Monday, July 9, 2018

റൂമി – പ്രണയം സര്‍വ്വസ്വം

റൂമി – പ്രണയം സര്‍വ്വസ്വം

മകനേ, നിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിയൂ.
ഇനിയുമെത്രനാള്‍ പൊന്നിന്റെയും വെള്ളിയുടേയും.
ദാസനായിക്കഴിയും?.
സമുദ്രത്തെ നിനക്ക് ഒരു പാനപാത്രത്തില്‍.
നിറയ്ക്കാന്‍ കഴിയുമോ?.
അത്യാഗ്രഹിയുടെ കണ്ണ്.
ഒരിയ്ക്കലും തൃപ്തിയടയില്ല.
. ചിപ്പി സംതൃപ്തനായാല്‍ മാത്രമേ.
അതില്‍ മുത്തുനിറയൂ..
ഒരുവനിലെ അത്യാഗ്രഹങ്ങളുടെ.
കുപ്പായം കീറിയെറിയും വരേയ്ക്കും.
അവന്‍ സ്നേഹിക്കപ്പെടാന്‍ അയോഗ്യന്‍.
.. അല്ലയോ പരിശുദ്ധപ്രണയമേ,.
നീയാണ് ഞങ്ങളുടെ വൈദ്യന്‍.
. ദുരഭിമാനത്തിനും, നാട്യങ്ങള്‍ക്കും.
മറുമരുന്നും നീ.
. നീ തന്നെ ഞങ്ങളുടെ പ്ലേറ്റോയും ഗാലനും.
. അചഞ്ചലനായ പര്‍വതവും.
പ്രണയത്താല്‍ ആനന്ദനൃത്തമാടും!.
സീനാമലയ്ക്ക് ജീവന്‍നല്‍കിയ സ്നേഹത്താലാണ്.
മൂസാനബി ബോധരഹിതനായതും.
. പ്രാണപ്രിയനില്‍നിന്നു.
വേര്‍പെട്ടവന്‍ മൂകനായ്‌ മാറും.
. എന്റെ അധരങ്ങളില്‍ പ്രണയിയുടെ.
ചുംബനം ലഭിച്ചാല്‍ ഞാനുമൊരു.
പുല്ലാങ്കുഴലായി മാറും.
. വാക്കുകള്‍ക്ക് അര്‍ത്ഥവും ഗുണവും കിട്ടാന്‍.
ആസ്വദിക്കുവാനുള്ള ഹൃദയം വേണം..
പ്രതിഛായ ഉണ്ടാവില്ലെങ്കില്‍.
പിന്നെ കണ്ണാടിയെന്തിന്.
! സ്നേഹത്തിന്റെ.
ചെറുകാറ്റുപോലുമേശത്തതിനാല്‍.
അത് പൊടിയാല്‍ മറഞ്ഞിരിക്കുന്നു..
” .

No comments:

Post a Comment

ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ

  ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ യാത്ര ചോദിപ്പു ഞാൻ മിത്രജനങ്ങളെ യാത്രചോദിപ്പു ഞാൻ നിങ്ങളോടായ് യാതനാപൂർണ്ണമീ ജീവിതത്തിൽ നിന്നും യാത്രയ...