Sunday, April 22, 2018

എന്റെ വൃന്ദാവനം - നന്ദിത



എന്റെ വൃന്ദാവനം - നന്ദിത


ഇന്ന്
ഓര്‍മകളിൽ നിന്നെ തിരയുകയാണ്;
അതിന്റെ ഒരു കോണിലിരുന്ന്
ഞാനൻ നിന്നെ മറക്കാൻ ശ്രമിക്കുകയും
ഹൃദയവും മനസ്സും രണ്ടാണന്നോ ?

രാത്രികളിൽ
നിലാവ് വിഴുങ്ങിതീര്‍ക്കുന്ന കാര്‍മേഘങ്ങൾ
നനഞ്ഞ പ്രഭാതങ്ങൾ
വരണ്ട സായാഹ്നങ്ങൾ
ഇവ മാത്രമാണ്
ഇന്നെന്റെ ജീവന്‍ പകുത്തെടുക്കുന്നത്
എനിക്കും നിനക്കുമിടയിൽ
അന്തമായ അകലം
എങ്കിലും
നനുത്ത വിരലുകൾ കൊണ്ടു
നീയെന്റെയുള്ള് തൊട്ടുണര്‍ത്തുമ്പോൾ
നിന്റെ അദൃശ്യമായ സാമീപ്യം
ഞാന്‍ അറിഞ്ഞിരുന്നു


No comments:

Post a Comment

മുരുകൻ കാട്ടാക്കട - രേണുക

മുരുകൻ കാട്ടാക്കട - രേണുക രേണുകേ നീ രാഗ രേണു കിനാവിന്റെ നീല കടമ്പിന്‍ പരാഗ രേണു.. പിരിയുംബൊഴേതോ നനഞ്ഞ കൊമ്പില്‍ നിന്നു നില തെറ്റി വീണ...