Monday, July 9, 2018

റൂമി – മരണത്തെ ഭയക്കുന്നതെന്തിന്

റൂമി – മരണത്തെ ഭയക്കുന്നതെന്തിന് 
മൗലാന ജലാൽ അദ്ദീൻ മുഹമ്മദ് റൂമി (1207-1273) പതിമൂന്നാം നൂറ്റാണ്ടിലെ പേർഷ്യൻ കവിയും സൂഫി സന്യാസിയുമായിരുന്നു. ഇന്നത്തെ അഫ്‌ഗാനിസ്ഥാനിലുള്ള ബാൽഖ് പ്രവിശ്യയിലാണ് അദ്ദേഹം ജനിച്ചത്. ജീവിത്തിന്റെ ഏറിയ പങ്കും ഇന്നത്തെ തുർക്കിയിലെ കോന്യയിൽ അതായത് പഴയ റോമ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന പ്രദേശത്ത് കഴിഞ്ഞതിനാൽ റൂമി എന്ന വിശേഷണ നാമത്തിൽ അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ കവിതകളും അദ്ധ്യാപനങ്ങളും വിശ്വോത്തരവും ഒട്ടനേകം ലോകഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടവയുമാണ്.


എന്തിനു നീ മരണത്തെ
കാത്തിരിക്കുന്നു
, ഭയക്കുകയും?
ദു:ഖങ്ങളോരോന്നും
മൃത്യുവിന്റെ ചീളുകള്‍
. അവയെ തോല്‍പ്പിക്കുവാന്‍
ആകില്ല,
ഓടിമാറാനും.
മരണം നിന്നിലേക്കെ-
ത്തുന്നതിനു മുന്‍പേ
അതിന്റെ മധുരം നീ
ഹൃദയത്തില്‍ നിറക്കൂ.
ലോകം മുഴുവന്‍
നിനക്കായി അവന്‍
മധുമയമാക്കുന്നു
.

No comments:

Post a Comment

ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ

  ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ യാത്ര ചോദിപ്പു ഞാൻ മിത്രജനങ്ങളെ യാത്രചോദിപ്പു ഞാൻ നിങ്ങളോടായ് യാതനാപൂർണ്ണമീ ജീവിതത്തിൽ നിന്നും യാത്രയ...