Sunday, April 22, 2018

നളിനി –കുമാരനാശൻ

നളിനി –കുമാരനാശൻ
-1-


 നല്ല ഹൈമവതഭൂവില്‍, -ഏറെയായ്

കൊല്ലം – അങ്ങൊരു വിഭാതവേളയില്‍,

ഉല്ലസിച്ചു യുവയോഗി യേകനുല്‍

ഫുല്ല ബാലരവിപോലെ കാന്തിമാന്‍.



-2-



ഓതി, നീണ്ട ജടയും നഖങ്ങളും

ഭൂതിയും ചിരതപസ്വിയെന്നതും,

ദ്യോതമാനമുടല്‍ നഗ്നമൊട്ടു ശീ-

താതപാദികളവന്‍ ജയിച്ചതും.



-3-



പാരിലില്ല ഭയമെന്നു മേറെയു-

ണ്ടാരിലും കരുണയെന്നു മേതിനും

പോരുമെന്നുമരുളീ പ്രസന്നമായ്

ധീരമായ മുഖകാന്തിയാലവന്‍



-4-



തല്പരത്വമവനാര്ന്നിലരുന്നു തെ-

ല്ലപ്പോള്‍-വെന്നരീയെയൂഴി കാക്കുവാന്‍,

കോപ്പിടും നൃപതിപോലെയും കളി-

ക്കോപ്പെടുത്ത ചെറുപൈതല്പോലെയും,



-5-



ഇത്ര ധന്യത തികഞ്ഞു കാണ്‍‌മതി-

ല്ലത്ര നൂനമൊരു സാര്വാഭൌമനില്‍

ചിത്തമാം വലിയ വൈരി കീഴമര്‍

ന്നത്തല്തീലര്ന്നര യമിതന്നെ ഭാഗ്യവാന്‍



-6-



ധ്യാനശീലനവനങ്ങധീത്യകാ-

സ്ഥാനമാര്ന്നു  തടശോഭ നോക്കിനാന്‍

വാനില്നി്ന്നു നിജ നീഡമാര്ന്നെനഴും

കാനനം ഖഗയുവാവുപോലെവേ.



-7-



ഭൂരി ജന്തുഗമനങ്ങള്‍, പൂത്തെഴും

ഭൂരുഹങ്ങള്‍ നിറയുന്ന കാടുകള്‍,

ദൂര്ദങര്ശ‍ന കൃശങ്ങള്‍, കണ്ടുതേ

ചാരുചിത്രപടഭംഗിപോലവന്‍.



-8-



പണ്ടു തന്റെ പുരപുഷ്പവാടിയുള്‍-

ക്കൊണ്ട വാപികളെ വെന്ന പൊയ്കയില്‍

കണ്ടവന്‍ കുതുകമാര്ന്നു  തെന്നലില്‍

തണ്ടുലഞ്ഞു വിടരുന്ന താരുകള്‍



-9-



സാവധാന മെതിരേറ്റു ചെല്ലുവാ-

നാ വികസ്വരസരസ്സയച്ചപോല്‍

പാവനന്‍ സുരഭിവായു വന്നു ക-

ണ്ടാവഴിക്കു പദമൂന്നിനാനവന്‍.



-10-



ആഗതര്ക്കു  വിഹഗസ്വരങ്ങളാല്‍

സ്വാഗതം പറയുമാ സരോജിനി

യോഗിയേ വശഗനാക്കി-രമ്യഭൂ-

ഭാഗഭംഗികള്‍ ഹരിക്കുമാരെയും.



-11-



എന്നുമല്ല ശുഭരമ്യഭൂവിവര്‍-

ക്കെന്നുമുള്ളൊരനവദ്യഭോഗമാം

വന്യശോഭകളിലത്രയല്ല യീ-

ധന്യനാര്ന്നൊ രു നിസര്ഗ്ഗമജം രസം



-12-



ആകയാല്‍ സ്വയമകുണ്ഠമാനസന്‍

പോകയാമതു വഴിക്കു തന്നിവന്‍,

ഏകകാര്യമഥവാ മഹൂത്ഥമാം

ഏകഹേതു ബഹു കാര്യകാരിയാം.



-13-



കുന്നുതന്നടിയിലെത്തവേ സ്വയം

നിന്നുപോയ് ഝടിതി ചിന്തപൂണ്ടപോല്‍,

എന്നുമല്ല ചെറുതാര്ത്തിപയാര്ന്നജവാ-

റൊന്നുവീര്ത്തുത നെടുതായുടന്‍ യതി.



-14-



എന്തുവാന്‍ യമിയിവണ്ണ മന്തരാ

ചിന്തയാര്ന്ന തഥവാ നിനയ്ക്കുകില്‍,

ജന്തുവിന്നു തുടരുന്നു വാസനാ-

ബന്ധമിങ്ങുടലു വീഴുവോളവും.



-15-



അപ്പൊമാന്റെയകമോളമാര്ന്നം വീര്‍-

പ്പപ്പൊഴാഞ്ഞനതിദൂരഭൂമിയില്‍

അദ്ഭുതം തരുവിലീനാമേനിയായ്

നില്പൊരാള്ക്കുീ തിരതല്ലി ഹൃത്തടം.



-16-



സ്വന്തനിഷ്ഠയതിനായ് കുളിച്ചു നീര്‍-

ചിന്തുമീറനൊടു പൊയ്കതന്‍‌തടേ

ബന്ധുരാംഗരുചി തൂവി നിന്നുഷ-

സ്സന്ധ്യപോലെയൊരു പാവനാംഗിയാള്‍.



-17-



കണ്ടതില്ലവര്‍ പരസ്പരം, മരം-

കൊണ്ടു നേര്വ-ഴി മറഞ്ഞിരിക്കയാല്‍,

രണ്ടുപേരുമകതാരിലാര്ന്നി തുല്‍-

ക്കണ്ഠ-കാണക ഹഹ! ബന്ധവൈഭവം!



-18-



ആ തപോമൃദിതയാള്ക്കുണ തല്ക്ഷ്ണം

ശീതബാധ വിരമിച്ചുവെങ്കിലും,

ശ്വേതമായ് ഝടിതി, കുങ്കുമാഭമാ-

മാതപം തടവിലും, മുഖാംബുജം.



-19-



ആശപോകിലുമതിപ്രിയത്തിനാല്‍

പേശലാംഗിയഴലേകുമോര്മ്മായില്‍

ആശ വായുവില്‍ ജരല്‍‌പ്രസൂനയാ-

മാ ശിരീഷലതപോല്‍ ഞടുങ്ങിനാള്‍.



-20-



സീമയറ്റഴലിലൊട്ടു സൂചിത-

ക്ഷേമമൊന്നഥ ചലിച്ചു, മീനിനാല്‍

ഓമനച്ചെറുമൃണാളമെന്നപോല്‍

വാമനേത്രയുടെ വാമമാം കരം.



-21-



ഹന്ത! കാനനതപസ്വിനീ ക്ഷണം

ചിന്ത ബാലയിവളാര്ന്നു  വാടിനാള്‍,

എന്തിനോ?-കുലവധൂടികള്ക്കെളഴു-

ന്നന്തരംഗഗതിയാരറിഞ്ഞുതാന്‍!



-22-



ഒന്നു നിര്ണ്ണായമുദീര്ണ്ണകശോഭയാ-

ളിന്നു താപസകുമാരിയല്ലിവള്‍,

കുന്ദവല്ലി വനഭൂവില്‍ നില്ക്കി ലും

കുന്ദമാണതിനു കാന്തി വേറെയാം.



