Wednesday, July 25, 2018

അമാദോ റൂയിസ് ദെ നെർവോ - വഴക്കു തീർന്നു

അമാദോ റൂയിസ് ദെ നെർവോ - വഴക്കു തീർന്നു

അന്തിവെളിച്ചത്തിൽ കുളിച്ചുനില്ക്കെ, ജീവിതമേ, നിന്നെ ഞാൻ സ്തുതിക്കട്ടെ:
വ്യർത്ഥമോഹങ്ങൾ തന്നെന്നെയിന്നേവരെ ഊട്ടിയില്ലല്ലോ നീ,:
ഞാനർഹിക്കാത്ത ദുഃഖങ്ങൾ നീയെനിക്കു തന്നില്ല, എനിക്കാകാത്ത ഭാരങ്ങളും;:
:
കല്ലും മുള്ളും നിറഞ്ഞ പാത നടന്നെത്തിയതില്പിന്നെ ഞാൻ കാണുന്നു,:
എന്റെ ജാതകമെഴുതിയതു ഞാൻ തന്നെയായിരുന്നുവെന്ന്,:
ഞാൻ കുടിച്ച പാനീയത്തിനു മധുരമോ കയ്പോ ആയിരുന്നുവെങ്കിൽ:
അതിൽ കയ്പോ മധുരമോ കലർത്തിയതു ഞാൻ തന്നെയായിരുന്നുവെന്ന്::
ഒരു പനിനീർച്ചെടി ഞാൻ നട്ടുവെങ്കിൽ അതിൽ നിന്നൊരു പൂവു ഞാനിറുക്കുകയും ചെയ്തിരുന്നു.:
എന്റെ യൌവനത്തിനു പിന്നാലെയുണ്ട് ശിശിരമെന്നതു സത്യം തന്നെ;:
പക്ഷേ,മേയ്മാസത്തിനവസാനമില്ലെന്നെന്നോടു നീ പറഞ്ഞിട്ടുമില്ലല്ലോ!:
അതെ,ശോകത്തിന്റെ രാത്രികളെനിക്കു ദീർഘരാത്രികളായിരുന്നു,:
പക്ഷേ,ആനന്ദത്തിന്റെ രാത്രികൾ മാത്രമല്ലല്ലോ നീയെനിക്കു വാഗ്ദാനം ചെയ്തതും.:
പകരം നീയെനിക്കു സമാധാനത്തിന്റെ ചില രാത്രികളനുവദിക്കുകയും ചെയ്തിരുന്നു.:
ഞാൻ ചിലരെ സ്നേഹിച്ചു, ചിലരെന്നെ സ്നേഹിച്ചു, സൂര്യനെന്റെ മുഖം തലോടുകയും ചെയ്തു.:
ജീവിതമേ, എനിക്കുള്ള കടമൊക്കെ നീ വീട്ടിക്കഴിഞ്ഞു! ജീവിതമേ, നമ്മുടെ വഴക്കു തീർന്നു!!.:

No comments:

Post a Comment

ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ

  ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ യാത്ര ചോദിപ്പു ഞാൻ മിത്രജനങ്ങളെ യാത്രചോദിപ്പു ഞാൻ നിങ്ങളോടായ് യാതനാപൂർണ്ണമീ ജീവിതത്തിൽ നിന്നും യാത്രയ...