Friday, May 4, 2018

ഇതര

ഇതര


ഐതരേയ ബ്രഹ്മണത്തിന്റേയും, ഐതരേയരണ്യകത്തിന്റേയും, ഐതരേയോപനിഷിത്തിന്റെയും കർത്താവായ മഹീദാസനെന്നും ,ഐതരേയനെന്നും പേരുകളിൽ അറിയപ്പെടുന്ന മഹർഷിയുടെ മാതാവിന്റെ പേരാണ.ഇതര.മഹീദാശന്റെ പിതാവിന് ഇതര എന്ന സ്ത്രീയിൽ ജനിച്ച മകനാണ് ഐതരേയൻ ,മഹീദാസന്റെ പിതാവിന് ഇതരയെ കൂടാതെ മറ്റ് ഭാര്യമാർ വേറയും ഉണ്ടായിരുന്നിരിക്കാം അവർ ബ്രഹ്മണരും .ഇതര ശൂദ്ര സ്ത്രീയായിരുന്നിരിക്കണം.അതായിരിക്കാം ഇതര എന്ന് വിളിക്കപ്പെടാൻ കാരണം.ഒരിക്കൽ അച്ഛൻ യാഗശാലയിലിരിക്കുമ്പോൾ ഇതരയുടെ മകൻ അച്ഛന്റെ മടിയിലിരിക്കാൻ ആഗ്രഹിക്കുകയും .എന്നാൽ പിതാവ് നിരാകരിക്കുകയും ചെയ്തു.ഇത് കണ്ട് ദുഖിതയായ ഇതര ഭൂമീദേവിയെ പ്രർത്ഥിച്ചു.ഭൂമി,ദേവതാ രൂപം ധരിച്ച് പ്രത്യക്ഷപ്പെടുകയും ഇതരയുടെ പുത്രന് പരമതത്ത്വം ഉപദേശിച്ചു എന്നും പറയപ്പെടുന്നു(മഹീദാസൻ എന്നാൽ മണ്ണിന്റെ ദാസൻ എന്നാണ് അർത്ഥം)ചിലർ മാഹീദാസൻ കുശവ വംശത്തിൽ ജനിച്ചതായും കരുതുന്നു. "

No comments:

Post a Comment

ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ

  ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ യാത്ര ചോദിപ്പു ഞാൻ മിത്രജനങ്ങളെ യാത്രചോദിപ്പു ഞാൻ നിങ്ങളോടായ് യാതനാപൂർണ്ണമീ ജീവിതത്തിൽ നിന്നും യാത്രയ...