Saturday, July 20, 2019

നിസ്സാർ ഖബ്ബാനി - ഒരു ചെറിയ പ്രണയലേഖനം

നിസ്സാർ ഖബ്ബാനി -
ഒരു ചെറിയ പ്രണയലേഖനം
എന്റെ പ്രിയപ്പെട്ടവളെ
എനിക്കൊരുപാട് പറയുവാനുണ്ട്, ,
എന്റെ പൊന്നേ ,എവിടെനിന്നാണ് ഞാൻ തുടങ്ങേണ്ടത്? ,
നിന്നിലുള്ളതെല്ലാം അത്രയും രാജകീയമെനിക്ക്. ,
എന്റെ വാക്കുകളുടെ അർഥങ്ങൾ കൊണ്ട് ,
പട്ടുനൂൽക്കൂടുകൾമെനയുന്നവളെ ,
ഇതാണെന്റെ പാട്ടുകൾ, ,
ഇതാണ് ഞാൻ. ,
ഈ ചെറിയ പുസ്തകത്തിൽ നാമിരുവരുമുണ്ട്. ,
നാളെ, ഞാനിതിന്റെ താളുകൾ മറിക്കുമ്പോൾ, ,
ഒരു ചിരാത് വിലപിക്കും, ,
ഒരു ശയ്യ പാട്ടുപാടും. ,
അത്രയും അഭിലാഷത്തിനാൽ അതിലെ വാക്കുകൾ വിളറും, ,
അതിലെ അർദ്ധവിരാമങ്ങൾ, ,
ഇപ്പോൾ പറന്നുപോകുമെന്ന് തോന്നും. ,
പോകുന്നിടമെല്ലാം ലോകം പിന്തുടരത്തക്കവണ്ണം ,
ദുർഘടമായ വഴികളോടും, അരുവികളോടും,
ആൽമണ്ട് മരത്തോടും, ട്യുളിപ് പൂവിനോടും ,
എന്തിനാണിവൻ എന്നെപ്പറ്റിപറഞ്ഞത് ,
എന്നൊരിക്കലും നീ പറയരുതേ. ,
ഈ പാട്ടുകളൊക്കെയും എന്തിനാണിവൻ ,
പാടിയതെന്നും ചോദിക്കരുതേ. ,
ഇനി എന്റെ സുഗന്ധം നിറയാത്തൊരു നക്ഷത്രമില്ല. ,
നാളെ അവന്റെ വരികളിൽക്കൂടി ലോകമെന്നെയറിയും ,
വീഞ്ഞിന്റെ സ്വാദുള്ള ചുണ്ടുകൾ, പറ്റെ വെട്ടിയ മുടി. ,
മറ്റുള്ളവർ പറയുന്നത് കാര്യമാക്കേണ്ട ,
എന്റെ പ്രണയത്തിലൂടെ മാത്രമേ നീ അനശ്വരമാവൂ . ,
നമ്മളില്ലായിരുന്നെങ്കിൽ, ,
നിന്റെ മിഴികളില്ലായിരുന്നെങ്കിൽ, ,
ലോകം എന്തായേനെ? ,

No comments:

Post a Comment

ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ

  ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ യാത്ര ചോദിപ്പു ഞാൻ മിത്രജനങ്ങളെ യാത്രചോദിപ്പു ഞാൻ നിങ്ങളോടായ് യാതനാപൂർണ്ണമീ ജീവിതത്തിൽ നിന്നും യാത്രയ...