Sunday, April 22, 2018

മാധവിക്കുട്ടി - മനുഷ്യരുടെ പ്രണയം

മാധവിക്കുട്ടി - മനുഷ്യരുടെ പ്രണയം

പ്രണയത്തിൽ ആത്മാർത്ഥത
അമരർക്കു മാത്രം പറഞ്ഞതാണ്‌,
നിഗൂഢസ്വർഗ്ഗങ്ങളിൽ
തളർച്ചയറിയാതെ ക്രീഡിക്കുന്ന
കാമചാരികളായ ദേവകൾക്ക്.
എന്റെയും നിന്റെയും കാര്യമെടുത്താൽ,
പൂർണ്ണനിർവൃതി അറിയാനും മാത്രം
നമ്മൾ ദീർഘായുസ്സുകളായില്ല,
അന്യോന്യം വഞ്ചിക്കാതിരിക്കാനും മാത്രം
നമ്മൾ അല്പായുസ്സുകളുമായില്ല.

No comments:

Post a Comment

ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ

  ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ യാത്ര ചോദിപ്പു ഞാൻ മിത്രജനങ്ങളെ യാത്രചോദിപ്പു ഞാൻ നിങ്ങളോടായ് യാതനാപൂർണ്ണമീ ജീവിതത്തിൽ നിന്നും യാത്രയ...