Wednesday, July 25, 2018

ജിമ്മി ചേന്ദമംഗലം -വാർദ്ധക്യം……

ജിമ്മി ചേന്ദമംഗലം -വാർദ്ധക്യം……

ജരാനരകൾ ബാധിച്ച ..
ഉടയവർക്ക് വിളക്കായി..
ചോരയും നീരും..
കത്തി തീർന്ന…...
സ്നേഹം നിറഞ്ഞ മനസ്സുമായ്..
മോഹങ്ങൾക്ക് വിശ്രമം നല്കി..
മൂകമാകുന്ന കാലം …..
പിന്നി പോയ ഓർമകളെ..
തുന്നുവാൻ കഴിയാത്ത..
ശൂന്യതയുടെ നേരം …...
കാലത്തിനൊപ്പം ഓടാൻ..
കഴിയാതെ,..
കാലവും കൈഒഴിഞ്ഞ..
കറുത്ത അധ്യായം …...
തിരക്കുള്ള ബന്ധുക്കളും..
തിരക്കാത്ത മക്കളും..
തനിച്ചാകുന്നു ഞാൻ …..
മനസ്സിനൊപ്പം എത്താത്ത..
ശരീരത്തെ..
മനസ്സിനും മടുത്തു പോകുന്നു..
പ്രതീഷകൾ വറ്റിയ..
അടഞ്ഞ വാതിലിൻ മുന്നിൽ..
നിറഞ്ഞ മനസ്സുമായി..
ഞാൻ കാത്തിരിക്കുന്നു..
മരണത്തിനായി …...
പലരും കൊതിക്കുന്നു..
അ നിമിഷത്തെ ....
ഉയർന്നു പൊങ്ങുന്നൂ..
എന്റെ ശ്വാസം..
തുറന്നടയുന്നു വില്പത്രം..
ഉറങ്ങുന്ന പെട്ടികൾ..
നിറഞ്ഞ പുഞ്ചിരിയോടെ..
ഞാൻ യാത്രയാകാം…..
കരഞ്ഞെന്ന് വരുത്തിയ..
കണ്ണുകൾക്ക്‌ പിന്നിലെ..
ചിരിക്കുന്ന മക്കൾ തൻ..
ഹൃദയം കണ്ടുകൊണ്ടു-
-1992-
!.

No comments:

Post a Comment

ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ

  ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ യാത്ര ചോദിപ്പു ഞാൻ മിത്രജനങ്ങളെ യാത്രചോദിപ്പു ഞാൻ നിങ്ങളോടായ് യാതനാപൂർണ്ണമീ ജീവിതത്തിൽ നിന്നും യാത്രയ...