Monday, July 9, 2018

റൂമി – ദിവ്യപ്രണയത്തില്‍ മുങ്ങുക

റൂമി – ദിവ്യപ്രണയത്തില്‍ മുങ്ങുക


ആഗ്രഹമുള്ളിടത്ത്
അഗ്നിപോലും
ജലംപോല്‍
കുളിര്‍മ്മയുള്ളതാകുന്നു
. ആഗ്രഹമില്ലാത്തിടത്ത്
ജലവും അഗ്നിയാകുന്നു
. പരമാനന്ദത്തിന്റെ
പ്രവാഹത്തെ
അണകെട്ടി തടയുക
. അല്ലെങ്കില്‍
അത് നാശംവിതക്കും
. എന്നാല്‍
, ഞാനെന്തിനു നാശത്തെ
ഭയക്കണം ?
നാശത്തിനടിയിലാണല്ലോ
മഹത്തായ നിധി
ഒളിഞ്ഞിരിക്കുന്നത്
. പ്രണയത്തില്‍
മുങ്ങുന്നവര്‍
കൂടുതല്‍ ആഴത്തില്‍
മുങ്ങാന്‍ കൊതിക്കുന്നു
. ആഴങ്ങളില്‍ മുങ്ങിത്താഴുമ്പോള്‍
ആത്മാവു ചോദിക്കുന്നൂ
: “കടലിന്റെ അടിത്തട്ടോ
ഉപരിതലമോ
കൂടുതല്‍ മനോഹരം ? ” .

No comments:

Post a Comment

ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ

  ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ യാത്ര ചോദിപ്പു ഞാൻ മിത്രജനങ്ങളെ യാത്രചോദിപ്പു ഞാൻ നിങ്ങളോടായ് യാതനാപൂർണ്ണമീ ജീവിതത്തിൽ നിന്നും യാത്രയ...