Sunday, April 22, 2018

നന്ദിത - വീണ്ടും മൗനം ബാക്കി

നന്ദിത - വീണ്ടും മൗനം ബാക്കി

കനലുകൾക്ക് പുറത്ത് മനസ്സ് ന്യത്തം വയ്ക്കുന്നു-
ചോദിക്കാത്ത ചോദ്യങ്ങളുടെ ഉത്തരങ്ങൾ-
വിറയ്ക്കുന്ന ചുണ്ടുകളിൽ നിന്ന് ചിതറി വീഴുന്നു,-
നിശ്ചലമാകുന്നു-
വീണ്ടും മൗനം ബാക്കി-
ഏതോ വെണ്ണക്കൽ പ്രതിമയുടെ പാദങ്ങൾ-
കണ്ണുനീര്‌ കൊണ്ട് കഴുകി-
ചുണ്ടുകൾകൊണ്ട് ഒപ്പുന്നതാര്‌?-
യോഹന്നാന്റെ ശിരസ്സിനുവേണ്ടി ഉറഞ്ഞുതുള്ളുന്നതും-
അവളല്ലയോ?-
അവളുടെ പൊട്ടിച്ചിരി ഉലകം നിറഞ്ഞ്-
നേർത്ത തേങ്ങലായ്-
കാതുകളിൽ ചിലമ്പുന്നു-
കൽക്കിക്കു ശേഷം-
ഇനിയാരെന്നറിയാതെ, കാത്തിരിക്കാതെ-
ലോകം തളർന്നുറങ്ങിക്കഴിഞ്ഞു-
നിശബ്ദം, ആരുടേയും ഉറക്കം കെടൂത്താതെ-
ഇനി ദൈവ്വപുത്രനെത്തുമെന്നോർത്ത്-
സ്വപ്നങ്ങളെ മാടി വിളിക്കുമ്പോഴും-
ഞാനുറങ്ങാതെ കാത്തിരിക്കാം.-
നെറ്റിയിൽ ചന്ദനത്തിന്റെ കുളിർമ്മയുമായി-
വേനലുകളുടേയും വർഷങ്ങളുടേയും കണക്കെടുക്കാതെ-
ഇനിയെത്തുന്നത് ദൈവ്വപുത്രനാവുമന്ന് വെറുതെ ആശിച്ച്-
ഞാനുറങ്ങാതെ കാത്തിരിക്കാം-
-1992-
!.

No comments:

Post a Comment

ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ

  ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ യാത്ര ചോദിപ്പു ഞാൻ മിത്രജനങ്ങളെ യാത്രചോദിപ്പു ഞാൻ നിങ്ങളോടായ് യാതനാപൂർണ്ണമീ ജീവിതത്തിൽ നിന്നും യാത്രയ...