Monday, July 23, 2018

നെരൂദ - കഴിഞ്ഞ കാലം

നെരൂദ - കഴിഞ്ഞ കാലം

ആ പഴയ നാളുകൾ,
ഐശ്വര്യത്തിന്റെ നാളുകൾ,
ആഹ്ലാദത്തിന്റെ നശ്വരഭണ്ഡാരങ്ങൾ,
മടങ്ങിവരില്ലവയിനി.

ഒരു കേട്ടുകേള്‍വി മാത്രമായിരുന്നു
നമ്മുടെ പുഷ്കലകാലം;
നിലവറകളിൽ നുരഞ്ഞുനിറയുന്ന
ഇരുണ്ട വീഞ്ഞായില്ല നാം.
വിട, വിട,
അത്രയും യാത്രാശിസ്സുകൾ
നമ്മെക്കടന്നുപോകുന്നു,
മാനത്തു മാടപ്രാവുകൾ പോലെ
തെക്കുനോക്കിപ്പോകുന്നു
, നിശ്ശബ്ദതയ്ക്കുള്ളിലേക്കു
കയറിപ്പോകുന്നു.
!.

No comments:

Post a Comment

ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ

  ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ യാത്ര ചോദിപ്പു ഞാൻ മിത്രജനങ്ങളെ യാത്രചോദിപ്പു ഞാൻ നിങ്ങളോടായ് യാതനാപൂർണ്ണമീ ജീവിതത്തിൽ നിന്നും യാത്രയ...