Saturday, September 1, 2018

എ.അയ്യപ്പൻ -പുഴയുടെ കാലം

എ.അയ്യപ്പൻ -പുഴയുടെ കാലം

സ്നേഹിക്കുന്നതിനുമുമ്പ്
നി കാറ്റും
ഞാനിലയുമായിരുന്നു.
കൊടുംവേനൽ പൊള്ളിയ കാലം
നിനക്കുകരയാനും
ഒരു മഴയാകാനും കഴിഞ്ഞിരുന്നു.
തപ്തമായ എന്റെ നെഞ്ചിൽ തൊട്ടുകൊണ്ട്
നിന്റെ വിരലുകള്ക്ക്
ഉഷ്ണ്മാപിനിയാകാനും കഴിഞ്ഞിരുന്നു.
ഞാൻ തടാകമായിരുന്നു.
എന്റെ മുകളിൽ
നീയൊരു മഴവില്ലായിരുന്നു.
ഒരു കര്ക്കിടകത്തിൽ
നമ്മൾ മാത്രം
മഴത്തുള്ളികളായിരുന്നു.
ഒരു ഋതുവിലൂടെ
നിന്റെ ചിരിക്ക്
വസന്തമാകാൻ കഴിഞ്ഞിരുന്നു.
ഒരു മഞ്ഞത്ത്
നമ്മൾ മാത്രം
പുല്ക്കൊ ടികളായിരുന്നു.
ഒഴിവുകാലത്ത് നമ്മളും
ഒരു ഋതുവില്നിനന്ന്
ആള്ക്കൂവട്ടവും പിരിഞ്ഞു.
ഒരു ശൈത്യത്തിൽ
മരപ്പൊത്തിലൂടെ
വലംകൈയിലെ
ചൂണ്ടുവിരലിലൂടെ
നിനക്കു നീലയാകാൻ കഴിഞ്ഞു.

No comments:

Post a Comment

ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ

  ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ യാത്ര ചോദിപ്പു ഞാൻ മിത്രജനങ്ങളെ യാത്രചോദിപ്പു ഞാൻ നിങ്ങളോടായ് യാതനാപൂർണ്ണമീ ജീവിതത്തിൽ നിന്നും യാത്രയ...