Monday, July 9, 2018

റൂമി – ഒരുറുമ്പും ധാന്യമണിയും

റൂമി – ഒരുറുമ്പും ധാന്യമണിയും


ദേഹി ഒരുറുമ്പ്
ദേഹമോ ,
അത് ചുമക്കുന്ന
ധാന്യമണിയും
. ഉറുമ്പിനറിയാം
അതുവഹിക്കുന്ന ചുമട്
മാറ്റത്തിനു വിധേയമെന്നും
നശ്വരമെന്നും.
ബാര്‍ലി ചുമക്കുന്ന ഉറുമ്പ്
ഗോതമ്പുമണി ചുമക്കുന്നതിനടുത്തേക്ക്
അടുക്കുമ്പോള്‍
ധാന്യങ്ങളുടെ ഒത്തുചേരല്‍
അതിന്റെ പരിണത ഫലം മാത്രം
. ഉറുമ്പുകളാണ് പരസ്പരം
അടുക്കുന്നത് .
നിന്റെ ദൃഷ്ടികള്‍ ചുമടിലല്ല
ചുമട്ടുകാരനില്‍ പതിപ്പിക്കൂ

No comments:

Post a Comment

മുരുകൻ കാട്ടാക്കട - രേണുക

മുരുകൻ കാട്ടാക്കട - രേണുക രേണുകേ നീ രാഗ രേണു കിനാവിന്റെ നീല കടമ്പിന്‍ പരാഗ രേണു.. പിരിയുംബൊഴേതോ നനഞ്ഞ കൊമ്പില്‍ നിന്നു നില തെറ്റി വീണ...