Monday, July 9, 2018

റൂമി – ചിന്തകനും അനുരാഗിയും

റൂമി – ചിന്തകനും അനുരാഗിയും

ചിന്തകന്‍ എപ്പോഴും
നാട്യങ്ങളില്‍ മുഴുകുന്നു.
അനുരാഗി തന്നേത്തന്നെ
മറക്കുന്നു
. ചിന്തകന്‍ പൊങ്ങിവരുന്ന ജലത്തെ
പേടിച്ചോടുന്നു.
അനുരാഗി,സമുദ്രത്തില്‍
മുങ്ങിതാഴാനും തയ്യാര്‍
. ചിന്തകന്‍ സദാ
വിശ്രമം തേടുന്നു.
അനുരാഗിയോ
അസ്വസ്ഥനായലയുന്നു.
അനുരാഗി ആള്‍ക്കൂട്ടത്തിലും
ഏകാനായിരിക്കുന്നു
. എണ്ണയും ജലവും പോലെ
അവര്‍ക്കൊരിക്കലും
തമ്മില്‍ ചേരാനാകില്ല
. ഉപദേശം തേടിയെത്തുന്നവര്‍ക്ക്
അനുരാഗിയില്‍ നിന്നും
ഒന്നും ലഭിക്കുന്നില്ല
. അവന്‍ വികാരങ്ങള്‍ക്ക്
അടിമ
. പ്രണയം, കസ്തൂരിപോലെ
അതിന്‍റെ സൌരഭ്യത്താല്‍
പ്രസിദ്ധമാണ്
. കസ്തൂരിക്കതിന്റെ കീര്‍ത്തിയില്‍നിന്നും
മാറിനില്‍ക്കാനാവുമോ?!
പ്രണയമൊരു വൃക്ഷവും
, അനുരാഗിയതിന്‍റെ തണലുമാണ്
. തണലിനേറെ ദൂരം
പടരാന്‍ കഴിയും ,എന്നാല്‍
മരത്തിനെ വിട്ടു
നിലനില്‍പ്പുണ്ടോ ?!
ചിന്തകനാവാന്‍ ,ഒരു കുഞ്ഞു
വളര്‍ന്നു വലുതാകണം
. എന്നാല്‍,പ്രണയം വൃദ്ധരേയും
യൌവ്വനത്തിലേക്കു
മടക്കി കൊണ്ടുവരുന്നു .

No comments:

Post a Comment

ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ

  ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ യാത്ര ചോദിപ്പു ഞാൻ മിത്രജനങ്ങളെ യാത്രചോദിപ്പു ഞാൻ നിങ്ങളോടായ് യാതനാപൂർണ്ണമീ ജീവിതത്തിൽ നിന്നും യാത്രയ...