Monday, July 9, 2018

റൂമി – വാദ്യവും വാദകനും


വാദ്യങ്ങളാകെയെടുത്താൽ
ആരാണതിൽ അതിഭാഗ്യം ചെയ്തവൻ?
ഓടക്കുഴൽ തന്നെയെന്നതിലെന്തു സംശയം!
നിന്റെ ചുണ്ടോടമർന്നു പാട്ടു പഠിക്കാൻ
അതിനല്ലേ കഴിയുന്നുള്ളു!
ഓടത്തണ്ടുകൾക്കീയൊരു ചിന്തയേയുള്ളു,
കരിമ്പിൻതണ്ടുകൾക്കു വിശേഷിച്ചും
. തങ്ങൾക്കറിയുന്ന സ്വച്ഛന്ദനൃത്തങ്ങളുമാടി
കരിമ്പിൻപാടത്തവയുലയുന്നു
. നീയില്ലയെങ്കിൽ വാദ്യങ്ങൾക്കുയിരെവിടെ?
ഒരാൾ നിനക്കരികിലിരിക്കുന്നു
; ഇനിയൊരാളൊരു ദീർഘചുംബനം നുകരുന്നു;
നന്തുണി യാചിക്കുന്നു:
എന്നെയൊന്നു തൊടൂ,
ഞാൻ ഞാനാകട്ടെന്നേ!
എല്ലിൻതുളകൾക്കുള്ളിലൂടെന്നിലേക്കു നീ കടക്കുന്നതു
ഞാനൊന്നറിയട്ടെ!
പോയ രാത്രിയിൽ ജീവൻ പോയതിന്‌
ജീവൻ തിരിച്ചുകിട്ടട്ടെ
. നീ വാർന്നുപോകുന്നതറിഞ്ഞും കൊണ്ടൊരു
സമചിത്തജീവിതമെനിക്കെന്തിന്‌?
ഒന്നുകിൽ നീയെന്നെ മദിരയിൽ മുക്കിത്താഴ്ത്തൂ,
അല്ലെങ്കിലെന്നെ വെറുതെ വിട്ടേക്കൂ
. നിന്നോടു നിത്യസംസാരത്തിലാവുകയെന്നാൽ
അതിന്നതാണെന്നു ഞാനറിഞ്ഞുകഴിഞ്ഞുവല്ലോ!. .

No comments:

Post a Comment

ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ

  ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ യാത്ര ചോദിപ്പു ഞാൻ മിത്രജനങ്ങളെ യാത്രചോദിപ്പു ഞാൻ നിങ്ങളോടായ് യാതനാപൂർണ്ണമീ ജീവിതത്തിൽ നിന്നും യാത്രയ...