Thursday, November 15, 2018

മധുസൂദനൻ നായർ - പ്രണയം

പ്രണയം – മധുസൂദനൻ നായർ

പ്രണയം അനാദിയാം അഗ്നിനാളം ,
ആദി പ്രകൃതിയും പുരുക്ഷനും ധ്യാനിച്ചുണര്ന്നപ്പോള്‍,
പ്രണവമായ് പൂവിട്ടൊരു അമൃത ലാവണ്യം,
ആതാമാവില്‍ ആത്മാവ് പകരുന്ന പുണ്യം,
പ്രണയം... ,
തമസ്സിനെ പൂ നിലാവാക്കും,
നീരാര്ദ്ര;മാം തപസ്സിനെ താരുണ്യം ആക്കും,
താരങ്ങളായ് സ്വപ്ന രാഗങ്ങളായ്,
ഋതു താളങ്ങള്‍ ആയ് ആത്മ ധാനങ്ങളാല്‍,
അനന്തതയെ പോലും മധുമയം ആക്കുമ്പോള്‍ പ്രണയം അമൃതമാകുന്നു,
പ്രപഞ്ചം മനോജ്ഞാമാകുന്നു,
പ്രണയം... ,
ഇന്ദ്രിയ ദാഹങ്ങള്‍ ഫണമുയര്ത്തുകമ്പോള്‍,
അന്ധമാം മോഹങ്ങള്‍ നിഴല്‍ വിരിക്കുമ്പോള്‍,
പ്രണവം ചിലമ്പുന്നു പാപം ജ്വലിക്കുന്നു,
ഹൃദയങ്ങള്‍ വേര്പിുരിയുന്നു,
വഴിയിലീ കാലം ഉപേക്ഷിച്ച വാക്ക് പോല്‍,
പ്രണയം അനാഥമാകുന്നു,
പ്രപഞ്ചം അശാന്തമാകുന്നു.. ,
പ്രണയം അനാഥമാകുന്നു,
പ്രപഞ്ചം അശാന്തമാകുന്നു.. ,

No comments:

Post a Comment

ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ

  ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ യാത്ര ചോദിപ്പു ഞാൻ മിത്രജനങ്ങളെ യാത്രചോദിപ്പു ഞാൻ നിങ്ങളോടായ് യാതനാപൂർണ്ണമീ ജീവിതത്തിൽ നിന്നും യാത്രയ...