Saturday, October 13, 2018

എ.അയ്യപ്പൻ - തെരുവിന് തിന്നാന്‍

എ.അയ്യപ്പൻ - തെരുവിന് തിന്നാന്‍


തെരുവിന് തിന്നാന്‍
കവിതയുടെ കയറുകൊണ്ട്
കെട്ടിയിട്ടൊരു
പെരുമരം
കണ്ടിരുന്നോ ?
കുമ്മായ വെളുപ്പില്‍
കരിക്കട്ട തിരഞ്ഞ് !
കല്ല്‌വീണ
കുളം പോലൊരുള്ള്
കണ്ടിരുന്നോ ?
വെയില്‍ പൊള്ളിയ
വെളുവെളുത്തൊരു
ഹൃദയം !
ഉച്ചയ്ക്ക് തിന്നാന്‍
നിന്റെ മുറ്റത്ത്‌
പൊള്ളി വീണിരുന്നു-
കാറ്റ് പിടിച്ച
പതാക പോലെ
കവിത പിടിച്ചൊരു മനസ്സ് !

No comments:

Post a Comment

മുരുകൻ കാട്ടാക്കട - രേണുക

മുരുകൻ കാട്ടാക്കട - രേണുക രേണുകേ നീ രാഗ രേണു കിനാവിന്റെ നീല കടമ്പിന്‍ പരാഗ രേണു.. പിരിയുംബൊഴേതോ നനഞ്ഞ കൊമ്പില്‍ നിന്നു നില തെറ്റി വീണ...