ഭൂപടം - ലൂയീസ് പീറ്റർ
ഭൂപടം ഒരു നുണയാണ്.
എന്റെ കണ്ണുനീർപുഴകളോ.
എന്റെ കണ്ണുനീർപുഴകളോ.
കരളെരിഞ്ഞുതീർന്ന
കനൽവഴികളോ അതിലില്ല.
ഉച്ചസൂര്യൻ തിന്നുപോയ
എന്റെ നിഴലോ.
വ്യഥ കടലായിരമ്പിയ
പ്രിയസഖിയോ ഇല്ല.
ഭൂമി ഒരു സത്യമായിരിക്കെ
ഭൂപടം മാത്രമെന്തിനാണിങ്ങനെ
നുണയായിപ്പോകുന്നത് ?
കനൽവഴികളോ അതിലില്ല.
ഉച്ചസൂര്യൻ തിന്നുപോയ
എന്റെ നിഴലോ.
വ്യഥ കടലായിരമ്പിയ
പ്രിയസഖിയോ ഇല്ല.
ഭൂമി ഒരു സത്യമായിരിക്കെ
ഭൂപടം മാത്രമെന്തിനാണിങ്ങനെ
നുണയായിപ്പോകുന്നത് ?
ലൂയിസ് പീറ്റർ
No comments:
Post a Comment