Monday, July 30, 2018

സാം മാത്യു - പീതപുഷ്പങ്ങള്‍

സാം മാത്യു - പീതപുഷ്പങ്ങള്‍



നാളെയീ പീതപുഷ്പങ്ങള്‍ കൊഴിഞ്ഞിടും
പാതയില്‍ നിന്നെ തിരഞ്ഞിറങ്ങും
കൊല്ലപ്പരീക്ഷയെത്താറായി സഖാവെ
കൊല്ലം മുഴുക്കെ ജയിലിലാണോ?

എന്റെ ചില്ലയില്‍ വെയിലിറങ്ങുമ്പോള്‍
എന്ത് കൊണ്ടോ പൊള്ളിടുന്നിപ്പോള്‍

താഴെ നീയുണ്ടായിരുന്നപ്പോള്‍
ഞാനറിഞ്ഞില്ല വേനലും വെയിലും

നിന്റെ ചങ്കുപിളര്‍ക്കുന്ന മുദ്രാവാക്യ-
മില്ലാത്ത മണ്ണില്‍ മടുത്തു ഞാന്‍

നാളെയീ പീതപുഷ്പങ്ങള്‍ കൊഴിഞ്ഞിടും
പാതയില്‍ നിന്നെ തിരഞ്ഞിറങ്ങും

കൊല്ലപ്പരീക്ഷയെത്താറായി സഖാവെ
കൊല്ലം മുഴുക്കെ ജയിലിലാണോ?

എത്ര കാലങ്ങളായി ഞാനീയിട-
ത്തെത്രപൂക്കാലമെന്നെതൊടാതെ പോയി

നിന്റെ കൈപ്പട നെഞ്ചില്‍ പടര്‍ന്നനാള്‍
എന്റെ വേരില്‍ പൊടിഞ്ഞു വസന്തവും

നീ തനിച്ചിരിക്കാറുള്ളിടത്തെന്റെ
പെയ്ത പുഷ്പങ്ങള്‍ ആറികിടക്കുന്നു

നാളെയീ പീതപുഷ്പങ്ങള്‍ കൊഴിഞ്ഞിടും
പാതയില്‍ നിന്നെ തിരഞ്ഞിറങ്ങും

കൊല്ലപ്പരീക്ഷയെത്താറായി സഖാവെ
കൊല്ലം മുഴുക്കെ ജയിലിലാണോ?
തോരണങ്ങളില്‍ സന്ധ്യ ചേക്കേറുന്നു
പൂമരങ്ങള്‍ പെയ്തു തോരുന്നു

പ്രേമമായിരുന്നെന്നും സഖാവേ
പേടിയായിരുന്നെന്നും പറഞ്ഞിടാന്‍

No comments:

Post a Comment

ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ

  ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ യാത്ര ചോദിപ്പു ഞാൻ മിത്രജനങ്ങളെ യാത്രചോദിപ്പു ഞാൻ നിങ്ങളോടായ് യാതനാപൂർണ്ണമീ ജീവിതത്തിൽ നിന്നും യാത്രയ...