-23-



എന്നുമല്ല സുലഭാംഗഭംഗിയാ-

ണിന്നുമിത്തരുണി പൌരിമാരിലും,

മിന്നുകില്ലി ശരദഭ്രശാതയായ്,

ഖിന്നയാകിലുമഹോ തടില്ലത്?



-24-



കൃച്ഛ്‌റമായിവള്‍ വെടിഞ്ഞു പോന്നൊരാ-

സ്വച്ഛസൌഹൃദരിവള്ക്കു  തുല്യരാം,

അച്ഛനും ജനനിതാനുമാര്ത്തി യാ-

ലിച്ഛയാര്ന്നു  മൃതിതാന്‍ വരിച്ചുപോല്‍.



-25-



ഹാ! ഹസിക്കരുതു ചെയ്തു കേവലം

സാഹസിക്യമിവളെന്നു-സാധ്വിയാള്‍.

ഗേഹവും സുഖവുമൊക്കെവിട്ടു താന്‍-

സ്നേഹമോതി, യതുചെയ്തതാണിവള്‍.



ഭാഗം 2



-26-



സ്നിഗ്ദ്ധമാരിവളെയോര്ത്തി രുന്നു സ-

ന്ദിഗ്ദ്ധമശ്രുനിര പെയ്തുതാന്‍ ചിരം

മുഗ്ദ്ധതന്‍ മൃദുകരം കൊതിച്ചുമേ

ദഗ്ദ്ധരായ് പല യുവാക്കള്‍ വാണുതാന്‍.



-27-



ഈവിധം സകല ലോഭനീയമീ-

ജീവിതം വ്രതവിശീര്ണ്ണ മാക്കിനാള്‍

ഭാവുകാംഗി, അഥവാ മനോജ്ഞമാം

പൂവുതാന്‍ ഭഗവദര്ച്ച്നാര്ഹ മാം.



-28-



ജീവിതാശകള്‍ നശിച്ചു, വാടിയുള്‍-

പൂവു, ജീവഗതിയോര്ത്തുു ചെയ്കയാം

ദേവദേവപദസേവയേവമീ-

ഭൂവിലാവിലത പോവതിന്നിവള്‍.



-29-



ശാന്തയായ് സുചിരയോഗസംയത-

സ്വാന്തയായിവിടെ മേവിയേറെനാള്‍

കാന്ത, യിന്നടിതകര്ന്നു സേതുപോല്‍

ദാന്തിയറ്റു ദയനീയയായിതേ.



-30-



ഈ മഹാവ്രത കൊതിച്ച സിദ്ധിയെ-

ങ്ങാമയം പരമിതെങ്ങിതെന്തുവാന്‍

ഹാ! മനുഷ്യനഥവാ ഹിതാര്ത്ഥ മായ്

വാമലീല തുടരുന്നതാം വിധി.



-31-



മാനസം ഭഗവദംഘ്രിപങ്കജ-

ധ്യാനധാരയിലുറച്ചിടായ്കയാല്‍

ദീനയായ് ഗതിതടഞ്ഞു, വേനലില്‍

ശ്യാമയാം തടിനിപോലെ തന്വിയാള്‍.



-32-



നൊന്ത ചിത്തമൊടു നിന്നു കണ്ണുനീര്‍

ചിന്തി ഹൈമനസരോജമൊത്തവള്‍

സന്തപിച്ചു-വധുവിന്നധീരമാ-

ണന്തരംഗമതിവിജ്ഞയാകിലും.



-33-



ഖിന്നഭാവമിതകറ്റി, മാനസം

പിന്നെയും പ്രതിനിവൃത്തമാക്കുവാന്‍

സന്നഹിച്ചഥ സരസ്സില്‍ നോക്കിയാ-

സ്സന്നധെര്യ തനിയേ പുലമ്പിനാള്‍.



-34-



“സ്വാമിയാം രവിയെ നോക്കിനില്ക്കുകമെന്‍

താമരേ, തരളവായുവേറ്റു നീ

ആമയം തടവിടായ്ക, തല്ക്കകര-

സ്തോമമുണ്ടു തിരിയുന്നദിക്കിലും.



-35-



സന്തതം മിഹിരാത്മശോഭയും

സ്വന്തമാമ്മധു കൊതിച്ച വണ്ടിനും

ചന്തമാര്ന്നധരുളി നില്ക്കു മോമലേ,

ഹന്ത! ധന്യമിഹ നിന്റെ ജീവിതം”



-36-



കോട്ടമറ്റവിടെയെത്തി, യിന്ദ്രിയം

പാട്ടിലാക്കി യപഭീതിയാം യതി,

കാട്ടിലിങ്ങനെ മനുഷ്യഗേയമാം

പാട്ടുകേട്ടു പരമാര്ന്നുമ കൌതുകം.



-37-



വാ‍ക്കിലും പൊരുളിയും രസസ്രവം

വായ്ക്കുമാ മധുരശബ്ദമെത്തിടും

ലാക്കിലും ചെവികൊടുത്തു കാട്ടിലും

നോക്കിനിന്നു ലയലീനനായവന്‍.



-38-



“ഹാ! വിശിഷ്ടമൃദുഗാന, മിന്നി നീ

കൂവിടായ്ക കുയിലേയനക്ഷരം!”

ഏവമോതിയലയും മരങ്ങള്‍ തന്‍

പൂവെഴും തല തളര്ത്ത്ശാഖയും



-39-



കാണി നിന്നവിടെയിത്ഥമാസ്ഥയാല്‍

കാണുവാനുഴറി, കണ്ഠരീതിയാല്‍

പ്രാണസൌഖ്യമരുളും സജീവയാം

വീണതന്നെ ലയവേദിയാം യതി-



-40-



‘വന്യഭൂമിയില്‍ വഹിച്ചു പുമണം

ധന്യനായഹഹ! വന്നണഞ്ഞു നീ

തെന്നലേ! തഴുവുകിന്നു ശങ്കവേ-

ണ്ടെന്നെ; ഞാന്‍ മലിനമേനിയല്ലെടോ’.



-41-



കഞ്ജലീനഖഗരാഗമെന്നപോല്‍

മഞ്ജുഗാനമതു വീണ്ടുമീവിധം

വ്യഞ്ജിതാശയമടുത്തുകേട്ടവന്‍

കഞ്ജിനീതടമണഞ്ഞു നോക്കിനാന്‍.



-42-



ചാഞ്ഞലഞ്ഞ ചെറുദേവദാരുവി-

ന്നാഞ്ഞ ശാഖകളടിക്കു, ചിന്തയാല്‍

കാഞ്ഞു, കാണ്‍‌മതു മനോരഥങ്ങളാല്‍

മാഞ്ഞു തന്‍‌നില മറന്നു നിന്നവള്‍.



-43-



‘ഹാ! കൃശാ തരുതലത്തിലിന്ദുവി-

ന്നേകരശ്മിയതുപോലെയാരിവള്‍?

മാഴ്കിടുന്നു, ദയതോന്നും- ‘എന്നലി-

ഞ്ഞേകയാമവളെ നോക്കിനാന്‍ യമി.



-44-



അപ്പൊഴാശു തനിയെ വിടര്ന്ന വള്‍-

ക്കുല്പ്പലങ്ങളൊടിടഞ്ഞ കണ്ണുകള്‍

ഉള്പ്രപമോദമഥ വേലിയേറ്റമാര്‍-

ന്നദ്ഭുതാംഗിയുടെ ചന്ദ്രനോ യതി!



-45-



ദൂരെ നിന്ന് യമിതന്നെയാശു ക-

ണ്ടാരതെന്നുമുടനേയറിഞ്ഞവള്‍

പാരമിഷ്ടജനരൂപമോരുവാന്‍

നാരിമാര്ക്കു  നയനം സുസൂക്ഷ്മമാം.



