ജയിലില്‍ വെച്ചെഴുതിയ ഡയറികുറിപ്പുകളും
എന്നെ അങ്ങിനെ ധരിപ്പിച്ചിരുന്നു
തിന്നുന്ന ഗോതമ്പിന്
പുള്ളികള്‍ പണീയെടുക്കണം
ക്ഷുരകന് ക്ഷുരകന്റെ ജോലി
തുന്നല്ക്കാഷരന് തുന്നല്‍
എനിയ്ക്ക് എഴുതാനും വായിയ്ക്കാനുമുള്ള
പണി തരുമെന്ന് കരുതി

എ.അയ്യപ്പൻ-പുഴയുടെ കാലം


എ.അയ്യപ്പൻ-പുഴയുടെ കാലം

സ്നേഹിക്കുന്നതിനുമുമ്പ്
നി കാറ്റും
ഞാനിലയുമായിരുന്നു.
കൊടുംവേനലില്‍
പൊള്ളിയ കാലം
നിനക്കുകരയാനും
ഒരു മഴയാകാനും കഴിഞ്ഞിരുന്നു.
തപ്തമായ എന്റെ നെഞ്ചില്‍തൊട്ടുകൊണ്ട്
നിന്റെ വിരലുകള്‍ക്ക്
ഉഷ്ണ്മാപിനിയാകാനും കഴിഞ്ഞിരുന്നു.
ഞാന്‍ തടാകമായിരുന്നു.
എന്റെ മുകളില്‍
നീയൊരു മഴവില്ലായിരുന്നു.
ഒരു കര്‍ക്കിടകത്തില്‍
നമ്മള്‍ മാത്രം
മഴത്തുള്ളികളായിരുന്നു.
ഒരു ഋതുവിലൂടെ
നിന്റെ ചിരിക്ക്
വസന്തമാകാന്‍ കഴിഞ്ഞിരുന്നു.
ഒരു മഞ്ഞത്ത്
നമ്മള്‍ മാത്രം
പുല്‍ക്കൊടികളായിരുന്നു.
ഒഴിവുകാലത്ത് നമ്മളും
ഒരു ഋതുവില്‍നിന്ന്
ആള്‍ക്കൂട്ടവും പിരിഞ്ഞു.
ഒരു ശൈത്യത്തില്‍
മരപ്പൊത്തിലൂടെ

ജ്വാലാമുഖി ക്ഷേത്രം :-

ജ്വാലാമുഖി ക്ഷേത്രം


ഹിമാചൽപ്രദേശിലെ കംഗ്രാജില്ലയിൽ സ്ഥിതി ചെയ്യുന്നു.ഏറ്റവും പ്രസിദ്ധമായ ശക്തിപീഠ ക്ഷേത്രങ്ങളിൽ ഒന്നായി ഇത് ഗണിക്കപ്പെടുന്നു.സതിദേവിയുടെ നാക്ക് വീണ സ്ഥലമാണ് ഇത് എന്നാണ് ഐതിഹ്യം.സാധാരണ ഹൈന്ദവ ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമാണ് ഇവിടുത്തെ ആരാധന രീതി.നിയതമായ ഒരു വിഗ്രഹ പ്രതിഷ്ഠയില്ലെന്നതാണ് ആ പ്രത്യേകത.പഞ്ച മൂലകങ്ങളിൽ ഏറ്റവും പ്രധാനമായ അ ഗ്നിയാണ് ഇവിടെ ആരാധിക്കപ്പെടുന്നത്

മുരുകൻ കാട്ടാക്കട - രേണുക

മുരുകൻ കാട്ടാക്കട - രേണുക രേണുകേ നീ രാഗ രേണു കിനാവിന്റെ നീല കടമ്പിന്‍ പരാഗ രേണു.. പിരിയുംബൊഴേതോ നനഞ്ഞ കൊമ്പില്‍ നിന്നു നില തെറ്റി വീണ...