Tuesday, September 13, 2022

നെരുദ - റാണിയെന്നു പേരിടുന്നു നിനക്കു ഞാൻ

നെരുദ - റാണിയെന്നു പേരിടുന്നു നിനക്കു ഞാൻ

റാണിയെന്നു പേരിടുന്നു നിനക്കു ഞാൻ.
നിന്നെക്കാൾ കിളരമുള്ളവരുണ്ട്‌,
നിന്നെക്കാൾ നിർമ്മലകളുണ്ട്‌,
നിന്നെക്കാൾ അഴകുള്ളവരുമുണ്ട്‌.
നീയാണു പക്ഷേ റാണി.
നീ തെരുവിലൂടെ നടക്കുമ്പോൾ
ആരും നിന്നെയറിയുന്നില്ല.
ആരും കാണുന്നില്ല
നിന്റെ ചില്ലുകിരീടം,
ആരും കാണുന്നില്ല
നീ ചവിട്ടിനടക്കുന്ന
ചെമ്പൊന്നിൻ പരവതാനി,
ഇല്ലാത്തൊരു പരവതാനി.

നീ പ്രത്യക്ഷയാവുമ്പോൾ
എന്റെയുടലിൽ കലമ്പൽ കൂട്ടുന്നു പുഴകൾ,
മാനം കുലുക്കുന്നു മണികൾ,
ഒരു സങ്കീർത്തനം
ലോകം നിറയ്ക്കുകയും ചെയ്യുന്നു.

നീയും ഞാനും ,
എന്റെ പ്രിയേ, നീയും ഞാനും മാത്രമേ
അതു കേൾക്കുന്നുമുള്ളു.

No comments:

Post a Comment

ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ

  ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ യാത്ര ചോദിപ്പു ഞാൻ മിത്രജനങ്ങളെ യാത്രചോദിപ്പു ഞാൻ നിങ്ങളോടായ് യാതനാപൂർണ്ണമീ ജീവിതത്തിൽ നിന്നും യാത്രയ...