-46-



ഞെട്ടിയൊന്നഥ കുഴങ്ങിനിന്നു പി-

ന്നൊട്ടു സംഭ്രമമിയന്നു പാഞ്ഞവള്‍

തിട്ടമായ് യതിയെ നോക്കി, യാഴിയേ

മുട്ടിനിന്നണമുറിഞ്ഞ വാരിപോല്‍.



-47-



‘അന്പി്നിന്നു ഭഗവന്‍, ഭവല്പദം

കുമ്പിടുന്നഗതിയായ ദാസി ഞാന്‍’

വെമ്പിയേവമവളോതി, യോഗിതന്‍-

മുന്പിയല്‍ വീണു മൃദുഹേമയഷ്ടിപോല്‍.



-48-



ഒറ്റയായിടകുരുങ്ങി വാച്ച തന്‍

കുറ്റവാര്കുരഴലു തലപദങ്ങളില്‍

ഉറ്റരാഗമൊടടിഞ്ഞു കാണ്കതയാല്‍

മുറ്റുമോര്ത്തുഞ കൃതകൃത്യയെന്നവള്‍.



-49-



ഉന്നിനിന്നു ചെറുതുള്ക്കു രുന്നിനാല്‍

ധന്യയെപ്പുനരനുഗ്രഹിച്ചുടന്‍,

പിന്നിലാഞ്ഞവളെ ഹസ്തസംജ്ഞയാ-

ലുന്നമിപ്പതിനുമോതിനാല്‍ യമി.



-50-



സ്പഷ്ടമാജ്ഞയതിനാലെ പൊങ്ങിയും

നഷ്ടചേഷ്ടത കലര്ന്നുപ തങ്ങിയും

കഷ്ടമായവിടെ നിന്നെണീറ്റുതേ

ദൃഷ്ടയത്ന ദയനീയയായവള്‍.



ഭാഗം 3



-51-



മാറില്‍ നിന്നുടനിഴിഞ്ഞ വല്ക്ക്ലം

പേറിയാശു പദരേണു തൊട്ടവള്‍

കൂറൊടും തലയില്‍ വെച്ചു, സാദരം

മാറിനിന്നു യമിതന്നെ നോക്കിനാള്‍.



-52-



‘എന്തുവാനഭിമതന്‍ കഥിക്കുമോ?

എന്തുവാന്‍ കരുതുമോ മഹാനിവന്‍?’

ചിന്തയേവമവളാര്ന്നുെ; തുഷ്ടിയാല്‍

ഹന്ത! ചെയ്തു യമി മൌനഭേദനം.



-53-



‘മംഗലം ഭഗിനി, നിന്റെ ഭക്തിയാല്‍

തുംഗമോശ്മിയലുന്നു ഞാന്‍ ശുഭേ

എങ്ങു ചൊല്ലിവറ്റേയാരൊടാരു നീ

യെങ്ങു നിന്നു മുനിപുത്രദര്ശീനേ?’



-54-



എന്നുരച്ചു പുനരുത്തരോല്കരനായ്

നിന്നുതേ സ്വയമസംഗനാകിലും,

സ്യന്ദമാനവദാരു വാരിമേല്‍

മന്ദമാച്ചുഴിയിലാഞ്ഞപോലവന്‍.



-55-



‘മുന്നിലെന്‍ നിയതിയാലണഞ്ഞുമി-

ന്നെന്നെ യെന്പ്രി യനറിഞ്ഞതില്ലിവന്‍!

സന്നവാസനനഹോ മറന്നുതാന്‍

മുന്നമുള്ളതഖിലം മഹാശയന്‍.‘



-56-



ഏവമോര്ത്തുതമഥ വീര്ത്തുതമാര്ന്നി ടും

ഭാവചാപലമടക്കിയും ജവം

പാവനാംഗി പരിശങ്കമാനനായ്

സാവധാനമവനോടു ചൊല്ലിനാള്‍-



-57-



“കഷ്ടകാലമഖിലം കഴിഞ്ഞു ഹാ!

ഭിഷ്ടമീ വടിവിയന്നു വന്നപോല്‍

മൃഷ്ടനായിഹ ഭവാന്‍; ഭവാനു പ-

ണ്ടിഷ്ടയാം ‘നളിനി’ ഞാന്‍ മഹാമതേ!



-58-



പ്രാണനോടുമൊരുനാല്‍ ഭവല്‍‌പദം

കാണുവാന്‍ ചിരമഹോ! കൊതിച്ചു ഞാന്‍

കേണുവാണിവിടെ, യേകുമര്ഥി യാം

പ്രാണിതന്‍ പ്രിയമൊരിക്കലീശ്വരന്‍.



-59-



സന്ന്യസിച്ചളവുമാസ്ഥയാല്‍ ഭവാന്‍

തന്നെയോര്ത്തി ഹ തപസ്സില്‍ വാണു ഞാന്‍

ധന്യയായ് സപദി കണ്‍‌കമൂലമ-

ങ്ങെന്നെ യോര്ക്കു കിലു മോര്ത്തീ ടായ്കിലും.”



-60-



ഏവമോതിയിടരാര്ന്നു  കണ്ണുനീര്‍

തൂവിനാള്‍ മൊഴി കുഴങ്ങി നിന്നവള്‍.

ഭാവശാലികള്‍ പിരിഞ്ഞുകൂടിയാ-

ലീവിധം വികലമാം സുഖോദയം.



-61-



ധീരനായ യതി നോക്കി തമ്പിതന്‍

ഭൂമിബാഷ്പപരിപാടലം മുഖ,

പൂരിതാഭയൊടുഷസ്സില്‍ മഞ്ഞുതന്‍

ധാരയാര്ന്നു പനിനീര്സു്മോപമം.



-62-



ആരതെന്നുടനറിഞ്ഞു കൌതുകം

പാരമാര്ന്നുി കരുതിപ്പുരാഗതം,

ചാരുശൈശവകഥയ്ക്കുതന്നെ ചേര്‍-

ന്നോരുവാക്കരുളിനാന്‍ കനിഞ്ഞവന്‍.



-63-



“പാരവും പരിചയംകലര്ന്നെ ഴും

പേരുമീ മധുരമായ കണ്ഠവും

സാരമായ് സ്മൃതിയില്‍ നീയുമിപ്പൊള്‍ നിന്‍

ദൂരമാം ഭവനവും വരുന്നയേ!



-64-



കണ്ടുടല്‍ സ്വയമറിഞ്ഞിടാത്തതോര്‍-

ത്തിണ്ടല്‍‌വേണ്ട സഖി! കേണിടേണ്ട മകള്‍,

പണ്ടു നിന്നെയൊരിളം കുരുന്നതായ്

കണ്ടു ഞാന്‍, സപദി വല്ലിയായി നീ



-65-



എന്നില്‍ നിന്നണുവുമേല്ക്കി ലപ്രിയം

നിന്നു കേഴുമയി! കണ്ടിടുന്നുതേ

നിന്നിലിപ്രണയചാപലത്തെ ഞാ-

നന്നുമിന്നുമൊരുപോലെ വത്സലേ.



-66-



പോയതൊക്കെയഥവാ നമുക്കയേ,

പ്രായവും സപദി മാറി കാര്യവും

ആയതത്വമറിവിന്നുമാര്ന്നുയ,-പോ

ട്ടായതെന്തിവിടെ വാണിടുന്നു നീ:



-67-



ഓര്തു7കിന്നതഥവാ വൃഥാ ശുഭേ

ഹേതു കേള്ക്കു വതൊരര്ത്ഥശമേതിനോ

നീ തുനിഞ്ഞു-നിജകര്മ്മശനീതരാ-

യേതുമാര്ഗ്ഗവമിയലാ ശരീരികള്‍!



