Wednesday, November 6, 2019

നെരൂദ – മണ്ണിനടിയിലൊരിടം

നെരൂദ – മണ്ണിനടിയിലൊരിടം


മണ്ണിനടിയിലൊരിടമെനിയ്ക്കൊഴിച്ചിടൂ,
ഒരു കുടിലദുർഗ്ഗം,
കണ്ണുകളില്ലാതെ, സ്പർശമില്ലാതെ,
ശൂന്യതയിലൊരു മൂകശിലയാവാൻ,
ഒരു നിഴലിന്റെ വിരലാവാൻ കൊതി തോന്നുമ്പോൾ
എനിയ്ക്കു പോയിക്കിടക്കാൻ.
എനിയ്ക്കറിയാം, നിനക്കാവില്ല, ആർക്കുമാവില്ല, ഒരു
വസ്തുവിനുമാവില്ല,
അങ്ങനെയൊരിടം, ഒരു വഴിയെനിയ്ക്കു നല്കാൻ;
ഞാനെന്തുചെയ്യാൻ പക്ഷേ,
ജീവിതത്തിന്റെ പ്രതലത്തിൽ നിരുപയോഗമാണെന്റെ
ദാരുണവികാരങ്ങളെങ്കിൽ,
മരിച്ചിട്ടല്ലാതെ, ആദിമജ്വാലയുടെ
നിദ്രാണലോഹാവസ്ഥയിലേക്കു കടന്നിട്ടല്ലാതെ,
മോഹിക്കേണ്ട ഞാനതിജീവിക്കാനെങ്കിൽ?
(വിവര്ത്ത നം: പരിഭാഷ, രവികുമാര്‍ വി)

No comments:

Post a Comment

ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ

  ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ യാത്ര ചോദിപ്പു ഞാൻ മിത്രജനങ്ങളെ യാത്രചോദിപ്പു ഞാൻ നിങ്ങളോടായ് യാതനാപൂർണ്ണമീ ജീവിതത്തിൽ നിന്നും യാത്രയ...