Sunday, April 22, 2018

നന്ദിത .കെ. എസ്

നന്ദിത-മലയാളത്തിന്റെ നഷ്ട വസന്തം

1969 -1999



                       മലയാള സാഹിത്യരംഗത്തെ ഒരു കവയിത്രിയായിരുന്നു കെ.എസ്. നന്ദിത എന്ന നന്ദിത. 1969 മെയ് 21ന് വയനാട് ജില്ലയിലെ മടക്കിമലയിലാണ് നന്ദിത ജനിച്ചത്. അച്ഛൻ എം. ശ്രീധരമേനോൻ, അമ്മ പ്രഭാവതി എസ്. മേനോൻ, സഹോദരൻ പ്രശാന്ത് കെ. എസ്. ഇംഗ്ലീഷിൽ ബി.എ., എം.എ. ബിരുദങ്ങൾ നേടി. ഗവ: ഗണപത് മോഡൽ ഗേൾസ് ഹൈസ്കൂൾ ചാലപ്പുറം, ഗുരുവായൂരപ്പൻ കോളേജ്, ഫാറൂഖ് കോളേജ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ്, മദർ തെരേസ വിമൻസ് യൂണിവേഴ്സിറ്റി ചെന്നൈ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. വയനാട് മുട്ടിൽ മുസ്ലിം ഓർഫണേജ് ആർട്സ് ആന്റ് സയൻസ് കോളേജിൽ ആംഗലേയ വിഭാഗത്തിൽ അദ്ധ്യാപികയായിരുന്നു. 1999 ജനുവരി 17ന് സ്വയം ജീവിതം അവസാനിപ്പിച്ചു. മരണത്തിനു ശേഷം അവരുടെ ഡയറിയിൽ കണ്ടെത്തിയ 1985 മുതൽ 1993 വരെയെഴുതിയ കവിതകൾ സമാഹാരമായി പ്രസിദ്ധീകരിച്ചു. മരണത്തിനു ശേഷമാണ് അവരിലെ കവയിത്രിയെ അടുത്ത ബന്ധുക്കൾ പോലും തിരിച്ചറിഞ്ഞത് . 'നന്ദിതയുടെ കവിതകൾ' എന്നൊരു കവിതാസമാഹാരം മാത്രമാണ്‌ പ്രസിദ്ധീകരിച്ചിട്ടുള്ളത്. നന്ദിതയുടെ മരണശേഷമാണ് നന്ദിത തന്റെ ഡയറിയിൽ കുറിച്ചുവച്ചിട്ടൂണ്ടായിരുന്ന കവിതകൾ കണ്ടെടുക്കുന്നതും പ്രസിദ്ധീകരിക്കപ്പെടുന്നതും.

No comments:

Post a Comment

ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ

  ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ യാത്ര ചോദിപ്പു ഞാൻ മിത്രജനങ്ങളെ യാത്രചോദിപ്പു ഞാൻ നിങ്ങളോടായ് യാതനാപൂർണ്ണമീ ജീവിതത്തിൽ നിന്നും യാത്രയ...