Wednesday, April 25, 2018

നിരീശ്വരവാദം - ചാർവാകം

നിരീശ്വരവാദം - ചാർവാകം


ന സ്വർഗോ
നാപവർഗോ വാ
നൈവാത്മാ
പാരലൌകികഃ
നൈവ
വർണാശ്രമാദീനാം
ക്രിയാശ്ച ഫലദായികാഃ

സ്വർഗമില്ല; മോക്ഷമില്ല;
പരലോക സംബന്ധിയായ ആത്മാവുമില്ല;
ഫലപ്രദമായ വർണാശ്രമധർമകർമങ്ങളുമില്ല
അഗ്നിഹോത്രം
ത്രയോവേദാ:
ത്രിദണ്ഡം
ഭസ്മഗുണ്ഠനം
ബുദ്ധിപൗരുഷഹീനാനാം
ജീവികാ ധാതൃനിർമിതാ

അഗ്നിഹോത്രം, മൂന്ന് വേദങ്ങൾ, സന്ന്യാസം,
ഭസ്മംപൂശൽ
ഇവയൊക്കെ ബുദ്ധിയും
പൗരുഷവും കെട്ടവരുടെ വയറ്റുപിഴപ്പിന് ഉണ്ടാക്കിയവ മാത്രമാണ്,

ഭൗതികവാദികളായിരുന്ന ചാർവകന്മാരുടെ കൃതിക ളൊന്നുംതന്നെ ലഭ്യമല്ല. ഇവർ സ്വഭാവവാദത്തിന്റെ ആദ്യകാല പ്രതിനിധികളായിരുന്നു. അവരുടെ വാദങ്ങളെ നിഷേധിക്കുന്നതിനുവേണ്ടി ഈശ്വരവാദികൾ ഉദ്ധരിച്ച വാക്യങ്ങളും, സംഗ്രഹിത രൂപങ്ങളുമാണ് ചാർവാ കത്തെക്കുറിച്ച് നമുക്ക് അറിവു നല്കുന്നത്. ഈശ്വരൻ, സ്വർഗം തുടങ്ങിയ ആശയങ്ങളെ തികഞ്ഞ ഭൗതികവാദാടിത്തറയിൽനിന്ന് അവർ നിരാകരിച്ചു.ആ കാലഘട്ടത്തിൽ പോലും ഇവരുടെ ആശയങ്ങൾ സമൂഹത്തിൽ ചലനമുണ്ടാക്കിയിരുന്നു മാത്രമല്ല സാമൂഹികമായി ചാർവാകന്മാർ ആദരണീയരായിരുന്നു.,

No comments:

Post a Comment

ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ

  ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ യാത്ര ചോദിപ്പു ഞാൻ മിത്രജനങ്ങളെ യാത്രചോദിപ്പു ഞാൻ നിങ്ങളോടായ് യാതനാപൂർണ്ണമീ ജീവിതത്തിൽ നിന്നും യാത്രയ...