-68-



പിന്നെയൊന്നൊരുപകാരമേതിനോ,

യെന്നെയോര്ത്തുപ സഖി, ഏതതോതുക,

അന്യജീവനുതകി സ്വജീവിതം

ധന്യമാകുമമലേ വിവേകികള്‍.“



-69-



മാലു ചെറ്റുടനകന്നുമുള്ളിലെ-

ന്നാലുമാശ തടവാതെ വാടിയും,

ആലപിച്ചയതിതന്നെ നോക്കിനാള്‍

ലോലകണ്ഠമതിലേലലോചന.



-70-



നവ്യമാം പരിധിയാര്ന്ന നുക്ഷണം

ദിവ്യദീപ്തി ചിതറീടൂമാമുഖം,

ഭവ്യശീലയവള്‍ കണ്ടൂ, കുണ്ഠയാ-

യവ്യവസ്ഥിതരസം, കുഴങ്ങിനാള്‍.



-71-



പാരമാശു വിളറിക്കറുത്തുടന്‍

ഭൂരിചൊന്നുഥേ മഞ്ഞളിച്ചുമേ

നാരിതന്‍ കവിള്‍ നിറം കലര്ന്നു , ഹാ!

സൂര്യരശ്മി തടവും പളുങ്കുപോല്‍.



-72-



തെല്ലുനിന്നരുണകാന്തിയില്‍ കലര്‍-

ന്നുല്ലസിച്ച ഹിമശീകരോപമം,

മെല്ലെയാര്ന്നുി മൃദുഹാസമശ്രുവും

ചൊല്ലിനാള്‍ മൊഴികള്‍ ചാരുവണിയാള്‍



-73-



“ആര്യ! മുന്പൊരിചയങ്ങള്‍ നല്കി ടും

ധൈര്യമാര്ന്നു  പറയുന്നു മദ്ഗതം,

കാര്യമിന്നതയി? കേള്ക്കു മോ കനി-

ഞ്ഞാര്യമാകിലുമനാര്യമാകിലും?



-74-



പാരമുള്ളിലഴലായി, ജീവിതം

ഭാരമായി, പറയാതൊഴിക്കുകില്‍

തീരുകില്ല, ധരയില്‍ ഭവാനൊഴി-

ത്താരുമില്ലതുമിവള്ക്കുയ കേള്ക്കു വാന്‍.



-75-



ആഴുമാര്ത്തിതയഥവാ കതിക്കിലീ-

യൂഴമോര്ത്തിതടുമതന്യഥാ ഭവന്‍,

പാഴിലോതിടുകയോ വിധിക്കു ഞാന്‍

കീഴടങ്ങി വിരമിക്കയോ വരം?



ഭാഗം 4



-76-



തന്നതില്ല പരനുള്ളു കാട്ടുവാ-

നൊന്നുമേ നരനുപായമീശ്വരന്‍

ഇന്നു ഭാഷയതപൂര്ണ്ണശമിങ്ങഹോ

വന്നുപോം പിഴയുമര്ത്ഥ ശങ്കയാല്‍!



-77-



മുട്ടുമെന്നഴലറിഞ്ഞിടായ്കിലു

തെറ്റിയെന്‍ ഹൃദയമായനോരുകില്‍

ചെറ്റുമേ പൊറുതിയില്ല പിന്നെ ഞാന്‍

പറ്റുകില്ലറിക മണ്ണില്‍ വിള്ളിലും”



-78-



ഏവമോതി അതിദൂനയായി നി-

ന്നാവരാംഗി, യതിതന്‍ മുഖാംബുജം

പാവനം പരിചില്‍ നോക്കിനാള്‍, അവന്‍

കേവലം കരുണയാര്ന്നുന ചൊല്ലിനാന്‍!-



-79-



“അന്യഥാ മതിവരില്ലെനിക്കു നിന്‍

മന്യുവിങ്കല്‍ നിയതം മഹാവ്രതേ!“

കന്യയെന്നു വടുവെന്നു മേലുകി-

ല്ലന്യഭാവമറികാത്മവേദികള്‍.



-80-



ആടലൊട്ടവള്‍ വെടിഞ്ഞു സത്വരം

തേടി ധൈര്യമഥ, പൂവനത്തിലും

കാടുതന്‍ നടുവിലും സുമര്ത്തുംവില്‍

പാടീടും കുയിലുപോലെ, ചൊല്ലിനാള്‍-



-81-



“വന്നു വത്സല, ഭവാന്‍ സമക്ഷമാ-

യിന്നു, ഞാന്‍ വ്യഥ മറന്നതോര്ക്കവയാല്‍,

എന്നുമല്ല, കരുതുന്നു വീട്ടില്‍ നാ-

മന്നു വാണതു തുടര്ന്നു പോല്‍ മനം.



-82-



ലോലനാര്യനുരുവിട്ടു കേട്ടൊരാ-

ബാലപാഠമഖിലം മനോഹരം!

കാലമായധികമിന്നൊരക്ഷരം

പോലുമായതില്‍ മറപ്പതില്ല ഞാന്‍.



-83-



ഭൂമിപൂക്കള്‍ വിടരുന്ന പൊയ്കയും

തീരവും വഴികളും തരുക്കളും

ചാരുപുല്ത്തളറയുമോര്ത്തി്ടുനതിന്‍-

പാരെ നാമെഴുമെഴുത്തുപള്ളിയും.



-84-



ഓര്ത്തിമടുന്നുപവനത്തിലെങ്ങുമ-

ങ്ങാര്ത്തുു ചിത്രശലഭം പറന്നതും

പാര്ത്തു നിന്നതു മണഞ്ഞു നാം കരം

കോര്ത്തു  കാവിനരികേ നടന്നതും.



-85-



പാടുമാണ്‍‌കുയിലെ വാഴ്ത്തിയാ രവം

കൂടവേയനുകരിച്ചു പോയതും

ചാടുകാരനുടനെന്നൊടാര്യനാ-

പ്പേടയെപ്പരിഹസിച്ചു ചൊന്നതും.



-86-



ഉച്ചയായ് തണലിലാഞ്ഞു പുസ്തകം

വച്ചു മല്ലികയറുത്തിരുന്നതും

മെച്ചമാര്ന്ന  ചെറുമാലകെട്ടിയെന്‍

കൊച്ചു വാര്മുറടിയിലങ്ങണിഞ്ഞതും.



-87-



എണ്ണിടുന്നൊളിവില്‍ വന്നു പീഡയാം

വണ്ണമെന്‍ മിഴികള്‍ പൊത്തിയെന്നതും

തിണ്ണാങ്ങതില്‍ വലഞ്ഞുകേഴുമെന്‍

കണ്ണുനീരു കനിവില്‍ തുടച്ചതും.



-88-



എന്തിനോതുവതതോര്ക്കി ലാ രസം

ചിന്തുമെന്‍ സുദിനമസ്തമിച്ചിതേ,

ഗന്തുകാമനുടനാര്യന്‍, ഏകിലാ-

മന്തരായമെതിര്വായത്യപോലിവള്‍.



-89-



പോട്ടെ-എന്‍ സഹചരന്‍ വിയുക്തനായ്

നാട്ടില്‍ നിന്നഥ മറഞ്ഞതഞ്ജസാ

കേട്ടു ഞെട്ടിയയിവീണു ഗര്ജ്ജി തം

കേട്ട പന്നഗകുമാരിപോലെ ഞാന്‍.



