Saturday, September 8, 2018

പടർപ്പ് - സാംമാത്യു

പടർപ്പ് - സാംമാത്യു

മാനഭംഗം ചെയ്തയാളോടെ പെൺകുട്ടിക്ക് തോന്നുന്ന പ്രണയമാണ് ഈ കവിതയിലെ ഇതിവൃത്തം.

                                                                      കവിത കേൾക്കാൻ>>>>>>>>


ഉറ തെറ്റി മാറും കറയേറ്റ പാടം
നിറയെ നിന്റെ മോഹങ്ങൾ
ഇരുളിൽ തന്ന മോഹങ്ങൾ
അകമെ ഉറവയറ്റടയുന്ന
നീരൊഴുക്കിലയായ്
മലരായ് തളിരിടുമ്പോൾ
ഇടവിട്ടു വേദനിക്കുന്നു താഴ്വാരം
ഇളവെയിൽ താണുറങ്ങുന്ന താഴ്വാരം
എവിടെയോ എന്നെ
ഒർത്തിരിപ്പുണ്ടെന്ന്
കരുതി ഞാനിരിക്കുന്നു
മോഹ മുറുവുമായിരിക്കുന്നു
ആരോടും പറഞ്ഞില്ലിതേവരെ
ആരൊക്കെ ഇറക്കി വിട്ടിട്ടും
നീ തന്ന നിലാവിനെ പേറി
ഞാൻ രാവൊക്കെ തനിച്ചു താണ്ടുന്നു
കാട്ടുവള്ളിയിലൂടെ ഇഴഞ്ഞെത്തി
ആർത്തു ചുറ്റിവരിഞ്ഞ കാമത്തിലും
നീ അന്ധമാം പ്രേമ സംഗീതമായ്
അന്തരംഗങ്ങളിൽ ലയിച്ച്
ചോരയിൽ പൊക്കിൾ വേരിറങ്ങുന്നുവോ
ചാരമാകുന്ന ബാല്യമേ
അമ്മയാകുന്ന മാറും മനസ്സും,
നന്മയിൽ ഞാൻ കുതിർന്നു പൊങ്ങട്ടെ

No comments:

Post a Comment

ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ

  ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ യാത്ര ചോദിപ്പു ഞാൻ മിത്രജനങ്ങളെ യാത്രചോദിപ്പു ഞാൻ നിങ്ങളോടായ് യാതനാപൂർണ്ണമീ ജീവിതത്തിൽ നിന്നും യാത്രയ...