Showing posts with label കാമുകൻ. Show all posts
Showing posts with label കാമുകൻ. Show all posts

Tuesday, January 22, 2019

മധുസൂദനൻ നായർ - ദൈവത്തിന്റെ വികൃതികൾ

മധുസൂദനൻ നായർ - ദൈവത്തിന്റെ വികൃതികൾ


ഇരുളി ൻ മഹാനിദ്രയി ൽ നിന്നുണർത്തി നീ
നിറമുള്ള ജീവിതപ്പീലി തന്നു
ഇരുളി ൻ മഹാനിദ്രയി ൽ നിന്നുണർത്തി നീ
നിറമുള്ള ജീവിതപ്പീലി തന്നു
എന്റെ ചിറകിനാകാശവും നീ തന്നു
നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നു
ആത്മ ശിഖരത്തിലൊരു കൂടു തന്നു
ഒരു കുഞ്ഞു പൂവിലും തളി ർ കാറ്റിലും
നിന്നെ നീയായ് മണക്കുന്നതെങ്ങു വേറേ
ഒരു കുഞ്ഞു പൂവിലും തളി ർ കറ്റിലും
നിന്നെ നീയായ് മണക്കുന്നതെങ്ങു വേറേ
ജീവനൊഴുകുമ്പോളൊരു തുള്ളി ഒഴിയാതെ നീ തന്നെ
നിറയുന്ന പുഴയെങ്ങു വേറെ
കനവിന്റെ ഇതളായി നിന്നെ പടർത്തി
നീ വിരിയിച്ചൊരാകാശമെങ്ങു വേറെ
ഒരു കൊച്ചു രാപ്പാടി കരയുമ്പൊഴും
നേർത്തൊരരുവി തൻ താരാട്ട് തളരുമ്പോഴും
ഒരു കൊച്ചു രാപ്പാടി കരയുമ്പൊഴും
നേർത്തൊരരുവി തൻ താരാട്ട് തളരുമ്പോഴും
കനിവിലൊരു കല്ലു കനിമധുരമാകുമ്പൊഴും
കാലമിടറുമ്പൊഴും
നിന്റെ ഹൃദയത്തിൽ ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു
നിന്നിലഭയം തിരഞ്ഞു പോവുന്നു
അടരുവാൻ വയ്യ ....
അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനിക്കേതു സ്വ ർഗ്ഗം വിളിച്ചാലും
അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനിക്കേതു സ്വർഗ്ഗം വിളിച്ചാലും
ഉരുകി നിന്നാത്മാവിനാഴങ്ങളിൽ
വീണു പൊലിയുമ്പൊഴാണെന്റെ സ്വർഗ്ഗം
ഉരുകി നിന്നാത്മാവിനാഴങ്ങളിൽ
വീണു പൊലിയുമ്പൊഴാണെന്റെ സ്വർഗ്ഗം
നിന്നിലലിയുന്നതേ നിത്യ സത്യം.

മുരുകൻ കാട്ടാക്കട - രേണുക

മുരുകൻ കാട്ടാക്കട - രേണുക രേണുകേ നീ രാഗ രേണു കിനാവിന്റെ നീല കടമ്പിന്‍ പരാഗ രേണു.. പിരിയുംബൊഴേതോ നനഞ്ഞ കൊമ്പില്‍ നിന്നു നില തെറ്റി വീണ...