-90-



പിന്നെയെന്‍ പ്രിയപിതാക്കള്‍ കാത്തുഴ-

ന്നെന്നെയങ്ങവരഴല്പെടാതെയും

ഉന്നി വാണൊരിടമാര്യനേലുമീ-

മന്നിലെന്നുടലു ഞാന്‍ വിടാതെയും.



-91-



ഹര്ഷ9മേകുവതിനച്ഛനേറെ നി-

ഷ്കര്ഷെമാര്ന്ന ഥ വളര്ന്നു  ഖിന്നയായ്,

കര്ഷ്കന്‍ കിണറിനാല്‍ നനയ്ക്കിലും

വര്ഷ്മറ്റ വരിനെല്ലുപോലെ ഞാന്‍



-92-



ഓര്ത്തിനടായ്കിലുമഹോ! യുവത്വമെന്‍-

മൂര്ത്തി യാര്ന്നുഥ വലഞ്ഞിതേറെ ഞാന്‍

പൂത്തിടും തരുവിലും തടത്തിലും

കാത്തിടാ ലതകള്‍, കാലമെത്തിയാല്‍



-93-



ഓതുവാനമുതെനിക്കു പിനെ,യെന്‍-

തതനോര്ത്തൊനരു വിവാഹനിശ്ചയം

കാതിലെത്തി, വിഷവേഗമേറ്റപോല്‍

കാതരാശയ കുഴങ്ങി വീണു ഞാന്‍.



-94-



ആഴുമമ്പൊടതി സ്വാന്തമോതുമെന്‍

തോഴിമാരെയുമെഴിച്ചു ഞാന്‍ പരം

വാഴുമൌഷധമകറ്റി,യാ ശ്രമം

പാഴിലായെഴു മസാദ്ധ്യരോഗികള്‍.



-95-



ശാന്തമാക ദുരിതം! വിനിശ്ചിത-

സ്വാന്തയായ് കദനശല്യമൂരുവാന്‍

ധ്വാന്തവും ഭയവുമോര്ത്തിവടാതുടന്‍

ഞാന്‍ തടാകതടമെത്തി രാത്രിയില്‍”.



-96-



വേഗമാബ്ഭയദനിശ്ചയം ശ്രവി-

ച്ചാകുലാദ്ഭുത ദയാരസോദയന്‍,

ഏകിനാന്‍ ചെവിയവന്‍, സഗദ്ഗദം

ശോകമാര്ന്നുു കഥ പിന്‍‌തുടര്ന്ന വള്‍.



-97-



ലോകമൊക്കെയുമുറങ്ങി, കൂരിരു-



ട്ടാകെ മൂടിയമമൂര്ത്തി  ഭീകരം

ഏകയാ‍യവിടെ നിന്നു, സൂചിയേ-

റ്റാകിലൊന്നുടലറിഞ്ഞിടാതെ ഞാന്‍



-98-



തിണ്ണമായിരുളില്നി്ന്നും വിശ്വസി-

ച്ചെണ്ണിനേന്‍ ഝടിതി ഭൂതഭാവികള്‍,

വിണ്ണില്‍ ഞാനൊടുവില്‍ നോക്കി, സത്രപം

കണ്ണടഞ്ഞുഡുഗണങ്ങള്‍ കാണ്‍‌കയാല്‍,



-99-



‘നിത്യഭാസുര നഭശ്ചരങ്ങളേ,

ക്ഷിത്യവസ്ഥ ബത നിങ്ങളോര്ത്തി ടാ

അത്യനര്ത്ഥഥവശ ഞാന്‍ ക്ഷമിപ്പിനി-

കൃത്യ’മെന്നുമവയോടിരന്നു ഞാന്‍.



-100-



ഓര്ത്തുതപിന്നുടനഗാധതോയമാം

തീര്ത്ഥതസീമയിലിറങ്ങിയങ്ങു ഞാന്‍

ആര്ത്തിതയാല്‍ മൊഴിയിലോ മനസ്സിലോ

പ്രാര്ത്ഥിഥതം ചരമാമവമോതിനാന്‍.



ഭാഗം 5



-101-



‘ജീവിതേശനെയനുഗ്രഹിക്ക, വന്‍-

ഭൂവിലുണ്ടു ഗിരിജേ! വലഞ്ഞുടന്‍

ഈവിധം തുനിവതാമശക്ത ഞാന്‍

ദേവി, നിന്പനദമണയ്ക്കയംബികേ!



-102-



കാണുകില്‍ പുളകമാം കയത്തില-

ങ്ങാണുകൊള്വതതിനുടന്‍ കുതിച്ചു ഞാന്‍,

ക്ഷോണിയില്‍ പ്രണയപാശമറ്റെഴും

പ്രാണികള്ക്കു  ഭയഹേതുവേതുവാന്‍?



-103-



ചണ്ടിതന്‍ പടലി നീങ്ങിയാഴുമെന്‍

കണ്ഠമൊട്ടുപരിതങ്ങി, ആകയാല്‍

ഇണ്ടലാര്ന്നു ഴറിയോര്ത്തുയ, താമര-

ത്തണ്ടില്‍ വാര്മു്ടി കുരുങ്ങിയെന്നു ഞാന്‍.



-104-



സത്വരം പടലി നീങ്ങിയാഴുമെന്‍

കണ്ഠമൊട്ടുപരിതങ്ങി, ആകയാല്‍

ഇണ്ടലാര്ന്നു ഴറിയോര്ത്തുയ, താമര-

ത്തണ്ടില്‍ വാര്മു്ടി കുരുങ്ങിയെന്നു ഞാന്‍.



-105-



അമ്പിയന്നു ഭയമൊക്കെ നീക്കിയൊ-

ന്നിമ്പമേകിയവള്‍ നോക്കി സുസ്മിത,

മുമ്പിലപ്പൊഴുതുദിച്ചുപൊങ്ങിടു-

ന്നമ്പിളിക്കെതിരഹോ നതാംഗിയാള്‍!



-106-



നിഷ്ഠപൂണ്ടരികില്‍ വണിരുട്ടിലെന്‍

ധൃഷ്ടമാം തൊഴിലു കണ്ടുയോഗിനി,

ഇഷ്ടമായ മൃതിയെത്തടഞ്ഞു ഹാ!

ഭിഷ്ടമെങ്ങിനെ യൊരാള്ക്കഹതേ വരൂ.



-107-



കെട്ടിയാഞ്ഞു കരയേറ്റിയാശു കൈ-

വിട്ടു നിന്നു കഥ ചോദിയാതവള്‍

ഒട്ടതെന്‍ പ്രലപനത്തില്‍ നിന്നറി-

ഞ്ഞൊട്ടറിഞ്ഞു നിജ വൈഭവങ്ങളാല്‍.



-108-



ഈറനമ്പൊടു പകര്ന്നുവ വല്ക്കരലം

മാറിയാ മഹതിയെത്തുടര്ന്നു  ഞാന്‍

വേറുമെയ് നിയതി നല്കു‍ടുന്നതും

പേറിയങ്ങനെ പരേത ദേഹിപോല്‍.



-109-



അധ്വഖേദമറിയാതവാറു ചൊ-

ന്നത്തപോധന കനിഞ്ഞ വാര്ത്ത്കള്‍

എത്തി ഞങ്ങളൊരു കാട്ടിലും ദ്രുതം

ചിത്രഭാനുവുദയാചലത്തിലും.



