Monday, July 9, 2018

എ.അയ്യപ്പൻ-വെയിൽമറന്നവൾ

എ.അയ്യപ്പൻ-വെയിൽമറന്നവൾ

മഴയത്ത്
നീയും ഞാനും
ഒരേ കുടയിൽ പോയതോർക്കുക.
ഉള്ളെരിഞ്ഞു
അവൾ പറഞ്ഞു.
വെയിലാണെനിക്കിപ്പോൾ
നീയുള്ളപ്പോൾ.
വെയിലിൽനിന്നെരിയുന്ന സമയത്ത്
ചൊല്ലി നീ
മഴ വരേണ്ട കാലമായി
കറുത്ത നഖങ്ങളെ നീ മുറിക്കുമ്പോൾ
ചുവന്ന രക്തം നഷ്ടമായി
. എവിടെയോനിന്നും
മുറിച്ചെടുത്ത
ജീവിതമെനിക്കിന്നു
ശിഷ്ടമായി.
ഒരങ്കുരതിൽനിന്നെത്ര പൂക്കൾ;
വരും
വരും
പ്രേമം മറന്നു ഞാൻ……..

No comments:

Post a Comment

മുരുകൻ കാട്ടാക്കട - രേണുക

മുരുകൻ കാട്ടാക്കട - രേണുക രേണുകേ നീ രാഗ രേണു കിനാവിന്റെ നീല കടമ്പിന്‍ പരാഗ രേണു.. പിരിയുംബൊഴേതോ നനഞ്ഞ കൊമ്പില്‍ നിന്നു നില തെറ്റി വീണ...