Sunday, September 23, 2018

മാധവിക്കുട്ടി - കളച്ചെടികൾ

മാധവിക്കുട്ടി - കളച്ചെടികൾ


കുറ്റം എന്റേതോ അവന്റേതോ അല്ല
അവന്റെ പരുക്കൻമുഖം
ശരിയായ പ്രതികരണത്തെ തടവിലാക്കുന്നു.
ചമ്മട്ടിപ്രഹരമേറ്റ അപരിചിതവാക്കുകളോടെ
അവൻതളരുന്നു.
ആ വീര കോമാളി.
ഞാൻ ശ്രദ്ധിക്കുന്നു
രഹസ്യവേദനകള്ക്ക് മീതെയാണ്
അവന്റെ കണ്ണുകൾ
സുരക്ഷിതത്വത്തിന്റെ ദിനചര്യകളിലേക്ക്
തിരിച്ചെത്തി, ജോലിചെയ്യട്ടെ.
അവനെക്കാൾ സമര്ത്ഥിനായ ഞാൻ
ആഴ്ചകളെ തെന്നിപ്പോകാനും
ഒരിക്കൽ സംസാരിച്ച വാക്കുകള്ക്കിടയിൽ
കളകളെന്നപോലെ
നിശ്ശബ്ദത വളരുവാനും കാത്തുനില്ക്കുകന്നു.
എന്തുകൊണ്ടെന്നാൽ
വിശ്വാസം വളരുന്നത്
നിശ്ശബ്ദതയിലല്ലാതെ മറ്റെന്തിലാണ്?
ഓര്മ്മ്യിൽമാത്രം ഒരു സ്ത്രീയുടെ മുഖം
മുഖരിതമാകുന്നു.

No comments:

Post a Comment

ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ

  ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ യാത്ര ചോദിപ്പു ഞാൻ മിത്രജനങ്ങളെ യാത്രചോദിപ്പു ഞാൻ നിങ്ങളോടായ് യാതനാപൂർണ്ണമീ ജീവിതത്തിൽ നിന്നും യാത്രയ...