-110-



അന്തരംഗഹിതനാം ഭവാനൊഴി-

ഞ്ഞന്തികത്തില്‍ വനശോഭ കാണവേ

സന്തപിച്ചവള്‍ പരം, രമിക്കയി-

ല്ലെങ്കിലും പ്രണയഹീനമാനസം



-111-



കീര്ത്തിനീയഗുണയെന്നെ നിര്ഭ യം

ചേര്ത്തു  ഇന്നെയവളിത്തെപോവനം,

ആര്ത്തിിയെങ്കിലുമതീവ ധന്യയെ-

ന്നോര്ത്തിംയ്താര്യനെ യനുപ്രയാത ഞാന്‍



-112-



ഒത്തു ഞങ്ങളുടജത്തിലുന്നില്‍ വാ-

ണത്യുദാരമഥ വിദ്യയും സ്വയം

വിത്തിനായ് മുകിലു വൃഷ്ടിപോലെയാ-

സിദ്ധയോഗിനിയെനിക്കു നല്കിോനാള്‍.



-113-



പഞ്ചവൃത്തികളടക്കിയന്വഹം

നെഞ്ചുവച്ചുരുതപോമയം ധനം

സഞ്ചയിപ്പതിനു ഞാന്‍ തുടങ്ങി, പി-

ഞ്ഞഞ്ചുവട്ടമിഹ പുത്തു കാനനം.



-114-



കാമിതം വരുമെനിക്കു വേഗമെ-

ന്നാ മഹാമഹതി ചെയ്തനുഗ്രഹം,

പ്രേമമാര്ന്ന  ഗുരുവിന്‍ പ്രസാദമാം

ക്ഷേമമൂലമിഹ ശിഷ്യലോകരില്‍



-115-



മംഗലാശയ! കഴിഞ്ഞു രണ്ടു നാ-

ളിങ്ങ്നു പിന്നെയനിമിത്തമെന്തിനോ,

പൊങ്ങിടുന്നു സുഖമാര്ന്നു മന്തരാ

മങ്ങിടുന്നു ഭയമാര്ന്നുതമെന്മനം



-116-



സ്വൈരമായ മുഹുരുദിച്ചിടുന്നു ദുര്‍-

വ്വാരമെന്റെ മതിയില്‍, തപസ്യയില്‍

കൌരിയോടരിയ പുഷ്പഹേതിതന്‍

വൈരിയായ വടുവിന്‍ സമാഗമം.



-117-



ഇന്നലെ ബ്ഭഗണമദ്ധ്യഭൂവില്‍ ഞാന്‍

നിന്നു കൂപ്പിയ വസിഷ്ഠഭാമിനി

വന്നു നിദ്രയതില്‍ “ഏല്ക്കന നിന്‍ പ്രിയന്‍

വന്നു’ എന്നരുളിനാള്‍ ദയാവതി”



-118-



എന്നു ചൊല്ലി വിരമിച്ചു, തന്മുഖം

നിന്നു നോക്കി, നെടുമാര്ഗ്ഗകഖിന്നയായ്

എന്നപോല്‍, ഭരമകന്നപോലിള-

ച്ചൊന്നു തമ്പി നെടുവീര്പ്പികയന്നവള്‍



-119-



ഭാവമൊട്ടുടനറിഞ്ഞു, ശുദ്ധയാ-

മാവയസ്യയഴലാര്ന്നി ടാതെയും,

ഈവിധം യതി പറഞ്ഞു തന്മന-

സ്സാവിലേതരമലിഞ്ഞിടാതെയും.



-120-



“കേട്ടു നിഞ്ചരിതമദ്ഭുതം! ശുഭേ,

കാട്ടില്‍ വാഴ്വതിനെഴുന്ന മൂലവും

കാട്ടി സാഹസമനല്പമേതുതാ-

നാട്ടെ; നിന്‍ നിയമചര്യ നന്നയേ!



-121-



ഉണ്ടു കൌതുകമുരയ്ക്കില്‍, നാടതില്‍

പണ്ടിരുന്നതുമകന്നു കാടിതില്‍

കണ്ടുമുട്ടിയതു മെന്നുമല്ല, നാം

രണ്ടുപേരുമൊരു വൃത്തിയാര്ന്നനതും.



-122-



ഹാ! ശുഭേ നിജ ഗതാഗതങ്ങള്‍ ത-

ന്നീശനിശ്ചയമറിഞ്ഞിടാ നരന്‍,

ആശ നിഷ്ഫലവുമായ് വരുന്നവ-

ന്നാശിയാതിഹ വരുന്നഭീഷ്ടവും.



-123-



സ്വന്തകര്മ്മ വശരായ് തിരിഞ്ഞിടു-

ന്നന്തമറ്റ ബഹുജീവകോടികള്‍,

അന്തരാളഗതിതന്നിലൊന്നൊടൊ-

ന്നന്തരാ പെടുമണുക്കളാണു നാം.



-124-



സ്നേഹമെങ്കിലുമിയന്നു ഖിന്നനായ്

സാഹസങ്ങള്‍ തുടരുന്നു സന്തതം

ദേഹി, ഈശകൃപയാലെ തന്മഹാ-

മോഹിനിദ്രയുയുണരുന്നനാള്വെരെ.



-125-



കാട്ടിലിങ്ങൊരുമഹാനുഭാവതന്‍

കൂട്ടിലായ് ഭവതി, ഭാഗ്യമായി, ഞാന്‍

പോട്ടെ, -ശാന്തി! -വിധി യോഗമിന്നിയും

കൂട്ടിയാകിലഥ കാണ്കുയാം, ശുഭേ”



ഭാഗം 6



-126-



ഏവമോതി നടകൊള്വാതിന്നവന്‍

ഭാവമാര്ന്നുള, പരിതപ്തയായുടന്‍

ഹാ! വെളുത്തവള്‍ മിഴിച്ചുനിന്നു മണ്‍

പാവപോലെ ഹതകാന്തിയായ് ക്ഷണം



-127-



ചിന്തനൊന്തുഴറി യാത്രചൊല്ലുമോ

ഹന്ത! ഭീരു യതിയെത്തടുക്കുമോ

സ്വന്തസൌഹൃദനയങ്ങളോര്ത്തു ഴ-

ന്നെന്തുചെയ്യുമവള്‍?-ഹാ! നടന്നവന്‍.



-128-



കണ്ടുടന്‍ കരളറുന്നപോലെഴു-

ന്നിണ്ടലേറിയഭിമാനമറ്റവള്‍

കുണ്ഠയാം കുമരിപോലെ ദീനമാ,

കണ്ഠമോടഴുതുറക്കെയോതിനാള്‍-



-129-



‘പ്രാണനായക ഭവാന്റെ കൂടവേ

കേണുപോം ഹൃദയനീതനായഹോ!

പ്രാണനെന്നെ വെടിയുന്നിതേ ജലം

താണുപോം ചിറയെ മത്സ്യമെന്നപോല്‍‘



-130-



കൂവി വായുവിലകന്ന താമര-

പ്പൊവെയാഞ്ഞു തടയുന്ന ഹംസിപോല്‍

ഏവമുന്മുഖി പുലമ്പിയെത്തിയാ-

ബ്ഭൂവില്‍ വീണവള്‍ പിടിച്ചു തല്പദം



-131-



“എന്റെയേകധനമങ്ങു ജീവന-

ങ്ങെന്റെ ഭോഗമതുമെന്റെ മോക്ഷവും,

എന്റെയീശ! ദൃഢമീപദാംബുജ-

ത്തിന്റെ സീമ, ഇതു പോകിലില്ല ഞാന്‍.



-132-



അന്യഥാ കരുതിയാര്ദ്രറനാര്യനീ-

സന്നധൈര്യയെയഹോ! ത്യജിക്കൊലാ

ധന്യയാം എളിയ ശിഷ്യ, യീപദം

തന്നില്‍ നിത്യപരിചര്യയൊന്നിനാല്‍.”



-133-



ഹാ! മൊഴിഞ്ഞിതു നഖമ്പചാശ്രുവാല്‍

കോമളം സതി നനച്ചു തല്പദം

ആ മഹാന്‍ തിരിയെനിന്നു, നിര്മ്മ്ല-

പ്രേമമാം വലയിലാരു വീണിടാ!



-134-



“തോഴി കാരുണികനാണു നിന്നില്‍ ഞാന്‍,

കേഴൊലാ കൃപണഭാവമേലൊലാ,

പാഴിലേവമഴലാകുമാഴിയാ-

ഞ്ഞഴൊലാ നളിനി, അജ്ഞപോലെ നീ.



-135-



പാവനാംഗി, പരിശുദ്ധസൌഹൃദം

നീ വഹിപ്പതതിലോഭനീയമാം,

ഭാവിയായ്കതു, ചിതാശവങ്ങളില്‍

പൂവുപോല്‍, അശുഭനശ്വരങ്ങളില്‍



-136-



സ്നേഹമാണഖിലസാരമൂഴിയില്‍

സ്നേഹസാരമിഹ സത്യമേകമാം,

മോഹനം ഭുവനസംഗമിങ്ങതില്‍

സ്നേഹമൂലമമലേ! വെടിഞ്ഞു ഞാന്‍.



-137-



ആപ്തസത്യനവിയോഗമാം സുഖം

പ്രാപ്തമാം സഖി രഹസ്യമോതുവാന്‍“

ആപ്തനിങ്ങനെ കനിഞ്ഞുരയ്ക്കവേ

ദീപ്തദീപശിഖപോലെണീറ്റവള്‍.



-138-



നോക്കിനിന്നു ഹൃതയായവന്റെ ദി-

വ്യക്യനിര്വൃ തികരോജ്ജ്വലാനനം

വാക്കിനാലപരിമേയമാം മഹാ

വാക്യതത്വമവനോതി ശാശ്വതം



-139-



ശങ്കപോയ്, ശിശിരവായുവേറ്റപോ-

ലങ്കുരിച്ചു പുളകം, വിറച്ചുതേ

പങ്കുഹീന, ഘനനാദഹൃഷ്ടമാം

പൊങ്കടമ്പിനൂടെ കൊമ്പുപോലവള്‍



-140-



അന്തരുത്തടരസോര്മ്മിപ ദു:സ്ഥയായ്

ഹന്ത! ചാഞ്ഞു തടവല്ലിപോല്‍ സതി,

സ്വന്തമെയ് വികലമായപോലണ-

ഞ്ഞന്തരാ നിയമി താങ്ങി കൈകളാല്‍.



-141-



ശാന്തവീചിയതില്‍ വീചിപോലെ സം-

ക്രാന്തഹസ്തമുടല്‍ ചേര്ന്നു  തങ്ങളില്‍,

കാന്തനാദമൊടു നാദമെന്നപോല്‍,

കാന്തിയോടപരകാന്തി പോലെയും.



-142-



ധന്യമാം കരനസത്വയുഗ്മമ-

ന്യോന്യലീനമറിവറ്റു നില്ക്കാവേ

കന്യ കേവലസുഖം സമാസ്വദി-

ച്ചന്യദുര്ല്ല ഭമലോകസംഭവം



-143-



ഭേദമില്ലവളിയന്നൊരാ സുഖം

താദൃശം സകല ഭൊഗ്യമല്ലതാന്‍,

ഖേദലേശവുമിയന്നതില്ല, വി-

ച്ഛേദഭീതിയുളവായുമില്ലതില്‍.



-144-



ചാരുഹാസ, യറിവെന്നി പെയ്തു ക-

ണ്ണീരുടന്‍, ചര്മിമേഘവൃഷ്ടിപോല്‍,

ധാരയാലഥ നനഞ്ഞ നെഞ്ചില-

ദ്ധീരധി പുളകമാര്ന്നു മില്ലവന്‍.



-145-



ഓമലാള്‍ മുഖമതിന്നു നിര്ഗ്ഗേമി-

ച്ചോമിതി ശ്രുതി നിഗൂഢവൈഖരി,

ധാമമൊന്നുടനുയര്ന്നുൂ മിന്നല്പോല്‍

വ്യോമമണ്ഡലമണഞ്ഞു മാഞ്ഞുതേ.



-146-



ക്ഷീണയായ് മിഴിയടച്ചു, നിശ്ചല-

പ്രാണയായുടനവന്റെ തോളതില്‍

വീണു, വായു വിരമിച്ചു കേതുവില്‍

താണുപറ്റിയ പതാകപോലവള്‍.



-147-



ഞെട്ടിയൊന്നകമലിഞ്ഞു സംയമം

വിട്ടു വീര്ത്തുഞ നെടുതായ് മഹായമി

പട്ടിടഞ്ഞ തനു തന്റെ മേനി വേര്‍-

പെട്ടിടാഞ്ഞു ബത! ശങ്കതേടിനാന്‍.



-148-



സ്തബ്ധമായ് ഹൃദയമേറി ഭാരമാ-

പുഷ്പഹാരമൃദുമെയ് തണുത്തുപോയ്,

സുപ്തിയല്ല ലയമല്ല യോഗമ-

ല്ലപ്പൊഴാര്ന്നലതവളെന്നറിഞ്ഞവന്‍



-149-



“എന്തു സംഭവമിതെന്തു ബന്ധമി-

ങ്ങെന്തു ഹേതുവിതിനെന്തൊരര്ത്ഥനമോ!

ഹന്ത! കര്മ്മൊഗതി! ബാലയെന്റെ ബാ-

ഹാന്തരം ചരമശയ്യയാക്കിനാള്‍



-150-



സ്നേഹഭാജനതയാര്ന്നക ഹൃത്തിതില്‍

ദേഹമിങ്ങനെ വെടിഞ്ഞു പാറ്റപോല്‍

മോഹമാര്ന്നുവ പരമാം മഹസ്സഹോ

മോഹനാംഗി തഴികിക്കഴിഞ്ഞിവള്‍!



ഭാഗം 7



-151-



ആരറിഞ്ഞു തനുഭൃത്തുകള്ക്കു  നി-

സ്സാരമേവമസുബന്ധമെന്നഹോ!

നാരി, നിന്നിളവയസ്സിതേതു ഹൃ-

ത്താരിയന്ന പരിപാകമേതയേ!



-152-



ഞെട്ടറുന്ന മലരും തൃണാഞ്ചലം

വിട്ടിടുന്ന ഹിമബിന്ദുതാനുമേ

ഒട്ടുദു:ഖമിയലാം, വപുസ്സു വേ-

റിട്ട നിന്‍ സുഖമഹോ! കൊതിക്കിലാം.



-153-



ഹന്ത! സാധ്വി, മധുരീകരിച്ചു നീ

സ്വന്തമൃത്യു സുകുമാരചേതനേ,

എന്തു നാണമിയലാം ഭവജ്ജിതന്‍

ജന്തുഭീകരകരന്‍, ഖരന്‍, യമന്‍?



-154-



ജാതസൌഹൃദമുറങ്ങുവാന്‍ സ്വയം

ജാത, തള്ളയുടെ മാറണഞ്ഞപോല്‍,

നീ തുനിഞ്ഞു നിരസിച്ചിരിക്കില്‍ ഞാ-

നേതു സാഹസികനാമഹോ? പ്രിയേ!



-155-



ത്യാഗമേവനു വരും സമഗ്രമീ-

ഭോഗലേഭനജഗത്തിലെന്നുമേ

വേഗമിന്നതു വെടിഞ്ഞു ഹാ! മഹാ-

ഭാഗയാം നളിനി ധന്യതന്നെ നീ!



-156-



ഉത്തമേ! വിഗതരാഗമാകുമെ-

ന്നുള്ത്തുടത്തെയുമുലച്ചു ശാന്ത നീ

ഇത്തരം ധരയിലെങ്ങു ശുദ്ധമാം

ചിത്തവും മധുരമായ രൂപവും.



-157-



നേരു-ശൈശവമതിങ്കലന്നു നിന്‍

ഭൂമിയാം ഗുണമറിഞ്ഞതില്ല ഞാന്‍,

കോരകത്തില്‍ മധുവെന്നപോലെയുള്‍-

ത്താരില്‍ നീ പ്രണയമാര്ന്നി രുന്നതും,



-158-



ഇന്നഹോ! ചിരസമാഗമം സ്വയം

തന്ന ദൈവഗതിയെത്തൊഴുന്നു ഞാന്‍,

എല്ലുമല്ലനുതപിച്ചിടുന്നു, തേന്‍-

വെന്ന നിന്മൊഴികള്‍ നിന്നുപോകയാല്‍



-159-



ബദ്ധരാഗമിഹ നീ മൊഴിഞ്ഞൊരാ-

ശുദ്ധവാണി വനവായുലീനമായ്,

ശ്രദ്ധയാര്ന്നാതിനെ യാസ്വദിച്ചു ഹാ!

സിദ്ധസന്തതി സുഖിക്കുമോമലേ!



-160-



ആകുലത്വമിയലില്ല യോഗി ഞാന്‍,

ശോകമില്ലിനി നിനക്കുമേതുമേ,

നീ കുലീനഗുണദീപികേ, വിടും

ലോകമാണു ദയനീയമെന്‍ പ്രിയേ!



-161-



വേണിയാകിയ വെളുത്ത നിര്ഝമര-

ശ്രേണി ചിന്നിവിരഹാര്ത്തി യാര്ന്നു  താന്‍

ക്ഷോണി കന്ദര നിരുദ്ധകണ്ഠയായ്

കേണിതാ മുറയിടുന്നു കേള്ക്കയ നീ!



-162-



നീലവിണ്‍‌നടുവുറച്ചു ഭാനു, കാ-

ണ്മീല കാട്ടിലുമനക്കമൊന്നിനും,

ബാല നീ ഝടിതി പൊങ്ങുമൂക്കിനാല്‍

കാലചക്രഗതി നിന്നുപോയിതോ!



-163-



ധന്യയായി സഖി ഞാനസംശയം,

നിന്നൊടൊക്കുമുപദേശഭാജനം,

അന്യനാം ഗുരു ലഭിച്ചതില്ലയീ-

മന്നില്‍ വിദ്യവെളിവായ നാള്മു തല്‍



-164-



മാനസം പരിപവിത്രമായി നിന്‍

ധ്യാനയോഗ്യചരിതം സ്മരിച്ചയേ

ജ്ഞാനി നീ ഭവതി സിദ്ധിയാര്ന്നൊ രെന്‍-

മേനിയും മഹിത തീര്ത്ഥ ഭൂമിയായ്!



-165-



ധര്മ്മ5ലോപമണയാതെ നമ്മളില്‍

ശര്മ്മ5വും വ്യഥയുമേകിയേറെനാള്‍

നിര്മ്മ ലേ ഒരു വഴിക്കു നീണ്ടൊരീ

കര്മ്മമപാശാഗതി നീ കടന്നുതേ!”



-166-



പ്രേമഗൗരവമിയന്നിവണ്ണമുള്‍-

സ്ഥേമയറ്റരുളി, യാര്ന്നു  പിന്നെയും

ആ മഹാന്‍ നിജയമം, ചലിക്കുമേ

ഭൂമിയും ഹൃദയലീനഹേതുവാല്‍.



-167-



ദ്രുതമവിടെയണഞ്ഞോ ശിഷ്യയെത്തേടിയപ്പോള്‍

കൃതനിയമ കനിഞ്ഞാചാര്യ കഷായവേഷാ

മൃതതനുവതു കണ്ടങ്ങൊട്ടു വാവിട്ടു കേണാള്‍

ഹതശിശുവിനെനോക്കിദ്ദൂനയാം ധേനുപോലെ



-168-



‘നളിനി’ ‘നളിനി’ എന്നാമന്ത്രണം ചെയ്തുചെന്നാ-

മിളിതയമിവപുസ്സായോരു പൂമെയ്യെടുത്താള്‍

ദളിതഹൃദയം-കൈയാല്‍ ശാന്തിബിംബത്തില്നിചന്നും

ഗളിതസുഷമമാം നിര്മ്മാ ല്യമാല്യം കണക്കേ.



-169-



അന്യോന്യസാഹ്യമൊടു നീലകുശാസ്തരത്തില്‍

വിന്യസ്തരാക്കി മൃദുമെയ്യവര്‍ നോക്കിനിന്നാര്‍,

വന്യേഭഹസ്തഗളിതം ബിസപുഷ്പമൊത്താര്‍-

ന്നന്യൂനദീനതയതെങ്കിലുമാഭതാനും.



-170-



അല്പം വലഞ്ഞഥ പരസ്പരമോതിവൃത്ത-

മുല്പന്നബോധരവമോര്ത്തു  വിധിപ്രകാരം

ചൊല്പൊങ്ങുമാ ഗിരിജ ചേവടി ചേര്ത്ത ദിക്കില്‍

കല്പിച്ചവള്ക്കുര ഖനനം വരയോഗിയോഗ്യം.



-171-



നിവാപവിധിപോലെ ബാഷ്പനിരതൂവി നിക്ഷിപ്തമാം

ശവാസ്തരമകന്നു-ഹാ! കൃപണര്പോ ലെ രണ്ടാളുമേ

പ്രവാസമതിനായ് സ്വയം പുനരുറച്ചൊരായോഗിയാം

‘ദിവാകരനെ’ വിട്ടു യോഗിനി മറഞ്ഞു, സന്ധ്യാസമം.



-172-



ലോകക്ഷേമോത്സുകനഥ വിദേശത്തില്‍ വാണാ യതീന്ദ്രന്‍,

ശോകം ചേര്ന്നീ ലവനു നളിനീചിന്തയാല്‍ ശുദ്ധിയേറി

ഏകാന്താച്ഛം വിഷയമഘമിങ്ങേതുമേ ചിത്തവൃത്തി-

ക്കേകാ-കണ്ണാടിയിലിനമയൂഖങ്ങള്‍ മങ്ങാ പതിഞ്ഞാല്‍.



-173-



അവനു പുനാമേഘം‌പോയി നൂറ്റാണ്ടു, പിന്നോര്‍-

ത്തവസിതിവിധി, യൂഴിക്കെത്തുമോ നിത്യഭാഗ്യം

അവിദിതതനുപാതം വിസ്മയം യോഗമാര്ജ്ജി -

ച്ചവിരതസുഖമാര്ന്നാമനാ മഹാന്‍ ബ്രഹ്മഭൂയം!



ശുഭം

No comments:

Post a Comment

ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ

  ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ യാത്ര ചോദിപ്പു ഞാൻ മിത്രജനങ്ങളെ യാത്രചോദിപ്പു ഞാൻ നിങ്ങളോടായ് യാതനാപൂർണ്ണമീ ജീവിതത്തിൽ നിന്നും യാത്രയ...